പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ഭുജില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 AUG 2022 6:13PM by PIB Thiruvananthpuram

ഗുജറാത്തിലെ ജനകായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പാട്ടീല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റുമായ ശ്രീ സിആര്‍ പാട്ടീല്‍ജി, ഇവിടെ സന്നിഹിതരായിട്ടുള്ള എം പിമാരെ, ഗുജറാത്തിലെ സംസ്ഥാന മന്ത്രിമാരെ എംഎല്‍എ മാരെ,  ഇവിടെ തടിച്ചു കൂടിയിരിക്കുന്ന കച്ചിലെ എന്റെ  പ്രിയ സഹോദരി സഹോദരന്മാരെ,
 പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ക്കു സുഖമാണോ, എല്ലാം ഭംഗിയായി നടക്കുന്നില്ലേ. കച്ചില്‍ നല്ല മഴ ലഭിച്ചില്ലേ. നിങ്ങളുടെ മുഖങ്ങളില്‍ അതിന്റെ ആഹ്‌ളാദം  കാണാനുണ്ട്്.
സുഹൃത്തുക്കളെ,
ഇന്ന് എന്റെയുള്ളില്‍ സമ്മിശ്രവികാരങ്ങളാണ് അലതല്ലുന്നത്. ഭുജിയോ ദുങ്കറില്‍ സ്മൃതിവന്‍ സ്മാരകത്തിന്റെയും,   കച്ചിലെ അൻജാറില്‍ വീര്‍ബല്‍ സ്മാരകത്തിന്റെയും  ഉദ്ഘാടനം രാജ്യം മുഴുവന്‍ പങ്കുവച്ച ദുരന്തത്തിന്റെ പ്രതീകമാണ്. അതിന്റെ നിര്‍മ്മാണത്തിനു പിന്നിലെ കഠിനാധ്വാനവും വിയര്‍പ്പും മാത്രമല്ല അനേകം കുടംബങ്ങളുടെ കണ്ണുനീരും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  
 അൻജാറിലെ കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ അവിടെ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കണം എന്ന ആശയം മുന്നോട്ടു വച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് അത് കര്‍സേവയിലൂടെ പൂര്‍ത്തിയാക്കുന്നതിന് നാം തീരുമാനിച്ചതുമാണ്. ആ പ്രതിജ്ഞ ഇതാ ഇന്ന് പൂര്‍ത്തീകരിച്ചിരിക്കുന്നു.  ഇവിടെ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ടവരുടെയും കുഞ്ഞുങ്ങളുടെയും പേര്‍ക്ക് ഇന്ന് ഞാന്‍ ഈ സ്മാരകങ്ങള്‍ സമര്‍പ്പിക്കുന്നത് കനത്ത ദുഖഭാരത്തോടെയാണ്.
ഇന്ന് ക്ച്ചിന്റെ വികസനത്തിനായി 4000 കോടി രൂപയുടെ വിവധ പദ്ധതികളാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുകയോ സമാരംഭിക്കുകയോ ചെയ്യുന്നത്.  ഇതില്‍ കുടിവെള്ളം, വൈദ്യുതി, റോഡുകള്‍, ക്ഷീരോത്പാദനം എന്നിവ ഉള്‍പ്പെടുന്നു. കച്ചിന്റെ വികസനത്തിനായി ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനുള്ള പ്രതിബദ്ധതയാണ് ഇതു കാണിക്കുന്നത്.  ആശാപുരയിലെ സന്ദര്‍ശനം എളുപ്പമാക്കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ക്കും ഇന്ന് തറക്കല്ല് ഇട്ടുകഴിഞ്ഞു.  ഈ സൗകര്യങ്ങളോടു കൂടി 'മത നോ മഥ' യുടെ വികസനം തയാറായിക്കഴിഞ്ഞു. രാജ്യമെമ്പാടും നിന്ന് ഇവിടെ എത്തുന്ന ഭക്തര്‍ക്ക് ഇനി ഇത് പുതിയ അനുഭവാമാകും. മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായിയുടെ നേതൃത്വത്തില്‍ ക്ച്ചും ഗുജറാത്തും എങ്ങിനെയാണ് പുരോഗമിക്കുന്നത് എന്നതിന് ഇതും തെളിവാണ്.
