പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു


 
“ജനങ്ങളുടെ ഐക്യദാർഢ്യത്തിന്റെയും പൊതുപങ്കാളിത്തത്തിന്റെയും മികച്ച ഉദാഹരണമാണു സൂറത്ത്”


“4 പി എന്നാൽ ജനങ്ങൾ, പൊതു, സ്വകാര്യ പങ്കാളിത്തം (പീപ്പിൾ, പബ്ലിക്, പ്രൈവറ്റ് പാർട്ണർഷിപ്പ്) എന്നാണ്. ഈ മാതൃക സൂറത്തിനെ സവിശേഷമാക്കുന്നു”


“ഇരട്ട എൻജിൻ ഗവണ്മെന്റിൽ, വികസനപ്രവർത്തനങ്ങളുടെ അനുമതികൾക്കും നടപ്പാക്കലിനും അഭൂതപൂർവമായ വേഗം കൈവന്നു”



“പുതിയ ദേശീയ ലോജിസ്റ്റിക്സ് നയം സൂറത്തിനു വളരെയധികം ഗുണംചെയ്യും”



“വൈദ്യുതവാഹനങ്ങളുടെ പേരിലും സൂറത്ത് ഉടൻ അറിയപ്പെടും”



“വിശ്വാസം വളരുമ്പോൾ, പരിശ്രമം വളരുന്നു; കൂട്ടായ പരിശ്രമം രാജ്യത്തിന്റെ വികസനവേഗത്തിന് ആക്കംകൂട്ടുന്നു”

Posted On: 29 SEP 2022 1:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും സമർപ്പിക്കുകയുംചെയ്തു. റോഡ് അടിസ്ഥാനസൗകര്യ വികസനപ്രവൃത്തികളുടെ ഒന്നാംഘട്ടവും ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ പ്രധാന കവാടവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. കൂടാതെ, ഡോ. ഹെഡ്ഗേവാർ പാലംമുതൽ ഭീംരാഡ്-ബാംറോളി പാലംവരെ 87 ഹെക്ടറിലധികം സ്ഥലത്തു നിർമിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. സൂറത്തിലെ ശാസ്ത്രകേന്ദ്രത്തിൽ ഖോജ് മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു.

സദസിനെ അഭിസംബോധനചെയ്യവേ, നവരാത്രിയുടെ ശുഭവേളയിൽ സൂറത്തിൽ ഒന്നിലധികം പദ്ധതികൾ ഉദ്ഘാടനംചെയ്യാനും വരാനിരിക്കുന്ന പദ്ധതികൾക്കു തറക്കല്ലിടലിനും അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. നവരാത്രിവ്രതാനുഷ്ഠാനവേളയിൽ, തന്നെപ്പോലൊരാൾ, ഇത്രയധികം ഭക്ഷ്യവിഭവങ്ങളുള്ള നാടായ സൂറത്തിലെത്തുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. 75 അമൃതസരോവരങ്ങളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. സൂറത്ത് നഗരം ജനങ്ങളുടെ ഐക്യദാർഢ്യത്തിന്റെയും പൊതുപങ്കാളിത്തത്തിന്റെയും മികച്ച ഉദാഹരണമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലാളികളെ ബഹുമാനിക്കുന്ന നഗരമാണിതെന്നു സൂറത്തിന്റെ ഏറ്റവും വലിയ സവിശേഷത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “സൂറത്ത് മേഖലയിൽ വസിക്കാത്ത ജനങ്ങളുള്ള ഒരു പ്രദേശവും ഇന്ത്യയിലുണ്ടാകില്ല - ഒരു ചെറിയ ഹിന്ദുസ്ഥാനാണിത്.”- ശ്രീ മോദി കൂട്ടിച്ചേർത്തു.

ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, 3 പി, അതായതു പൊതു-സ്വകാര്യ പങ്കാളിത്തം (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) ലോകത്തു ചർച്ചചെയ്യപ്പെട്ടിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി സൂറത്ത് 4 പിയുടെ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. “4 പി എന്നാൽ അർഥമാക്കുന്നതു ജനങ്ങൾ, പൊതു, സ്വകാര്യ പങ്കാളിത്തം (പീപ്പിൾ, പബ്ലിക്, പ്രൈവറ്റ് പാർട്ണർഷിപ്പ്) എന്നാണ്.  ഈ മാതൃക സൂറത്തിനു സവിശേഷതയേകുന്നു.”- ശ്രീ മോദി കൂട്ടിച്ചേർത്തു. പകർച്ചവ്യാധികളുടെയും വെള്ളപ്പൊക്കങ്ങളുടെയും പേരിൽ നഗരം പഴികേട്ടിരുന്ന ദിവസങ്ങൾ ദൂരെ മാഞ്ഞുകഴിഞ്ഞു. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിലാണു സൂറത്തെന്ന് അദ്ദേഹം പറഞ്ഞു. സൂറത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ജൈവവൈവിധ്യപാർക്കിന്റെ പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഇരട്ട എൻജിൻ ഗവണ്മെന്റിനു രൂപംനൽകിയശേഷമുള്ള മികച്ച ഫലങ്ങൾ ചൂണ്ടിക്കാട്ടി, സൂറത്തിലെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കുമായൊരുക്കുന്ന വീടുകളുടെയും മറ്റു സൗകര്യങ്ങളുടെയും നിർമാണം ഗണ്യമായി വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിൽനിന്നു ലഭിച്ച നേട്ടങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, രാജ്യത്ത് ഇതുവരെ 40 ദശലക്ഷം പാവപ്പെട്ട രോഗികൾക്കു സൗജന്യചികിത്സ ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 32 ലക്ഷത്തിലധികം രോഗികൾ ഗുജറാത്തിൽ നിന്നുള്ളവരും 1.25 ലക്ഷം പേർ സൂറത്തിൽ നിന്നുള്ളവരുമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സൂറത്തിന്റെ വസ്ത്ര-രത്നവ്യാപാരത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇതു രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതം നിലനിർത്തുന്നുവെന്നു വ്യക്തമാക്കി. ഡ്രീം സിറ്റി പദ്ധതി പൂർത്തിയാകുമ്പോൾ സൂറത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ രത്നവ്യാപാരകേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിലെ അടിസ്ഥാനസൗകര്യവികസനം ചൂണ്ടിക്കാട്ടി, നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്കുള്ള റോഡ് ഗതാഗതസൗകര്യം സൂറത്തിന്റെ സംസ്കാരത്തെയും സമൃദ്ധിയെയും ആധുനികതയെയും പ്രതിഫലിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിൽ വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ചു കാര്യമായ ശ്രദ്ധ ചെലുത്താത്ത അന്നത്തെ ഡൽഹി ഗവണ്മെന്റിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “നോക്കൂ, ഇന്ന് ഇവിടെനിന്ന് എത്ര വിമാനങ്ങളാണു സർവീസ് നടത്തുന്നത്. പ്രതിദിനം എത്രപേരാണ് ഇവിടെ ഇറങ്ങുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു. സൂറത്ത് മെട്രോയ്ക്ക് അനുമതി ആവശ്യമായിവന്നപ്പോഴുണ്ടായ സമാനസാഹചര്യവും ശ്രീ മോദി അനുസ്മരിച്ചു.

ലോജിസ്റ്റിക്സിന്റെ പ്രാധാന്യം എടുത്തുകാട്ടി, ഏതു വ്യവസായത്തിന്റെയും അർഥം സൂറത്തിലെ ജനങ്ങൾക്കറിയാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ലോജിസ്റ്റിക്സ് നയത്തെക്കുറിച്ചു പരാമർശിച്ച്, ബഹുതല സമ്പർക്കസൗകര്യങ്ങളുമായി ബന്ധപ്പെട്ട ബൃഹദ്പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹസീറ ഘോഘ റോപാക്സ് ഫെറി സർവീസ്, റോപാക്സ് വഴിയുള്ള 400 കിലോമീറ്റർ റോഡ് ദൂരം, 10-12 മണിക്കൂറിൽനിന്ന് 3-4 മണിക്കൂറായി കുറച്ചുകൊണ്ടു സമയവും പണവും ലാഭിക്കുന്നു. സൂറത്തിൽനിന്നു കാശിയിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കുമുള്ള ഗതാഗതസൗകര്യങ്ങൾ ഉദാഹരണമാക്കി, ട്രക്ക് ലോഡ് ചരക്കുകൾ കൊണ്ടുപോകുന്നുണ്ടെന്നും, കയറ്റുമതിയുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ-തീരദേശ വകുപ്പുകൾ സവിശേഷമായ നൂതനപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “ചരക്കുകൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ റെയിൽവേ കോച്ചുകളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ടൺ ഭാരമുള്ള കണ്ടെയ്നറുകളും ഇതിനായി പ്രത്യേകം നിർമിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളിലേക്ക് എളുപ്പത്തിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും കഴിയും. ആദ്യഘട്ട വിജയത്തിനുശേഷം ഇപ്പോൾ സൂറത്തിൽനിന്നു കാശിയിലേക്കു പുതിയ ട്രെയിൻ ഓടിക്കാനാണു ശ്രമിക്കുന്നത്. ഈ ട്രെയിൻ സൂറത്തിൽനിന്നു കാശിയിലേക്കു ചരക്കുകൾ കൊണ്ടുപോകും.”- പ്രധാനമന്ത്രി പറഞ്ഞു.

