പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ഗാന്ധിനഗറിനും മുംബൈയ്ക്കും ഇടയിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു


വന്ദേ ഭാരത് എക്‌സ്പ്രസില്‍ പ്രധാനമന്ത്രി യാത്ര ചെയ്തു

Posted On: 30 SEP 2022 11:06AM by PIB Thiruvananthpuram

ഗാന്ധിനഗര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുകയും അവിടെ നിന്ന് കലുപൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വര ആ ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു.

ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി എന്നിവരും ഉണ്ടായിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് 2.0- ട്രെയിനിന്റെ കോച്ചുകള്‍ പ്രധാനമന്ത്രി പരിശോധിക്കുകയും ഓണ്‍ബോര്‍ഡ് (കോച്ചിനുള്ളിലെ)സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് 2.0 ന്റെ ലോക്കോമോട്ടീവ് എഞ്ചിന്റെ നിയന്ത്രണ കേന്ദ്രവും ശ്രീ മോദി പരിശോധിച്ചു.

അതിനുശേഷം പ്രധാനമന്ത്രി ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും അവിടെ നിന്ന് കാലുപൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു. റെയില്‍വേ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍, വനിതാ സംരംഭകര്‍, ഗവേഷകര്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തന്റെ സഹയാത്രികരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. വന്ദേഭാരത് ട്രെയിനുകള്‍ ഉജ്ജ്വല വിജയമാക്കാന്‍ പരിശ്രമിച്ച തൊഴിലാളികളുമായും എഞ്ചിനീയര്‍മാരുമായും മറ്റ് ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.
ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിലെ വന്ദേ ഭാരത് എക്‌സ്പ്രസ് 2.0 ഒരു നിലവിലുള്ള സ്ഥിഗതികള്‍ മാറ്റിമറിക്കുകയും (ഗെയിം ചെഞ്ചര്‍) ഇന്ത്യയിലെ രണ്ട് വ്യാപാരകേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിമാനത്തില്‍ ലഭ്യമായ തരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടും അതേസമയം ഉയര്‍ന്ന നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ഭാരം വഹിക്കാതെയും ഗുജറാത്തില്‍ നിന്നുള്ള വ്യാപാര ഉടമകള്‍ക്ക് മുംബൈയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. ഗാന്ധിനഗറില്‍ നിന്ന് മുംബൈയിലേക്ക് ഒരു വശത്തേയ്ക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് 2.0-ന് വേണ്ടിവരുന്ന യാത്രാ സമയം ഏകദേശം 6-7 മണിക്കൂറായാണ് കണക്കാക്കുന്നത്.

വന്ദേ ഭാരത് എക്‌സ്പ്രസ് 2.0 എണ്ണമറ്റ മികച്ചതും വിമാനത്തിലേതു പോലെയുള്ളതുമായ യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം (ട്രെയിന്‍ കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റം) - കവച് ഉള്‍പ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കേവലം 52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ പരമാവധി180 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനുമുള്ള കൂടുതല്‍ ആധുനികവും മെച്ചപ്പെട്ടതുമായ സവിശേഷതകളും വന്ദേ ഭാരത് 2.0 സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുന്‍പതിപ്പിന്റെ 430 ടണ്‍ ഭാരത്തിനെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 392 ടണ്‍ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ കണ്ടന്റ് സൗകര്യവും ഇതിലുണ്ടാകും. മുന്‍ പതിപ്പിലെ 24 ഇഞ്ചിന് പകരം യാത്രക്കാര്‍ക്ക് വിവരങ്ങളും വിനോദങ്ങളും നല്‍കുന്നതിനായി എല്ലാ കോച്ചുകളിലും 32 ഇഞ്ച് സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എയർ കണ്ടീഷണറുകൾ  15 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാകുമെന്നതിനാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പരിസ്ഥിതി സൗഹൃവുദമായിരിക്കും. ട്രാക്ഷന്‍ മോട്ടോറിന്റെ പൊടി രഹിത തണുത്ത ശുദ്ധവായു യാത്ര കൂടുതല്‍ സുഖകരമാകും. നേരത്തെ എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന സൈഡ് റി€ൈനര്‍ സീറ്റ് (വശത്ത് ചാരികിടന്ന് യാത്രചെയ്യാന്‍) സൗകര്യം ഇനി എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കും. എക്‌സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ രൂപകല്‍പ്പനയില്‍, വായു ശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍.എം.പി.യു) ഫോട്ടോ-കാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ സെന്‍ട്രല്‍ സയന്റിഫിക് ഇന്‍സ്ട്രുമെന്റ്‌സ് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ഒ) ശിപാര്‍ശ ചെയ്ത പ്രകാരം, ശുദ്ധവായുയിലൂടെയും തിരിച്ചുപോകുന്ന വായുവിലൂടെയും വരുന്ന അണുക്കള്‍, ബാക്ടീരിയകള്‍, വൈറസ് മുതലായവയെ  വേർതിരിക്കുന്നതിനും ഇവയില്ലാത്ത ശുദ്ധവായു ലഭ്യമാക്കുന്നതിനുമായി ആര്‍.എം.പി.യുവിന്റെ രണ്ടുവശത്തും ഈ സംവിധാനം രൂപകല്‍പ്പന ചെയ്ത് സ്ഥാപിച്ചിട്ടുമുണ്ട്.

ND

(Release ID: 1863682) Visitor Counter : 151