സഹോദരി സഹോദരന്മാരെ,
 ഇന്ന് ഭുജിലെ മണ്ണില്‍ എത്തിയശേഷം  സ്മുതിവനത്തിലേയ്ക്കു പോകുമ്പോള്‍, കച്ചിലെ ജനങ്ങള്‍ എന്തുമാത്രം സ്‌നേഹവും അനുഗ്രഹങ്ങളുമാണ് എന്നില്‍ ചൊരിഞ്ഞത്.  ഈ നാടിനെയും ഇവിടുത്തെ ജനങ്ങളെയും ഞാന്‍ നമിക്കുന്നു. ഞാന്‍ കൃത്യ സമയത്ത് ഭുജില്‍ എത്തിയതാണ്. എന്നാല്‍ വഴിനീളെ സ്വീകരണങ്ങളായിരുന്നു. പിന്നീട് സ്മൃതിവന സ്മാരകത്തിലേയ്ക്കുള്ള സന്ദര്‍ശനമാകട്ടെ  അവിടെ നിന്ന് എളുപ്പത്തില്‍  പോകാന്‍ എന്നെ അനുവദിച്ചില്ല.   രണ്ടു ദശാബ്ദം മുമ്പ് കച്ച് അനുഭവിച്ച ദുരിതങ്ങളുടെയും  അതിനു ശേഷം കച്ച് കാണിച്ച ധീരതയുടെയും വീണ്ടുവിചാരമാണ് സ്മൃതിവനം. വയം അമൃതസ്യ പുത്ര എന്ന് പഴമൊഴി നാം ഇവിടെ ഓര്‍ക്കുന്നു. നമുക്ക് പ്രചോദനമായി ചരൈവേദി ചരൈവേദി എന്ന ഒരു മന്ത്രവുമുണ്ട്.   അതുപോലെയാണ് ഈ സ്മാരകം നമ്മെ ആന്തരിക ചൈതന്യത്താല്‍ മുന്നോട്ടു കൊണ്ടുപോകുന്നതും.  
സുഹൃത്തുക്കളെ,
സ്മൃതിവനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കവെ, അനേകം ഓര്‍മ്മകള്‍ എന്റെ മനസിലേയ്ക്ക് അലയടിച്ചു വന്നു.  അമേരിക്കയിലെ  9/ 11 ല്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം അവര്‍ അവിടെ ഗ്രൗണ്ട് സീറോ എന്ന ഒരു സ്മാരകം നിര്‍മ്മിച്ചു. ഞാനും അത് കണ്ടിട്ടുണ്ട്. ഹിരോഷിമാ ദുരന്തസ്മാരകമായി ജപ്പാന്‍ നിര്‍മ്മിച്ച മ്യൂസിയവും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ന് സ്മൃതിവനം കണ്ടശേഷം,    എന്നുവളരെ വിനയത്തോടെ ഞാന്‍ നിങ്ങളോടു പറയുന്നു നമ്മുടെ സ്മൃതിവനവും ഈ ലേക സ്മാരകങ്ങള്‍ക്ക് ഒട്ടും പിന്നില്‍ അല്ല.
അതില്‍ പ്രകൃതിയെക്കുറിച്ചും ജീവനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പൂര്‍ണ വിവരങ്ങള്‍ ഉണ്ട്. ഞാന്‍ കച്ചിലെ ജനങ്ങളോട് പറയുന്നു കച്ചില്‍ ഏതു സന്ദര്‍ശകന്‍ വന്നാലും നിങ്ങള്‍ അവരെ സ്മൃതിവനത്തില്‍ കൊണ്ടു പോകണം.  കച്ചിലെ വിദ്യാഭ്യാസ വകുപ്പിനോടും ഞാന്‍ പറയുന്നു, എല്ലാ വിദ്യാര്‍ത്ഥികളെയും നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ കൊണ്ടു വരണം. ആ കുട്ടികള്‍ ഈ ഭൂമിയെയും പ്രകൃതിയെയും കുറിച്ച് കൂടുതല്‍ അറിയട്ടെ.
സുഹൃത്തുക്കളെ,
ജനുവരി 26 നുണ്ടായ ഭൂമികുലുക്കം ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അന്ന് ഡല്‍ഹിയില്‍ ആയിരുന്നു. ആ നടുക്കം ഡല്‍ഹിയില്‍ പോലും അനുഭവപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ അഹമ്മദാബാദില്‍ എത്തി. പിന്നീട് കച്ചിലും. അന്ന് ഞാന്‍ മുഖ്യമന്ത്രിയല്ല. ഭാരതിയ ജനതാ പാര്‍ട്ടിയുടെ കേവലം ഒരു പ്രവര്‍ത്തകന്‍ മാത്രം.  ജനങ്ങളെ എങ്ങിനെ സഹായിക്കണം എന്ന് എനിക്ക് ഒരു രൂപവുംഇല്ലായിരുന്നു.എന്നാല്‍ നിങ്ങളുടെ ദുഖകാലത്ത് നിങ്ങളോടു കൂടി ആയിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ ആവുന്ന വിധം നിങ്ങളെ സഹായിച്ചു.
