പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാമി വിവേകാനന്ദന്റെ 1893-ലെ ചിക്കാഗോ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 11 SEP 2022 10:26AM by PIB Thiruvananthpuram

സ്വാമി വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ നടത്തിയ  പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. 1893-ൽ ഈ ദിവസമാണ് സ്വാമി വിവേകാനന്ദൻ  ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയതെന്ന് ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി.

ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"സെപ്തംബർ 11-ന് സ്വാമി വിവേകാനന്ദനുമായി ഒരു പ്രത്യേക ബന്ധമുണ്ട്. 1893-ൽ ഈ ദിവസമാണ് അദ്ദേഹം ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി."

 

*** 


(Release ID: 1858428) Visitor Counter : 500