പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെമി കണ്ടക്ടറുകളുടെയും ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റിന്റെയും നിർമ്മാണത്തിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി ഗുജറാത്ത് ഗവണ്മെന്റ് 1.54 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു


1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും ഉയർത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തും

Posted On: 13 SEP 2022 2:32PM by PIB Thiruvananthpuram

ഗുജറാത്ത് ഗവണ്മെന്റ് സെമി കണ്ടക്ടറുകളുടെയും ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റിന്റെയും നിർമ്മാണത്തിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി  1.54 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ   പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

നിക്ഷേപം സമ്പദ്‌വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് കാര്യമായ സ്വാധീനം ചെലുത്തുമെന്നും അനുബന്ധ വ്യവസായങ്ങൾക്കായി ഒരു വലിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും അതുവഴി നമ്മുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ   സഹായിക്കുന്നതിനും ഉതകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഈ ധാരണാപത്രം ഇന്ത്യയുടെ സെമി-കണ്ടക്ടർ നിർമ്മാണ അഭിലാഷങ്ങളെ ത്വരിതപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ്. 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും ഉയർത്തുന്നതിന് കാര്യമായ സ്വാധീനം ചെലുത്തും. ഇത് അനുബന്ധ വ്യവസായങ്ങൾക്കായി ഒരു വലിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും നമ്മുടെ  എംഎസ്എംഇകളെ സഹായിക്കുകയും ചെയ്യും."

--ND--

 

This MoU is an important step accelerating India’s semi-conductor manufacturing ambitions. The investment of Rs 1.54 lakh crore will create a significant impact to boost economy and jobs. This will also create a huge ecosystem for ancillary industries and help our MSMEs. https://t.co/nrRbfKoetd

— Narendra Modi (@narendramodi) September 13, 2022

(Release ID: 1858971) Visitor Counter : 112