ഞാന്‍ മുഖ്യമന്ത്രിയാവുമെന്ന് അന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി ആയപ്പോള്‍ അന്ന് നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സംഘാടക അനുഭവം എനിക്ക് വളരെ പ്രയോജകീഭവിച്ചു. അന്നത്തെ ഒരു കാര്യം കൂടി ഓര്‍ക്കുന്നു. വിദേശങ്ങളില്‍ നിന്ന് അന്ന് ധാരാളം പേര്‍ ദുരിതബാധിതരെ സഹായിക്കാന്‍ എത്തുകയുണ്ടായി. ഇവിടെ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണ്ട് അവര്‍ അന്തം വിട്ടുപോയി. അവരുടെ മത സാമൂഹിക സംഘടനകള്‍ ഇവിടുത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അവര്‍ എന്നോടു പറഞ്ഞു. ഞങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും രക്ഷാ പ്രവര്‍ത്തനത്തിനു പോയിട്ടുണ്ട്. പക്ഷെ ഇവിടെ കാണുന്ന സേവന തീക്ഷ്ണത എങ്ങും കണ്ടിട്ടില്ല. ആ ദുരിത നാളുകളില്‍ കച്ചിന് തുണയായത് ഐക്യത്തിന്റെ ആ ശക്തിയാണ്.
ഇന്ന് ഞാന്‍ കച്ചിന്റെ മണ്ണില്‍ കാലു കുത്തിയപ്പോള്‍ എണ്ണമറ്റ പേരുകള്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. നിങ്ങളുമായി സുദീര്‍ഘവും ആഴമേറിയതുമായ ബന്ധമാണ് എനിക്കുള്ളത്.  എനിക്ക് ആ പേരുകള്‍ ഓര്‍ക്കാന്‍ സാധിക്കും. ധീരുഭായി ഷാ, താരാചന്ദ് ഛേഡ, അനന്ദ്ഭായി ഡാവെ, പ്രതാപ് സിംങ്ജഡേജ, നരേന്ദ്രഭായി ജഡേജ, ഹിര ലാല്‍ പരീഖ്, ഭായി ധന്‍സുഖ് ഥാക്കര്‍, രസിക് ഥാക്കര്‍, അന്‍ജറിലെ ചമ്പക് ലാല്‍ ഷാ അങ്ങിനെ എത്രയോ പേര്‍. അവര്‍ക്കൊപ്പമാണ് ഞാഞും അന്ന് പ്രവര്‍ത്തിച്ച.ത്. അവര്‍ ആരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ആത്മാക്കള്‍ എവിടെയാണെങ്കിലും തീര്‍ച്ചായായും കച്ചിന്റെ വികസനം കണ്ട് സംതൃപ്തിയടയുന്നുണ്ടാവും, തീര്‍ച്ച. അവരുടെ അനുഗ്രഹങ്ങള്‍ നമ്മുടെ മേല്‍ ചൊരിയുന്നാണ്ടാവും.
ഇന്നും ഞാന്‍ എന്റെ സുഹൃത്തുക്കളെ സന്ദര്‍ശിച്ചു. പുഷ്പദാന്‍ ഭായി, മംഗളദാദാ ഭായി, ജീവന്‍ സേഥ്, തുടങ്ങി കച്ചിന്റെ വികസനത്തിന് പ്രചോദനമായി പ്രവര്‍ത്തിച്ചവര്‍.  കച്ചിന് ഒരു പ്രത്യേകതയുണ്ട്.  ഇവിടെ ഒരാള്‍ അയാളുടെ സ്വപ്‌നത്തിന്റെ വിത്ത് വിതച്ചാല്‍ കച്ച് മുഴുവന്‍ അത് ഫലമണിയാന്‍ പ്രവര്‍ത്തിക്കും. കച്ച് ഇനി തിരിച്ചു വരില്ല് എന്ന് പറഞ്ഞവര്‍ എത്രയോ. എന്നാല്‍ ഇന്ന് കച്ചിലെ ജനങ്ങള്‍ ഈ നാടിന്റെ മുഖഛായ തന്നെ മാറ്റി.
