പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദിൽ 'കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവ്' പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു


"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിൽ ശാസ്ത്രം ഊർജം പോലെയാണ്. എല്ലാ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താൻ അതിനു കരുത്തുണ്ട്"

"നാലാം വ്യാവസായിക വിപ്ലവത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യയുടെ ശാസ്ത്രത്തിന്റെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും പങ്കു വളരെ പ്രധാനമാണ്"

"ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ എന്നിവയിലൂടെ പുതിയ ഇന്ത്യ മുന്നേറുകയാണ്"

"ശാസ്ത്രമാണു പ്രതിവിധികളുടെയും പരിണാമത്തിന്റെയും നവീകരണത്തിന്റെയും അടിസ്ഥാനം"

"നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, ശാസ്ത്രം നമ്മുടെ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാകും"


"ശാസ്ത്രാധിഷ്ഠിത വികസനം എന്ന ചിന്തയോടെയാണു ഗവണ്മെന്റ് പ്രവർത്തിക്കുന്നത്"

"കൂടുതൽ കൂടുതൽ ശാസ്ത്രീയ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന ഗവണ്മെന്റുകളുടെ പ്രക്രിയകൾ ലളിതമാക്കുന്നതിനും ഊന്നൽ നൽകി നവീകരണത്തെ പ്രോത്സാഹിപ്പിക്കാനാകും"

"ഗവൺമെന്റുകൾ എന്ന നിലയിൽ, നമ്മുടെ ശാസ്ത്രജ്ഞരുമായി സഹകരിക്കുകയും കൂട്ടുചേർന്നുപ്രവർത്തിക്കുകയും വേണം. ഇതു ശാസ്ത്രീയ ആധുനികതയുടെ അന്തരീക്ഷം സൃഷ്ടിക്കും"

Posted On: 10 SEP 2022 11:57AM by PIB Thiruvananthpuram

അഹമ്മദാബാദിൽ നടന്ന 'കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവ്' പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്തു.

ഈ കോൺക്ലേവ് സംഘാടിപ്പിച്ചത് കൂട്ടായ പരിശ്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിൽ ശാസ്ത്രം ഊർജം പോലെയാണ്. എല്ലാ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താൻ അതിനു കരുത്തുണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, നാലാം വ്യാവസായിക വിപ്ലവത്തിനു നേതൃത്വം നൽകുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഇന്ത്യയുടെ ശാസ്ത്രത്തിന്റെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും പങ്കുവളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭരണത്തിലും നയരൂപീകരണത്തിലും ജനങ്ങളുടെ ഉത്തരവാദിത്വം ഗണ്യമായി വർധിക്കുന്നു. 

പ്രതിസന്ധികളുടെയും പരിണാമത്തിന്റെയും നവീകരണത്തിന്റെയും അടിസ്ഥാനം ശാസ്ത്രമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ എന്നിവയിലൂടെ ഇന്നത്തെ പുതിയ ഇന്ത്യ മുന്നേറുന്നത് ഈ പ്രചോദനത്തോടെയാണ്.


കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കുന്ന, ചരിത്രത്തിൽനിന്നു നമുക്കു പഠിക്കാനാകുന്ന, പാഠങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ ഓർക്കുകയാണെങ്കിൽ, ലോകം എങ്ങനെയാണു വിനാശത്തിന്റെയും ദുരന്തത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്നു നമുക്കു കണ്ടെത്താനാകുമെന്നു പറഞ്ഞു. എന്നാൽ ആ കാലഘട്ടത്തിൽ പോലും, അത് കിഴക്കോ പടിഞ്ഞാറോ ആകട്ടെ, എല്ലായിടത്തും ശാസ്ത്രജ്ഞർ അവരുടെ മഹത്തായ കണ്ടെത്തലുകളിൽ ഏർപ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഐൻസ്റ്റീൻ, ഫെർമി, മാക്സ് പ്ലാങ്ക്, നീൽസ് ബോർ, ടെസ്‌ല തുടങ്ങിയ ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. അതേ കാലഘട്ടത്തിൽ, സി വി രാമൻ, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, എസ് ചന്ദ്രശേഖർ തുടങ്ങി നിരവധി ശാസ്ത്രജ്ഞർ തങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങൾ മുന്നിലെത്തിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകിയില്ല എന്നു ചൂണ്ടിക്കാട്ടി, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾ നാം ആഘോഷിക്കുമ്പോൾ, ശാസ്ത്രം നമ്മുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ, അതു സംസ്കാരത്തിന്റെ ഭാഗമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾ ആഘോഷിക്കാൻ എല്ലാവരോടും ശ്രീ മോദി അഭ്യർത്ഥിച്ചു. "രാജ്യത്തിന് ആഘോഷിക്കാൻ ശാസ്ത്രജ്ഞർ ധാരാളം കാരണങ്ങൾ നൽകുന്നു"- പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വാക്‌സിൻ വികസിപ്പിക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഡ്രൈവിന് സംഭാവന നൽകിയതിലും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. 

ശാസ്ത്രാധിഷ്ഠിത വികസനം എന്ന ചിന്തയോടെയാണ് ഗവണ്മെന്റ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “2014 മുതൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപത്തിൽ ഗണ്യമായ വർധനയുണ്ടായി. ഗവൺമെന്റിന്റെ ശ്രമഫലമായി, ഇന്ന് ഇന്ത്യ ആഗോള നവീകരണ സൂചികയിൽ 46-ാം സ്ഥാനത്താണ്. 2015-ൽ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു"- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രജിസ്റ്റർ ചെയ്ത പേറ്റന്റുകളുടെ റെക്കോർഡ് എണ്ണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നവീകരണത്തിന്റെ കാലാവസ്ഥയും ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിലേക്കുള്ള ചായ്‌വു നമ്മുടെ യുവതലമുറയുടെ ഡിഎൻഎയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ യുവതലമുറയെ പൂർണ ശക്തിയോടെ നാം പിന്തുണയ്ക്കണം. യുവാക്കളുടെ നവോത്ഥാന മനോഭാവത്തെ പിന്തുണയ്‌ക്കുന്നതിനായി ഗവേഷണ-നൂതന മേഖലകളിലെ പുതിയ മേഖലകളെയും ദൗത്യങ്ങളെയുംകുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ബഹിരാകാശ ദൗത്യം, ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ, സെമികണ്ടക്ടർ ദൗത്യം, മിഷൻ ഹൈഡ്രജൻ, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ അദ്ദേഹം ഉദാഹരിച്ചു. അതുപോലെ, മാതൃഭാഷയിൽ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം നൽകിക്കൊണ്ട് എൻഇപിയും ഇതു പ്രോത്സാഹിപ്പിക്കുന്നു.

  അമൃതകാലത്ത് ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന്, ഒരേസമയം പല മേഖലകളിലും നാം പ്രവർത്തിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രാദേശിക തലത്തിലേക്കു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചു ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ കൂടുതൽ ശാസ്ത്രീയ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന ഗവണ്മെന്റുകളുടെ പ്രക്രിയകൾ ലളിതമാക്കുന്നതിനും ഊന്നൽ നൽകുന്നതിലൂടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കാമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നൊവേഷൻ ലാബുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രം, നവീകരണം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട് ആധുനിക നയങ്ങൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. "ഗവൺമെന്റുകൾ എന്ന നിലയിൽ, നമ്മുടെ ശാസ്ത്രജ്ഞരുമായി സഹകരിക്കുകയും കൂട്ടുചേർന്നുപ്രവർത്തിക്കുകയും വേണം. ഇതു ശാസ്ത്രീയ ആധുനികതയുടെ അന്തരീക്ഷം സൃഷ്ടിക്കും"- പ്രധാനമന്ത്രി  പറഞ്ഞു. 

