പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭാവ്‌നഗറില്‍ 5200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു


ലോകത്തിലെ ആദ്യത്തെ സി.എന്‍.ജി (കംപ്രസ്ഡ് പ്രകൃതി വാതകം) ടെര്‍മിനലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു


ഭാവ്‌നഗറിലെ റീജിയണല്‍ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു


സൗനി യോജന ലിങ്ക് 2-ന്റെ പാക്കേജ് 7, 25 മെഗാവാട്ട് പാലിറ്റാനസൗരോര്‍ജ്ജ പി.വി പദ്ധതി, എ.പി.പി.എല്‍ കണ്ടെയ്‌നര്‍ പദ്ധതി എന്നിവയുള്‍പ്പെടെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


സൗനി യോജന ലിങ്ക് 2ന്റെ പാക്കേജ് 9 , ചോര്‍വാഡ്‌ല മേഖല ജലവിതരണ പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


''300 വര്‍ഷത്തെ പ്രയാണത്തില്‍, ഭാവ്‌നഗര്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കുകയും സൗരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനമായി രേഖപ്പെടുത്തുകയും ചെയ്തു''


''ഗുജറാത്തിന്റെ തീരപ്രദേശത്തെ ഇന്ത്യയുടെ സമൃദ്ധിയുടെ കവാടമാക്കാന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നു''


''തുറമുഖ നേതൃത്വത്തിലുള്ള വികസനത്തിന്റെ ഉജ്ജ്വല ഉദാഹരണമായി ഭാവ്‌നഗര്‍ ഉയര്‍ന്നുവരുന്നു''


'' ലോകത്തിലെ ഏറ്റവും പഴക്കമുള്ള തുറമുഖമാണ് ലോഥല്‍, ലോഥല്‍ മാരിടൈം മ്യൂസിയത്തിന്റെ നിര്‍മ്മാണം ഈ സ്ഥലത്തിന് ഒരു പുതിയ സ്വത്വം സൃഷ്ടിക്കും''

''കര്‍ഷകരുടെ ശാക്തീകരണത്തിന്റെ അതേരീതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു''

''പിന്നില്‍പ്പെട്ടുപോയവരെ പിന്തുണയ്ക്കുന്നത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ്''

''പാവപ്പെട്ടവരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കുന്നു''

Posted On: 29 SEP 2022 3:57PM by PIB Thiruvananthpuram

ഭാവ്‌നഗറില്‍ 5200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ലോകത്തിലെ ആദ്യത്തെ സി.എന്‍.ജി ടെര്‍മിനലിന്റെയും ബ്രൗണ്‍ഫീല്‍ഡ് തുറമുഖത്തിന്റെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി ഭാവ്‌നഗറില്‍ നിര്‍വഹിച്ചു. 100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന റീജിയണല്‍ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പരിപാടിയില്‍, സൗനി യോജന ലിങ്ക് 2-ന്റെ പാക്കേജ് 7, 25 മെഗാവാട്ട് പാലിറ്റാന സൗരോര്‍ജ്ജ പി.വി (ഫോട്ടോവോള്‍ടൈക്ക്) പദ്ധതി, എ.പി.പി.എല്‍ കണ്ടെയ്‌നര്‍ (ആവാദ്കൃപ പ്ലാസ്‌റ്റോമെക്ക് പ്രൈവറ്റ് ലിമിറ്റഡ്) പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും. സൗനി യോജ്‌ന ലിങ്ക് 2ന്റെ പാക്കേജ് 9, ചോര്‍വാഡ്‌ല മേഖല ജലവിതരണ പദ്ധതി എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്തു.

ചൂട് കാലാവസ്ഥയെ അവഗണിച്ചും പരിപാടിയില്‍ പങ്കെടുക്കാന്‍ ഇത്രയധികം ജനങ്ങള്‍ എത്തിയതിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഒരു വശത്ത്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, ഭാവ്‌നഗര്‍ അത് സ്ഥാപിതമായതിന്റെ 300 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 300 വര്‍ഷത്തെ ഈ യാത്രയില്‍, ഭാവ്‌നഗര്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കുകയും സൗരാഷ്ര്ടയുടെ സാംസ്‌കാരിക തലസ്ഥാനമായി അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. ഇന്ന് ആരംഭിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്ത പദ്ധതികളിലൂടെ ഭാവ്‌നഗറിന്റെ ഈ വികസന യാത്രയ്ക്ക് പുതിയ കുതിപ്പ് ലഭിക്കും. സൂറത്ത്-വഡോദര-അഹമ്മദാബാദിന്റെ അതേ പ്രഭാവലയം രാജ്‌കോട്ട്-ജാംനഗര്‍-ഭാവ്‌നഗര്‍ പ്രദേശങ്ങളിലും ഉടന്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായം, കൃഷി, വ്യാപാരം എന്നിവയില്‍ ഭാവ്‌നഗറിന് വലിയ സാദ്ധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിശയിലുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്നത്തെ പരിപാടി.

തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഭാവ്‌നഗര്‍ എന്നും രാജ്യത്തെ ഏറ്റവും നീളം കൂടിയ തീരപ്രദേശം ഗുജറാത്തിലാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ തീരദേശ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതിരുന്നതിനാല്‍ ഈ വിശാലമായ തീരപ്രദേശം ജനങ്ങള്‍ക്ക് ഒരുതരം വലിയ വെല്ലുവിളിയായി മാറി. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലായി, ഗുജറാത്തിന്റെ തീരപ്രദേശത്തെ ഇന്ത്യയുടെ സമൃദ്ധിയുടെ കവാടമാക്കാന്‍ മഗവണ്‍മെന്റ് ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയെന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. '' ഞങ്ങള്‍ ഗുജറാത്തില്‍ നിരവധി തുറമുഖങ്ങള്‍ വികസിപ്പിച്ചെടുത്തു, നിരവധി തുറമുഖങ്ങള്‍ നവീകരിച്ചു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു, ''തൊഴിലിനുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു''. രാജ്യത്ത് ആദ്യമായി എല്‍.എന്‍.ജി ടെര്‍മിനല്‍ ലഭിച്ച സംസ്ഥാനമാണ് ഗുജറാത്തെന്നും ഇന്ന് ഗുജറാത്തില്‍ മൂന്ന് എല്‍.എന്‍.ജി ടെര്‍മിനലുകളുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തീരദേശ വ്യവസായങ്ങളും ഈ വ്യവസായങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജ ശൃംഖലകളും വികസിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് തീരദേശ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഗുണത്തിനായി മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കുകയും മത്സ്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ പ്രദേശത്ത് കണ്ടല്‍ക്കാടുകളും വികസിപ്പിച്ചു. ഒരു തീരപ്രദേശം എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ഗുജറാത്തില്‍ നിന്ന് നിരവധി പാഠങ്ങള്‍ പഠിക്കാമെന്ന് അന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞിരുന്നതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. അക്വാകള്‍ച്ചര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും വലിയ പങ്കുവഹിക്കുന്നതിനൊപ്പം ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന മാധ്യമമായി ഇത് മാറിയെന്ന് ഗുജറാത്തിന്റെ തീരപ്രദേശത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '' ഇന്ന്, ഗുജറാത്തിന്റെ തീരപ്രദേശം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെയും ഹൈഡ്രജന്‍ ആവാസവ്യവസ്ഥയുടെയും പര്യായമായി ഉയര്‍ന്നുവരികയാണ്'', അദ്ദേഹം തുടര്‍ന്നു, ''സൗരാഷ്ട്രയെ ഊര്‍ജ്ജത്തിന്റെ കേന്ദ്രമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇന്ന്, രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ എന്തുതന്നെയായാലും, ഈ പ്രദേശം അതിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്''. അദ്ദേഹം പറഞ്ഞു

സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും സംസ്ഥാനത്ത് നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഭാവ്‌നഗര്‍ തുറമുഖം വലിയ പങ്ക് വഹിക്കുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''സംഭരണം, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട വ്യാപാരങ്ങള്‍ ഇവിടെ വിപുലീകരിക്കപ്പെടും'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. വാഹന സ്‌ക്രാപ്പേജ് (പഴകിയ വാഹനങ്ങള്‍ പൊളിക്കുന്ന) നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഭാവ്‌നഗറായിരിക്കുമെന്ന് അലംഗ് ഷിപ്പ് ബ്രേക്കിംഗ് യാര്‍ഡിന്റെ പൈതൃകത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരുമ്പ് നുറുക്കുകളില്‍ നിന്നുള്ള കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിന്റെ അനുബന്ധ അവസരങ്ങള്‍ക്കും അദ്ദേഹം അടിവരയിട്ടു.