സുഹൃത്തുക്കളെ,
മുഖ്യമന്ത്രി ആയതിനു ശേഷമുള്ള ആദ്യ ദീപാവലി ഞാന്‍ ആഘോഷിച്ചില്ല.  കച്ചിലെ ജനങ്ങളുടെയും ഭൂകമ്പത്തിനു ശേഷമുള്ള ദ്യ ദീപാവലി ആയിരുന്നു അത്.  ഗുജറാത്തിലെ ഒരു മന്ത്രിയും ദീപാവലി ആഘോഷിച്ചില്ല. ദീപാവലിക്ക് നമ്മുടെ പ്രിയപ്പെട്ടവരെ നാം ഓര്‍ക്കാറില്ലേ.  അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ആയിരുന്നു.  നിങ്ങള്‍ക്കറിയാം എല്ലാ ദീപാവലിക്കും ഞാന്‍  അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ക്കൊപ്പമായിരുന്നു.  എന്നാല്‍ ആ വര്‍ഷം ഞാന്‍ ഭൂകമ്പ ബാധിതര്‍ക്കൊപ്പം ആയിരുന്നു. ഒരു ദിവസം മുഴുവന്‍ ഞാന്‍ ചോബാരിയില്‍ ചെലവഴിച്ചു.  പിന്നീട് ഞാന്‍ ട്രുംബെ ഗ്രാമത്തിലും. എനിക്കൊപ്പം എല്ലാ മന്ത്രിമാരും ഗുജറാത്തില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ആയിരുന്നു.  അവര്‍ക്കൊപ്പം അവരുടെ ദുഖങ്ങളും ദുരിതങ്ങളും പങ്കുവച്ചുകൊണ്ട് ഞങ്ങള്‍ ദീപാവലി ദിനം ചെലവഴിച്ചു.
ആ ദുരിത ദിനങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.  ദുരന്തത്തെ നാം അവസരമാക്കി മാറ്റും എന്ന് ആത്മവിശ്വാസത്തോടെ അന്നു ഞാന്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച ആ വെല്ലുവിളിയില്‍ കാണുന്നു എന്നും ഞാന്‍ പറഞ്ഞു.  2047 ഓഗസ്റ്റ് 15 ന് ഇന്ത്യ  വികസിത രാഷ്ട്രമാവും എന്ന് ചെങ്കോട്ടയില്‍ നിന്നു ഞാന്‍ പ്രഖ്യാപിച്ചു കച്ചില്‍ എന്നെ കേട്ടവര്‍ 2001 -2 ല്‍ ഭൂകമ്പത്തിനു ശേഷം തികച്ചും പ്രതികൂല സാഹചര്യത്തിലാണ് ഞാന്‍ അതു പറഞ്ഞത് എന്ന് ഓര്‍ക്കുന്നുണ്ടാവും. ഇന്നു നിങ്ങള്‍ക്കു മുമ്പില്‍ അതു യാഥാര്‍ത്ഥ്യമായിരിക്കുന്നു.  ഇന്ന് എനിക്ക് 2047 നെ കുറിച്ച് ഒരു സ്വപ്‌നമുണ്ട്. സുഹൃത്തുക്കളെ 2001 -2002 ല്‍ കച്ച് വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അന്ന്് നമുക്കുണ്ടായിരുന്ന സ്വപ്‌നങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇനി 2047ല്‍ ഇന്ത്യ അതിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. കച്ചിലെയും ഗുജറാത്തിലെയും ജനങ്ങള്‍  ഈ സ്ഥലങ്ങളെ മുഴുവന്‍ നവീകരിച്ചിരിക്കുന്നു. കച്ചിന്റെ പുനരുദ്ധാരണം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടും ഗവേഷണ വിഷയം തന്നെയായിരുന്നു. 2001 ലെ തകര്‍ച്ചയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കച്ചില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഊഹിക്കാന്‍ പോലും സാധിക്കാത്തതാണ്.
കച്ചില്‍ കരന്തിഗുരു ശ്യാംജി കൃഷ്ണ വര്‍മ്മ സര്‍വകലാശാല സ്ഥാപിതമായത് 2003 ലാണ്. അതിനൊപ്പം 35 കോളജുകളും സ്ഥാപിതമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000 പുതിയ സ്‌കൂളുകളും.
കച്ചിലെ ജില്ലാ ആശുപത്രി ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇന്ന് കച്ചില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയുണ്ട്. ഇവിടെ 200 മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കച്ചലെ എല്ലാ വീടുകളിലും നര്‍മദയിലെ ജലം എത്തുന്നു. അന്ന് ജല ദൗര്‍ലഭ്യമായിരുന്നു ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം.
ചിലപ്പോള്‍ നാം ഗംഗയിലും യമുനയിലും സരയുവിലും നര്‍മ്മദയിലും സ്‌നാനം ചെയ്യാറുണ്ട്. ഭക്തിയും ആദരവും കൊണ്ട്. നര്‍മ്മദയിലെ സ്‌നാനം ധാരാളും പുണ്യം തരും.  നര്‍മ്മദയെ ഒന്നു കാണാന്‍ പോലും ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു വരാറുണ്ട്. എന്നാല്‍ ഇന്നിതാ നര്‍മദാ മാതാവ് കച്ചിലേയ്ക്ക് നിങ്ങളുടെ അരികിലേയ്ക്കു വന്നിരിക്കുന്നു.
