വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആശാ പരേഖിന് 2020-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിക്കും.

Posted On: 27 SEP 2022 1:35PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്തംബർ 27, 2022

2020 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ്  അഭിനേത്രി  ആശാ പരേഖിന് നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.  ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് 2022 സെപ്റ്റംബർ 30-ന് നടക്കുമെന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂർ അറിയിച്ചു.

പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയും നിർമ്മാതാവും മികച്ച ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയുമാണ് ആശാ പരേഖ്.  ബാലതാരമായി കരിയർ ആരംഭിച്ച അവർ 95-ലധികം സിനിമകളിൽ അഭിനയിച്ചു.

 1992-ലെ പത്മശ്രീ ജേതാവാണ് ആശ പരേഖ്. കൂടാതെ 1998-2001 കാലഘട്ടത്തിൽ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

 52-ാമത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവിനെ  തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയിൽ സിനിമാ മേഖലയിൽ നിന്നുള്ള ശ്രീമതി ആശാ ഭോസ്ലെ,ശ്രീമതി ഹേമ മാലിനി, ശ്രീമതി പൂനം ധില്ലൻ,ശ്രീ ടി.എസ്. നാഗാഭരണ, ശ്രീ ഉദിത് നാരായൺ എന്നീ അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്നു.

 


(Release ID: 1862536) Visitor Counter : 517