ലോഥല്‍ നമ്മുടെ പൈതൃകത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖമാണിതെന്നും ലോഥല്‍ മാരിടൈം മ്യൂസിയത്തിന്റെ നിര്‍മ്മാണം ഈ സ്ഥലത്തിന് ഒരു പുതിയ സ്വത്വബോധം സൃഷ്ടിക്കുമെന്നും പറഞ്ഞു. ലോകത്തിന്റെ മുഴുവന്‍ ടൂറിസം ഭൂപടത്തിലും ഇതിനെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ലോഥലിനൊപ്പം, വേലവാദര്‍ നാഷണല്‍ പാര്‍ക്കിലെ ഇക്കോ-ടൂറിസം സര്‍ക്യൂട്ടും ഭാവ്‌നഗറിന്, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അവബോധമില്ലായ്മ കാരണം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ജീവന് അപകടകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്ന ഒരു കാലഘട്ടത്തെ ശ്രീ മോദി അനുസ്മരിച്ചു. നിരവധി ബട്ടണുകളുള്ള പ്രത്യേക ചുവന്ന കൊട്ട മത്സ്യത്തൊഴിലാളിക്ക് നല്‍കിയതെന്ന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍, സഹായത്തിനോ പിന്തുണയ്‌ക്കോവേണ്ടി കോസ്റ്റ് ഗാര്‍ഡ് ഓഫീസിലേക്ക് വിളിക്കാന്‍ മത്സ്യത്തൊഴിലാളിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ബോട്ടുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് സബ്‌സിഡി നല്‍കിയിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''കര്‍ഷകരുടെ ശാക്തീകരണത്തിന്റെ അതേരീതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു'', ശ്രീ മോദി പറഞ്ഞു.

രാജ്‌കോട്ടില്‍ ആരംഭിച്ച സൗനി യോജന നടപ്പാക്കിയതിന് ശേഷം ഉണ്ടായ മാറ്റങ്ങളില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ പ്രാരംഭഘട്ടത്തില്‍ ചില ദോഷചിന്തകള്‍ ഉണ്ടായെങ്കിലും പദ്ധതിക്ക് നിരന്തരമായ പുരോഗതിയുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ''സൗനി യോജന ഇന്ന് നര്‍മ്മദയെ കൊള്ളിമീനിന് സമാനമായ വേഗത്തില്‍ എത്തേണ്ടിടങ്ങളിലെല്ലാം കൊണ്ടുപോകുന്നു'' എന്ന് പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ നര്‍മ്മദാ നദിയിലെ ജലം ഭാവ്‌നഗര്‍, അമ്രേലി എന്നിവിടങ്ങളിലേക്ക് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അംറേലി ജില്ലയിലെ റജുല, ഖംഭ താലൂക്കുകള്‍ക്കൊപ്പം ഭാവ്‌നഗറിലെ ഗരിയാധര്‍, ജെസര്‍, മഹുവ താലൂക്കുകളിലെ നിരവധി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. '' ഭാവ്‌നഗര്‍, ഗിര്‍ സോമനാഥ്, അമ്രേലി, ബോട്ടാഡ്, ജുനാഗഡ്, രാജ്‌കോട്ട്, പോര്‍ബന്തര്‍ ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളിലും ഡസന്‍ കണക്കിന് നഗരങ്ങളിലും എത്തിച്ചേരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിന്നിലായിപ്പോയവരെ പിന്തുണയ്ക്കുകയെന്നത് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവര്‍ക്ക് വിഭവങ്ങളും അന്തസ്സും ലഭിക്കുമ്പോള്‍, അവര്‍ കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ബലത്തില്‍ ദാരിദ്ര്യത്തെ മറികടക്കും. പ്രധാനമന്ത്രി പറഞ്ഞു, ''ഗുജറാത്തില്‍ നാം പലപ്പോഴും ഗരീബ് കല്യാണ്‍ മേളകള്‍ സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു പരിപാടിക്കിടെ, ഭാവ്‌നഗറിലെ ഒരു സഹോദരിക്ക് ഞാന്‍ ഒരു മുച്ചക്രസൈക്കിള്‍ കൈമാറി. അപ്പോള്‍ ആ സഹോദരി എന്നോട് പറഞ്ഞു, ഞാന്‍ ഇതുവരെ മുച്ചക്രസൈക്കിള്‍ ഓടിച്ചിട്ടില്ലെന്ന്. അതിനാല്‍ ഇലക്ര്ടിക് ട്രൈസൈക്കിള്‍ മാത്രം നല്‍കുക. പാവപ്പെട്ടവരുടെ ഈ വിശ്വാസവും ഈ സ്വപ്‌നങ്ങളുമാണ് ഇന്നും എന്റെ കരുത്ത്. പാവപ്പെട്ടവരുടെ ഈ സ്വപ്‌നങ്ങളും ഈ അഭിലാഷങ്ങളുമാണ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം എനിക്ക് നല്‍കുന്നത്'' അദ്ദേഹം പറഞ്ഞു.