ദേശീയ തലത്തിൽ നിലവിലുള്ള നിരവധി ശാസ്ത്ര സ്ഥാപനങ്ങളുടെയും ദേശീയ ലബോറട്ടറികളുടെയും കഴിവും വൈദഗ്ധ്യവും സംസ്ഥാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "ശാസ്ത്രീയ സ്ഥാപനങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും പരമാവധി ഉപയോഗത്തിനായി നമ്മുടെ ശാസ്ത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ തളച്ചിടലുകളിൽനിന്നു പുറത്തുകൊണ്ടുവരേണ്ടതുണ്ട്"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. താഴേത്തട്ടിൽ ശാസ്ത്ര പ്രോത്സാഹന പരിപാടികൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ശാസ്ത്ര മന്ത്രിമാരോട് അവരുടെ ശാസ്ത്ര പാഠ്യപദ്ധതിയുടെ നല്ല രീതികളും വശങ്ങളും പങ്കുവയ്ക്കാനും അദ്ദേഹംനിർദേശിച്ചു. 

'സംസ്ഥാന-കേന്ദ്ര ശാസ്ത്ര കോൺക്ലേവ്' ഒരു പുതിയ മാനം നൽകുമെന്നും രാജ്യത്തെ ശാസ്ത്ര പുരോഗതിക്കു ദൃഢനിശ്ചയം നൽകുമെന്നും പ്രസംഗം ഉപസംഹരിക്കവെ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ശാസ്ത്ര-സാങ്കേതികരംഗത്തെ അവസരങ്ങളൊന്നും കൈവിട്ടുപോകാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. "വരാനിരിക്കുന്ന 25 വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് വരാനിരിക്കുന്ന ഇന്ത്യയുടെ പുതിയ വ്യക്തിത്വവും ശക്തിയും നിർണ്ണയിക്കും"- പ്രധാനമന്ത്രി പറഞ്ഞു. ഈ കോൺക്ലേവിൽ നിന്നുള്ള പാഠങ്ങൾ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനും രാഷ്ട്രനിർമാണത്തിനു സംഭാവനയേകാനും പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുന്നവരോട് അഭ്യർഥിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്ത് നൂതനാശയങ്ങളും സംരംഭകത്വവും സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കനുസൃതമായി, രാജ്യത്തുടനീളം വലിയ തോതില്‍ ശാസ്ത്ര, സാങ്കേതിക രംഗത്ത് ആധുനികത (എസ്ടിഐ) സൃഷ്ടിക്കുന്നതിന് കേന്ദ്രത്തെയുംസംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച്  സഹകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ 2022 സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് ദ്വിദിന കോണ്‍ക്ലേവ് നടക്കുന്നത്. എസ്ടിഐ വിഷന്‍ 2047 ഉള്‍പ്പെടെ വിവിധ വിഷയാധിഷ്ഠിത മേഖലകളിലെ സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. ഭാവിയിലെ വളര്‍ച്ചാപാതകളും സംസ്ഥാനങ്ങളിലെ എസ്.ടി.ഐ.ക്കായുള്ള കാഴ്ചപ്പാടും; ആരോഗ്യം - എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യപരിചരണം; 2030 ഓടെ ഗവേഷണ വികസന മേഖലയിലെ സ്വകാര്യമേഖലയിലെ നിക്ഷേപം ഇരട്ടിയാക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. കൃഷി- കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ഇടപെടലുകള്‍; വെള്ളം - കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നതിനുള്ള നൂതനാശയം; ഊര്‍ജ്ജം- ഹൈഡ്രജന്‍ ദൗത്യത്തില്‍ എസ് ആന്‍ഡ് ടി പങ്ക്, എല്ലാവര്‍ക്കും ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളുംചര്‍ച്ച ചെയ്യപ്പെടും.

ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ ചുമതലയുള്ള (എസ് ആന്‍ഡ് ടി) മന്ത്രിമാര്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സെക്രട്ടറിമാര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, എന്‍ജിഒകള്‍, യുവ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍എ ന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

--ND--

 

Addressing the Centre-State Science Conclave. https://t.co/Go0yE7vI8n

— Narendra Modi (@narendramodi) September 10, 2022

21वीं सदी के भारत के विकास में विज्ञान उस ऊर्जा की तरह है जिसमें हर क्षेत्र के विकास को, हर राज्य के विकास को गति देने का सामर्थ्य है।

आज जब भारत चौथी औद्योगिक क्रांति का नेतृत्व करने की तरफ बढ़ रहा है तो उसमें भारत की साइंस और इस क्षेत्र से जुड़े लोगों की भूमिका बहुत अहम है: PM

— PMO India (@PMOIndia) September 10, 2022

समाधान का, Solution का, Evolution का और Innovation का आधार विज्ञान ही है।

इसी प्रेरणा से आज का नया भारत, जय जवान, जय किसान, जय विज्ञान के साथ ही जय अनुसंधान का आह्वान करते हुए आगे बढ़ रहा है: PM @narendramodi

— PMO India (@PMOIndia) September 10, 2022

अगर हम पिछली शताब्दी के शुरुआती दशकों को याद करें तो पाते हैं कि दुनिया में किस तरह तबाही और त्रासदी का दौर चल रहा था।

लेकिन उस दौर में भी बात चाहे East की हो या West की, हर जगह के scientist अपनी महान खोज में लगे हुए थे: PM @narendramodi

— PMO India (@PMOIndia) September 10, 2022

पश्चिम में Einstein, Fermi, मैक्स प्लांक, नील्स बोर, Tesla जैसे scientist अपने प्रयोगों से दुनिया को चौंका रहे थे।

उसी दौर में सी वी रमन, जगदीश चंद्र बोस, सत्येंद्रनाथ बोस, मेघनाद साहा, एस चंद्रशेखर समेत कई वैज्ञानिक अपनी नई-नई खोज सामने ला रहे थे: PM @narendramodi

— PMO India (@PMOIndia) September 10, 2022

जब हम अपने वैज्ञानिकों की उपलब्धियों को celebrate करते हैं तो science हमारे समाज का हिस्सा बन जाती है, वो part of culture बन जाती है।

इसलिए आज सबसे पहला आग्रह मेरा यही है कि हम अपने देश के वैज्ञानिकों की उपलब्धियों को जमकर celebrate करें: PM @narendramodi

— PMO India (@PMOIndia) September 10, 2022

हमारी सरकार Science Based Development की सोच के साथ काम कर रही है।

2014 के बाद से साइंस और टेक्नोलॉजी के क्षेत्र में investment में काफी वृद्धि की गई है।

सरकार के प्रयासों से आज भारत Global Innovation Index में 46वें स्थान पर है, जबकि 2015 में भारत 81 नंबर पर था: PM

— PMO India (@PMOIndia) September 10, 2022

इस अमृतकाल में भारत को रिसर्च और इनोवेशन का ग्लोबल सेंटर बनाने के लिए हमें एक साथ अनेक मोर्चों पर काम करना है।

अपनी साइंस और टेक्नॉलॉजी से जुड़ी रिसर्च को हमें लोकल स्तर पर लेकर जाना है: PM @narendramodi

— PMO India (@PMOIndia) September 10, 2022

Innovation को प्रोत्साहित करने के लिए राज्य सरकारों को ज्यादा से ज्यादा वैज्ञानिक संस्थानों के निर्माण पर और प्रक्रियाओं को सरल करने पर बल देना चाहिए।

राज्यों में जो उच्च शिक्षा के संस्थान हैं, उनमें innovation labs की संख्या भी बढ़ाई जानी चाहिए: PM @narendramodi

— PMO India (@PMOIndia) September 10, 2022

राज्यों में, राष्ट्रीय स्तर के अनेक वैज्ञानिक संस्थान होते हैं, national laboratories भी होती हैं।

इनके सामर्थ्य का लाभ, इनकी expertise का पूरा लाभ भी राज्यों को उठाना चाहिए।

हमें अपने साइंस से जुड़े संस्थानों को Silos की स्थिति से भी बाहर निकालना होगा: PM @narendramodi

— PMO India (@PMOIndia) September 10, 2022

***

<



(Release ID: 1858250) Visitor Counter : 241