ഥാപ്പറില്‍, ഫത്തേഗ്രയില്‍ സുവായി ഡാമുകളിലേയ്ക്ക് നര്‍മദയിലെ വെള്ളം എത്തുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ കച്ചിലെ ജനങ്ങള്‍ അതും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഇന്ന് കച്ചിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാമ് ജലസമൃദ്ധമായിരിക്കുന്നത്. എത്രയോ ചെക്ക്ഡാമുകളാണ് ഇവിടെ പൂര്‍ത്തിയായിരിക്കുന്നത്. അതെല്ലാം സുജലം സുഫലം പദ്ധതിയുടെ ഫലമാണ്.
സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ മാസം റായം ഗ്രാമത്തില്‍ നര്‍മ്മദയിലെ വെള്ളം എത്തി. അതിനെ അവിടുത്തെ ജനങ്ങള്‍ ആഘോഷമാക്കിയതു കണ്ട് ലോകം അത്ഭുതപ്പെട്ടു.  കാരണം കച്ചിന് വെള്ളം എന്നാല്‍ എന്താണ് എന്ന് അവര്‍ക്ക് അറിയില്ലല്ലോ.  ഒരിക്കലെങ്കിലും മഴവെള്ളം എന്താമ് എന്ന് അനുഭവിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നാലു വര്‍ഷം മുമ്പു വരെ. അത്തരം പ്രശ്‌നങ്ങളിലൂടെയാണ് എന്റെ കച്ച് കടന്നു പോയത്.  ഒരു നാള്‍ കച്ചിലൂടെ കനാല്‍ ജലം ഒഴുകും എന്ന് രണ്ടു പതി്റ്റാണ്ടു മുമ്പു വരെ വളരെ കുറച്ച് ആളുകള്‍ മാത്രമെ കരുതിയിരുന്നുള്ളു. 2002 ല്‍ ഗുജറാത്ത് ഗൗരവ് യാത്രയ്ക്കിടയില്‍ മാന്‍ഡ്വിയില്‍ വന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് കച്ച് നിവാസികലില്‍ നിന്ന് ഞാന്‍ അനുഗ്രഹങ്ങള്‍ തേടി. അതുകൊണ്ടാണ് കച്ചിന്റെ എല്ലാ ഭാഗത്തും നര്‍മ്മദയിലെ വെള്ളം എത്തിക്കാന്‍ എനിക്കു സാധിച്ചത്. നിങ്ങളുടെ അനുഗ്രഹത്തിന്റെ ശക്തി. അതാണ് ഇന്നത്തെ ഈ മോഹരമായ ചടങ്ങിന്റെ കാരണം. കച്ച് - ഭുജ് കനാല്‍ ഇന്ന് ഇതാ തുറന്നിരിക്കുന്നു. നൂറുകണക്കിനു ഗ്രാമങ്ങളിലെ ആയിരക്കണക്കിനു കൃഷിക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സഹോദരി സഹോദരന്മാരെ,
കച്ചിലെ ജനങ്ങളുടെ ഭാഷ വളരെ മധുരമുള്ളതാണ്. കച്ചില്‍ ഒരിക്കല്‍ വന്നിട്ടുള്ളവര്‍ക്ക് അത് മറക്കാനാവില്ല.  ഒരു നൂറു പ്രാവശ്യമെങ്കിലും കച്ച് സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പലതരത്തിലും കച്ച് പ്രസിദ്ധമാണ്.  ഡാബേലി, ഭേല്‍പൂരി, മോര്, ഉപ്പ്, കുങ്കുമം അങ്ങിനെ പലതും. കഠിനാധ്വാനത്തിന്റെ ഫലം മധുരമാണ് എന്ന് പറയാറുണ്ട്. കച്ച് ഈ പഴമൊഴി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഇന്നു ഗുജറാത്തിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ജില്ലയാണ്്്് കച്ച്.  ഈത്തപ്പഴം, കുങ്കുമം, മാമ്പഴം, മാതളം തുടങ്ങി എത്രയോ ഇനം പഴങ്ങളാണ് ഇവിടെ നിന്നു മധുരവുമായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലേയ്ക്കു പോകുന്നത്.
സുഹൃത്തുക്കളെ,
കച്ചില്‍ നിന്നു മൃഗങ്ങളെയും കൊണ്ട് ജനങ്ങള്‍ കൂട്ട പലായനം ചെയ്ത നാളുകള്‍ എനിക്കു മറക്കാനാവില്ല. വഴിക്ക് ചിലര്‍ മൃഗങ്ങളെ ഉപേക്ഷിച്ചും പോയി. അന്ന് നമുക്ക് വിഭവങ്ങള്‍ ഇല്ലായിരുന്നു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. ആര്‍ക്കും മനസുണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ട്. നൂരു വര്ഞഷങ്ങളോളം മൃഗപരിപാലനം കൊണ്ട് ജനങ്ങള്‍ ജീവിച്ച നാടാണിത്. അവര്‍ക്കു സംഭവിച്ച ദുര്‍ഗതി വല്ലാത്തതായിരുന്നു. ഇന്നിതാ അതെ കച്ചില്‍ കര്‍ഷകര്‍ അവരുടെ മൃഗസമ്പത്ത് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഇരുപത്ു വര്‍ഷത്തിനിടെ കച്ചിലെ പാലുല്‍പാദനം മൂന്നു മടങ്ങായി.
ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, 2009 ല്‍ ആണ് ഇവിടെ സര്‍ഹദ് ഡയറി തുടങ്ങിയത്. അന്ന് 1400 ലിറ്റരില്‍ താഴെ മാത്രമായിരുന്നു ഇവിടെ പാല്‍ സംഭരിച്ചിരുന്നത്. ആ സ്ഥാനത്ത് ഇന്ന് സര്‍ഹദ് ഡയറിയില്‍ അഞ്ചു ലക്ഷം ലിറ്റര്‍ പാലാണ് ദിവസവും കര്‍ഷകര്‍ അളക്കുന്നതത്. 800 കോടി രൂപയാണ് കച്ചിലെ കൃഷിക്കാര്‍ക്ക് ഇവിടെ നിന്നു ലഭിക്കുന്നത്.  ഇന്ന് സര്‍ഹദ് ഡയറിയുടെ പുതിയ പ്ലാന്റ് ചന്ദ്രാണി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നു.ആധുനിക സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കുന്ന ക്ഷീരോല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
സഹോദരി സഹോദരന്മാരെ,
കച്ച സ്വയം ഉയരുക മാത്രമല്ല ചെയ്തത്, ഗുജറാത്തിനു മുഴുവന്‍ അത് വികസനത്തിന്റെ പുതിയ വീഥികള്‍ തുറന്നു. ഒരു കാലത്ത് പ്രതിസന്ധികള്‍ക്കു പിന്നാലെ പ്രതിസന്ധികള്‍ ഗുജറാത്തിനെ ആഞ്ഞടിക്കുകയായിരുന്നു. ഗുജറാത്ത് പ്രകൃതി ദുരന്തങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോള്‍ ഗൂഢാലോചനകള്‍ നടക്കുകയായിരുന്നു. രാജ്യത്തും വിദേശത്തും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നിരവധി ഗൂഢാലോചനകള്‍. ഗുജറാത്തിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ തടയാന്‍, ഇവിടെ നിന്നു തന്നെ.  അത്തരം സാഹചര്യങ്ങളില്‍ പോലും ഗുജറാത്ത് ഒന്നാമതെത്തി. രാജ്യത്ത് ആദ്യമായി ദുരന്ത നിവാരണ നിയമം നടപ്പാക്കിയത് ഗുജറാത്തിലാണ്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് രാജ്യത്തുടനീളം ഈ നിയമം പാസായത്. കൊറോണ കാലത്താണ് ഇതിന്റെ പ്രയോജനം എല്ലാ ഗവണ്‍മെന്റുകള്‍ക്കും ബോധ്യപ്പെട്ടത്.
സുഹൃത്തുക്കളെ,
എല്ലാ ഗൂഢാലോചനകളെയും പിന്‍തള്ളി,  ഗുജറാത്ത് ഇന്ന് വ്യാവസായിക വികസനത്തിന്റെ പാതയിലാണ്. കച്ചിലേയ്ക്ക്  നിക്ഷേപങ്ങള്‍ ഒഴുകുകയാണ്. ലക്ഷം കോടികള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിമന്റ് പ്ലാന്റ് കച്ചിലാണ്. ലോകത്തിലെ രണ്ടാമത്തെ വെല്‍ഡിംങ് പൈപ്പ് നിര്‍മ്ാണ യൂണിറ്റ് ഇവിടെയാണ്. ലോകത്തിലെ രണ്ടാമത്തെ തുണി ഫാക്ടറി ഇവിടെയാണ്. ഏഷ്യയിലെ പ്രഥമ പ്രത്യേക കയറ്റുമതി മേഖല കച്ചിലാണ്.  രാജ്യത്തെ 30 ശതമാനം ചരക്കു ഗതാഗതം നിയന്ത്രിക്കുന്നത് കണ്ടല, മുന്ദ്ര തുറമുഖങ്ങളാണ്. ഇന്ത്യയിലെ 30 ശതമാനം ഉപ്പ് ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നു. കച്ചിലെ ഉപ്പു രുചിക്കാത്ത് ഒരൊറ്റ ഇന്ത്യന്‍ കുടുംബവും ഇന്നു രാജ്യത്ത് ഉണ്ടാവില്ല.