വജ്രനഗരം, പാലങ്ങളുടെ നഗരം എന്നീ വിശേഷണങ്ങളിൽനിന്നു വൈദ്യുതവാഹനനഗരം എന്ന നിലയിലേക്കുകൂടി മാറുന്ന സൂറത്തിന്റെ പ്രത്യേകതകളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിൽ വൈദ്യുതവാഹനങ്ങളുടെ വരവിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സൂറത്ത് ഉടൻതന്നെ വൈദ്യുതവാഹനങ്ങളുടെ പേരിലും പ്രസിദ്ധമാകുമെന്നു ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്തുടനീളം വൈദ്യുതവാഹനങ്ങൾ ഓടിക്കാൻ കേന്ദ്രഗവണ്മെന്റ് മറ്റു ഗവണ്മെന്റുകളെ സഹായിക്കുകയാണെന്നും രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ചു സൂറത്ത് ഇക്കാര്യത്തിൽ ഒരുപടിമുന്നിലാണെന്നും ശ്രീ മോദി പറഞ്ഞു. “ഇന്ന് സൂറത്ത് നഗരത്തിൽ 25 ചാർജിങ് സ്റ്റേഷനുകൾ ഉദ്ഘാടനംചെയ്തു. അത്രയും സ്റ്റേഷനുകളുടെ തറക്കല്ലിടലും കഴിഞ്ഞു. സമീപഭാവിയിൽ സൂററ്റിൽ 500 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള വലിയ ചുവടുവയ്പാണിത്.”

പ്രസംഗം ഉപസംഹരിക്കവേ, സൂറത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദമായി നടക്കുന്ന വികസനത്തിന്റെ ഗതിവേഗത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ വികസനത്തിന്റെ വേഗം കൂടുകയേയുള്ളൂവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “ഇന്ന് ഇരട്ട എൻജിൻ ഗവണ്മെന്റിലുള്ള വിശ്വാസത്തിന്റെ രൂപത്തിലാണ് ഈ വികസനം പ്രതിഫലിക്കുന്നത്. വിശ്വാസം വളരുമ്പോൾ, പരിശ്രമം വളരുന്നു;  കൂട്ടായ പരിശ്രമം രാജ്യത്തിന്റെ വികസനവേഗത്തിന് ആക്കംകൂട്ടുന്നു.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗം സി ആർ പാട്ടീൽ, പ്രഭുഭായ് വാസവം, കേന്ദ്ര സഹമന്ത്രി ദർശന വിക്രം ജർദോഷ്, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും സമർപ്പിക്കുകയുംചെയ്തു. ജലവിതരണം, ജലനിർഗമന പദ്ധതികൾ, ഡ്രീം സിറ്റി, ജൈവവൈവിധ്യ പാർക്ക്, പൊതു അടിസ്ഥാനസൗകര്യങ്ങൾ, പൈതൃക പുനരുദ്ധാരണം, സിറ്റി ബസ്/ബിആർടിഎസ് അടിസ്ഥാനസൗകര്യങ്ങൾ, വൈദ്യുതവാഹന അടിസ്ഥാനസൗകര്യങ്ങൾ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത വികസനപ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

റോഡ് അടിസ്ഥാനസൗകര്യപ്രവൃത്തികളുടെ ഒന്നാംഘട്ടവും ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ പ്രധാന കവാടവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. സൂറത്തിലെ രത്നവ്യാപാരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുബന്ധമായി വാണിജ്യ, പാർപ്പിട മേഖലകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കാഴ്ചപ്പാടോടെയുള്ളതാണു ഡ്രീം സിറ്റി പദ്ധതി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

ഡോ. ഹെഡ്ഗെവാർ പാലംമുതൽ ഭീംരാഡ്-ബാംറോളി പാലംവരെ 87 ഹെക്ടറിലധികം സ്ഥലത്തു നിർമിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. സൂറത്തിലെ ശാസ്ത്രകേന്ദ്രത്തി‌ൽ ഖോജ് മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. കുട്ടികൾക്കായി നിർമിച്ച മ്യൂസിയത്തിൽ കാണികൾക്കുകൂടി ഇടപെടാവുന്ന തരത്തിലുള്ള പ്രദർശനങ്ങൾ, അന്വേഷണാധിഷ്ഠിത പ്രവർത്തനങ്ങൾ, ജിജ്ഞാസാധിഷ്ഠിത പരിശോധനകൾ എന്നിവ ഉണ്ടായിരിക്കും.