ഭാവ്‌നഗറുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ പഴയ സഹപ്രവര്‍ത്തകരെ അനുസ്മരിച്ചു, ഓര്‍മ്മകളുടെ പാതയിലേക്ക് ഇറങ്ങി. ഇന്നത്തെ പദ്ധതികള്‍ ഭാവ്‌നഗറിന്റെ ശോഭനമായ ഭാവിക്ക് സംഭാവന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നോട് അനുദിനം വര്‍ദ്ധിച്ചുവരുന്ന സ്‌നേഹത്തിന് അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ, പാര്‍ലമെന്റ് അംഗം ശ്രീ സി.ആര്‍ പാട്ടീല്‍, ഡോ ഭാരതിബെന്‍ ഷിയാല്‍, ശ്രീ നരന്‍ഭായ് കച്ചാഡിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ഭാവ്‌നഗറില്‍ 5200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ലോകത്തിലെ ആദ്യത്തെ സി.എന്‍.ജി ടെര്‍മിനലിനും ബ്രൗണ്‍ഫീല്‍ഡ് തുറമുഖത്തിനും ഭാവ്‌നഗറില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു. 4000 കോടിയിലധികം രൂപ ചെലവില്‍ തുറമുഖം വികസിപ്പിക്കും, ലോകത്തിലെ നാലാമത്തെ വലിയ ലോക്ക് ഗേറ്റ് സംവിധാനത്തോടൊപ്പം ലോകത്തിലെ ആദ്യത്തെ സി.എന്‍.ജി ടെര്‍മിനലിനായി അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിരിക്കും. സി.എന്‍.ജി ടെര്‍മിനലിന് പുറമേ, ഈ മേഖലയില്‍ വരാനിരിക്കുന്ന വിവിധ പദ്ധതികളുടെ ഭാവി ആവശ്യങ്ങളും ബുദ്ധിമുട്ടുകളും തുറമുഖം നിറവേറ്റും. തുറമുഖത്തിന് അത്യാധുനിക കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിവിധോദ്ദേശ്യ ടെര്‍മിനല്‍, ലിക്വിഡ് ടെര്‍മിനല്‍ എന്നിവ നിലവിലുള്ള റോഡ് റെയില്‍വേ ശൃംഖലയിലേക്ക് നേരിട്ടു്ള്ള വാതില്‍പ്പടി ബന്ധിപ്പിക്കലോടൊപ്പം ഉണ്ടായിരിക്കും, ഇത് ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് ലാഭിക്കുകയെന്ന സാമ്പത്തിക നേട്ടങ്ങള്‍ക്ക് മാത്രമല്ല, മേഖലയിലെ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കും. കൂടാതെ, സി.എന്‍.ജി ഇറക്കുമതി ടെര്‍മിനല്‍ ശുദ്ധമായ ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു അധിക ഊര്‍ജ്ജ സ്രോതസ്സ് കൂടി നല്‍കും.

ഭാവ്‌നഗറില്‍ 20 ഏക്കറില്‍ പരന്നുകിടക്കുന്നതും ഏകദേശം 100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതുമായ റീജിയണല്‍ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. മറൈന്‍ അക്വാട്ടിക് ഗ്യാലറി, ഓട്ടോമൊബൈല്‍ ഗ്യാലറി, നോബല്‍ പ്രൈസ് ഗ്യാലറി - ഫിസിയോളജി ആന്‍ഡ് മെഡിസിന്‍, ഇലക്‌ട്രോ മെക്കാനിക്‌സ് ഗ്യാലറി, ബയോളജി സയന്‍സ് ഗ്യാലറി എന്നിവയുള്‍പ്പെടെ നിരവധി വിഷയാധിഷ്ഠിതമായ ഗ്യാലറികള്‍ കേന്ദ്രത്തിലുണ്ട്. ആനിമേട്രോണിക് ദിനോസറുകള്‍, സയന്‍സ് വിഷയം അടിസ്ഥാനമാക്കിയുള്ള ടോയ് ട്രെയിനുകള്‍, പ്രകൃതി പര്യവേക്ഷണ ടൂറുകള്‍, മോഷന്‍ സിമുലേറ്ററുകള്‍ (ചലന ഉത്തേജനം), പോര്‍ട്ടബിള്‍ സോളാര്‍ ഒബ്‌സര്‍വേറ്ററികള്‍ തുടങ്ങിയ പുറത്തു സ്ഥാപിച്ചിട്ടുള്ളവയിലൂടെ (ഔട്ടഡോര്‍ ഇന്‍സ്റ്റാലേഷന്‍നുകള്‍)കുട്ടികള്‍ക്ക് കണ്ടെത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള സൃഷ്ടിപരമായ ഒരു വേദിയും കേന്ദ്രം നല്‍കും.
പരിപാടിയില്‍, സൗനി യോജന ലിങ്ക് 2-ന്റെ പാക്കേജ് 7, 25 മെഗാവാട്ട് പാലിറ്റാന സോളാര്‍ പി.വി പദ്ധതി, എ.പി.പി.എല്‍ കണ്ടെയ്‌നര്‍ (ആവാദ്കൃപ പ്ലാസ്‌റ്റോമെക്ക് പ്രൈവറ്റ് ലിമിറ്റഡ്) പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സൗനി യോജ്‌ന ലിങ്ക് 2ന്റെ പാക്കേജ് 9, ചോര്‍വാഡ്‌ല മേഖല ജലവിതരണ പദ്ധതി എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