സഹോദരി സഹോദരന്മാരെ,
സൗരോര്‍ജ്ജത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒരു കാലം ഗുജറാത്തിനുണ്ടായിരുന്നു.  ഇന്ന് കച്ചില്‍ 2500 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും കച്ചില്‍ ഉല്‍പാദിപ്പിക്കുന്നു. ഇന്ന് ഏറ്റവും വലിയ സൗരോര്‍ജ്ജ  പ്ലാന്റ് കച്ചിനു സമീപം ഖവദയില്‍ പ്രവര്‍ത്തിക്കുന്നു. ഹരിത ഹൈഡ്രജന്റെ ലോക തലസ്ഥാനമാകാന്‍ പോവുകയാണ് ഇനി ഗുജറാത്ത്. കച്ചിന് ഇതില്‍ മുഖ്യ പങ്കുണ്ടാവും.
സുഹൃത്തുക്കളെ,
കച്ച് ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാകുകയാണ്.   കൃഷി, മൃഗപരിപാലനം, വ്യവസായ വികസനം, വിനോദ സഞ്ചാരം, സംസ്‌കാരം എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവു തെളിയച്ച സ്ഥലങ്ങള്‍ ലോകത്തില്‍ ഇങ്ങനെ കുറച്ചു  മാത്രമെയുള്ളു. കച്ച് ഇങ്ങനെ ഒരു സ്ഥലമാണ്.
ഇക്കുറി ചെങ്കോട്ടയില്‍ ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ പൈതൃകത്തെകുറിച്ച് ആത്മാഭിമാനം കൊള്ളാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി.കഴിഞ്ഞ 7-8 വര്‍ഷമായി ഈ ആത്മാഭിമാന വികാരം കൂടുതല്‍ ദൃഢമാവുകയാണ്. ഇത് ഇന്ത്യയുടെ ശക്തിയായിരിക്കുന്നു. ഇന്ത്യ എന്നു പറയുന്നത് എല്ലാവര്‍ക്കും അഭിമാനമാണ്.
കച്ചിന് ഇന്ന് ഇല്ലാത്തത് എന്താണ് .നഗര നിര്‍മാണത്തിലെ നമ്മുടെ വൈദഗ്ധ്യമാണ് ധോളാവിര. ഇതിന് ഇന്ന് ലോക പൈതൃക പദവിയാണ് ഉള്ളത്. ധോളാവിരയുടെ ഓരോ വെട്ടുകല്ലിലും നൈപുണ്യം തിളങ്ങുന്നു.ലോകത്തിലെ വിവിധ നാഗരികതകള്‍ ശൈശവ ഘട്ടത്തില്‍ ആയിരുന്നപ്പോഴാണ് നമ്മുടെ പൂര്‍വികര്‍ ധോളാവിര രൂപകല്‍പന ചെയ്തത്.  അതുപോലെയാണ് മാണ്ഡവി കപ്പല്‍ നിര്‍മ്മാണത്തില്‍ മുന്നേറിയത്. നമ്മുടെ പൈതൃകത്തോടും ചരിത്രത്തോടും സ്വാതന്ത്ര്യ സമര സേനാനികളോടും ഒരു തരം താല്‍പര്യകുറുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് ശ്യാംജി കൃഷ്ണ വര്‍മ.സ്വാതന്ത്ര്യത്തിനു ശേഷവും പതിറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ ചിതാഭസ്മം വിദേശത്തായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഇവിടെ കൊണ്ടുവന്ന് മാതൃഭൂമിയ്ക്കു കൈമാരാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഇന്ന് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ മാണ്ഡവിയിലെ ക്രാന്തി തീര്‍ത്ഥത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ സാധിക്കുന്നു.
സര്‍ദാര്‍ സാഹിബ് അദ്ദേഹത്തിന്റെ ജീവിതം ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിനായി അര്‍പ്പിച്ച മഹാനാണ്. കൃഷിക്കാരുടെയും മൃഗപരിപാലകരുടെയും ജീവിതങ്ങളെ മാറ്റിയ ആളാണ്. ഇന്ന് അദ്ദേഹത്തിന്റെ ഏകതാ പ്രതിമ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. ആയിരക്കണക്കിനാളുകളാണ് ആ പ്രതിമ ഇന്നു സന്ദര്‍ശിക്കുന്നത്.
സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടു ദശാബ്ദമായി അവിശ്രമ പരിശ്രമങ്ങളാണ് കച്ചിന്റെയും ഗുജറാത്തിന്റെയും പൈതൃക സംരക്ഷണത്തിനായി നടന്നു വരുന്നത്.  റാണ്‍ ഓഫ് കച്ച് , ധോര്‍ദോ, മാണ്ഡവി ബീച്ച് എന്നിവ രാജ്യത്തെ  പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഗുജറാത്തിലെ കരകൗശല വിദഗ്ധര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തുന്നു.  നിറോണ, ഭുജോഡി, അജ്രാക്പൂര്‍ തുടങ്ങിയ കരകൗശല ഗ്രാമങ്ങള്‍ രാജ്യത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു. ലോകമെമ്പാടും ജനങ്ങള്‍ റോഗണ്‍ കലയെ കുറിച്ചും, മഡ് ആര്‍ട്ടിനെ കുറിച്ചും ബന്ധാനി അജ്രഖ് പെയിന്റിങ്ങുകളെ കുറിച്ചും സംസാരിക്കുന്നു. കച്ച് ഷാളിനും തുന്നല്‍ വോലകള്‍ക്കും പ്രാദേശിക സൂചകങ്ങള്‍ ലഭിച്ചു കഴിഞ്ഞതോടെ അവയുടെ ഡിമാന്റ് പതിന്മടങ്ങു വര്‍ധിച്ചു.
്തുകൊണ്ടാണ് ആളുകള്‍ പറയുന്നത് കച്ച് കാണാത്തവന്‍ ഒന്നും കാണാത്തവനാണ് എന്ന്്. ഇത് കച്ചിന്റെ വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ന് ദേശീയ പാത 41 ന്റെ വീതി വര്‍ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.ഇത് വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടും.  അതിര്‍ത്തിയുടെ പ്രാധാന്യത്തിനും ഇത് വലിയ പങ്ക് വഹിക്കും.
ഇന്ത്യാ പാക് യുദ്ധത്തില്‍ ഇവിടുത്തെ അമ്മാരും സഹോദരിമാരും പ്രദര്‍ശിപ്പിച്ച ധീരത ചരിത്രമാണ്. കച്ച് ഇന്ന് ഒരു പ്രദേശം മാത്രമല്ല. കച്ച് ഒരു ചൈതന്യമാണ്. ഒരു വികാരമാണ്.  ആസാദി കാ അമൃത് കാലത്തിന്റെ അതി ഗംഭിരമായ പ്രമേയ പൂര്‍ത്തിക്കുള്ള മാര്‍ഗ്ഗമാണ്.
കച്ചിലെ സഹോദരി സഹോദരന്മാരെ,
ഞാന്‍ ആവര്‍ത്തിക്കട്ടെ,  നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കച്ചിന്റെ ക്ഷേമത്തിനു മാത്രമല്ല, ഇന്ത്യയുടെ ഓരോ കോണിനും പ്രചോദനമാകണം. ഇതു നിങ്ങളുടെ ശക്തി കൊണ്ടാണ് സഹോദരരെ,  കച്ചിന്റെ കയും കാഷ്മീരിന്റെ കയും എന്നു ഞാന്‍ പറയുന്നത്.
എനിക്കു നിങ്ങ്ള്‍ നല്കിയ സ്വീകരണത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഒപ്പം നിങ്ങളുടെ സ്‌നേഹത്തിനു ആദരത്തിനും. ഈ സ്മൃതി വന്ം ലോകത്തിന് ആകര്‍ഷണമാണ്.ഇതിന്റെ സംരക്ഷണം നിങ്ങളുടെ ചുമതലയാണ് സഹോദരങ്ങളെ.
സുഹൃത്തുക്കളെ,
കച്ചിലെ റാണോത്സവത്തെക്കാള്‍ ഇതു ശക്തമാണ് എന്ന് ചിന്തിക്കാനാവുമോ. ഈ അവസരം പാഴാക്കരുത്.  ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ട്. വലിയ തീരുമാനങ്ങള്‍ ഇതിനു പിന്നില്‍ എനിക്കുണ്ട്. അതിനു നിങ്ങളുടെ സഹകരണം വേണം. നിങ്ങളുടെ പിന്തുണ വേണം. ഭുജിയോ ദുങ്കറിന്റെ മാറ്റൊലി ലോകമെങ്ങും മുഴങ്ങട്ടെ.
ഒരിക്കല്‍ കൂടി നിങ്ങളുടെ എല്ലാ വികസന പദ്ധതികള്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍. ആശംസകള്‍.
അനേകം നാളികള്‍ക്കു ശേഷം എന്നോടൊപ്പം പറയുക
ഞാന്‍ നര്‍മദ എന്നു പറയും അ്പപോള്‍ നിങ്ങള്‍ സര്‍വദെ എന്നു പറയണം
നര്‍മ്മദ - സര്‍വദെ
നര്‍മ്മദ - സര്‍വദെ
നര്‍മ്മദ - സര്‍വദെ
നിങ്ങള്‍ക്കു വളരെ നന്ദി.

-ND-


(Release ID: 1855295) Visitor Counter : 196