വിപുലമായ ഈ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗരത്തിന്റെ ചലനക്ഷമത വർധിപ്പിക്കുന്നതിനും ബഹുതലസമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്. സാധാരണക്കാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഗവൺമെന്റ് തുടർച്ചയായി ശ്രദ്ധിക്കുന്നതിനെയും ഇതു ചൂണ്ടിക്കാട്ടുന്നു.

--ND--

 

 

Delighted to be in the dynamic city of Surat where multiple development works are being dedicated. https://t.co/fRw6ptmsAq

— Narendra Modi (@narendramodi) September 29, 2022

सूरत शहर लोगों की एकजुटता औऱ जनभागीदारी, दोनों का बहुत ही शानदार उदाहरण है।

हिन्दुस्तान का कोई प्रदेश ऐसा नहीं होगा, जिसके लोग सूरत की धरती पर न रहते हों।

सूरत की सबसे बड़ी खासियत ये है कि ये शहर श्रम का सम्मान करने वाला शहर है: PM @narendramodi

— PMO India (@PMOIndia) September 29, 2022

इस सदी के शुरुआती दशकों में जब दुनिया में 3-P यानि public-private partnership की चर्चा होती थी, तब मैं कहता था कि सूरत 4-P का उदाहरण है।

4-P यानि people, public, private partnership

यही model सूरत को विशेष बनाता है: PM @narendramodi

— PMO India (@PMOIndia) September 29, 2022

डबल इंजन की सरकार बनने के बाद तो घर बनाने में भी तेज़ी आई है और सूरत के गरीबों, मिडिल क्लास को दूसरी सुविधाएं भी मिलने लगी हैं: PM @narendramodi

— PMO India (@PMOIndia) September 29, 2022

आयुष्मान भारत योजना के तहत देश में अभी तक लगभग 4 करोड़ गरीब मरीज़ों को मुफ्त इलाज मिल चुका है।

इसमें से 32 लाख से अधिक मरीज़ गुजरात के हैं और लगभग सवा लाख सूरत से हैं: PM @narendramodi

— PMO India (@PMOIndia) September 29, 2022

सूरत के कपड़ा और हीरा कारोबार से देशभर के अनेक परिवारों का जीवन चलता है।

DREAM City प्रोजेक्ट जब पूरा हो जाएगा तो सूरत, विश्व के सबसे सुरक्षित और सुविधाजनक डायमंड ट्रेडिंग हब के रूप में विकसित होगा: PM @narendramodi

— PMO India (@PMOIndia) September 29, 2022

एयरपोर्ट से शहर को जोड़ने वाली सड़क जो बनी है, वो सूरत की संस्कृति, समृद्धि और आधुनिकता को दर्शाती है।

लेकिन यहां अनेक साथी ऐसे हैं जिन्होंने एयरपोर्ट के लिए भी हमारे लंबे संघर्ष को देखा है, उसका हिस्सा भी रहे हैं: PM @narendramodi

— PMO India (@PMOIndia) September 29, 2022

तब जो दिल्ली में सरकार थी, हम उनको बताते-बताते थक गए कि सूरत को एयरपोर्ट की ज़रूरत क्यों है, इस शहर का सामर्थ्य क्या है।

आज देखिए, कितनी ही फ्लाइट्स यहां से चलती हैं, कितने लोग हर रोज़ यहां एयरपोर्ट पर उतरते हैं: PM @narendramodi

— PMO India (@PMOIndia) September 29, 2022

बीते 2 दशकों से विकास के जिस पथ पर सूरत चल पड़ा है, वो आने वाले सालों में और तेज़ होने वाला है।

यही विकास आज डबल इंजन सरकार पर विश्वास के रूप में झलकता है।

जब विश्वास बढ़ता है, तो प्रयास बढ़ता है।

और सबका प्रयास से राष्ट्र के विकास की गति तेज़ होती है: PM @narendramodi

— PMO India (@PMOIndia) September 29, 2022

 


(Release ID: 1863355) Visitor Counter : 173