ഈ വിശാലമായ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നഗര ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബഹുമാതൃകാ ബന്ധപ്പെടുത്തലുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. സാധാരണക്കാരുടെ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് കാണിക്കുന്ന തുടര്‍ച്ചയായ ശ്രദ്ധയും ഇത് എടുത്തുകാട്ടുന്നു.

--ND--

 

Projects being launched in Bhavnagar will give a significant boost to economy as well as benefit farmers in the region. https://t.co/LcWu5GH7hS

— Narendra Modi (@narendramodi) September 29, 2022

एक तरफ देश जहां आज़ादी के 75 वर्ष पूरे कर चुका है, वहीं इस साल भावनगर अपनी स्थापना के 300 वर्ष पूरे करने जा रहा है।

300 वर्षों की अपनी इस यात्रा में भावनगर ने सतत विकास की, सौराष्ट्र की सांस्कृतिक राजधानी के रूप में अपनी पहचान बनाई है: PM @narendramodi

— PMO India (@PMOIndia) September 29, 2022

भावनगर समंदर के किनारे बसा जिला है।

गुजरात के पास देश की सबसे लंबी कोस्टलाइन है।

लेकिन आजादी के बाद के दशको में तटीय विकास पर उतना ध्यान ना दिए जाने की वजह से, ये विशाल कोस्टलाइन एक तरह से लोगों के लिए बड़ी चुनौती बन गई थी: PM @narendramodi

— PMO India (@PMOIndia) September 29, 2022

बीते 2 दशकों में गुजरात की कोस्टलाइन को भारत की समृद्धि का द्वार बनाने के लिए हमने ईमानदारी से प्रयास किया है।

गुजरात में हमने अनेकों पोर्ट्स विकसित किए, बहुत से पोर्ट्स का आधुनिकीकरण कराया: PM @narendramodi

— PMO India (@PMOIndia) September 29, 2022

आज गुजरात की कोस्ट लाइन, देश के आयात-निर्यात में बहुत बड़ी भूमिका निभाने के साथ ही लाखों लोगों को रोजगार का माध्यम भी बनी है।

आज गुजरात की कोस्टलाइन, री-न्यूएबल एनर्जी और हाईड्रोजन इकोसिस्टम का पर्याय बनकर उभर रही है: PM @narendramodi

— PMO India (@PMOIndia) September 29, 2022

भावनगर का ये पोर्ट आत्मनिर्भर भारत के निर्माण में बड़ी भूमिका निभाएगा और रोज़गार के सैकड़ों नए अवसर यहां बनेंगे।

यहां भंडारण, ट्रांसपोर्टेशन और लॉजिस्टिक्स से जुड़े व्यापार-कारोबार का विस्तार होगा: PM @narendramodi

— PMO India (@PMOIndia) September 29, 2022

लोथल हमारी विरासत का एक महत्वपूर्ण केंद्र रहा है, जिसको पूरी दुनिया के पर्यटन नक्शे पर लाने के लिए बहुत परिश्रम किया जा रहा है।

लोथल के साथ वेलावदर नेशनल पार्क में इको टूरिज्म से जुड़े सर्किट का लाभ भी भावनगर को होने वाला है, विशेष रूप से छोटे बिजनेस को होने वाला है: PM

— PMO India (@PMOIndia) September 29, 2022



(Release ID: 1863458) Visitor Counter : 159