യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും; ദക്ഷിണ മേഖല തല ടൂർണമെന്റിന് തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയം വേദിയാകും

प्रविष्टि तिथि: 25 AUG 2022 1:40PM by PIB Thiruvananthpuram



ന്യൂഡൽഹി: ഓഗസ്റ്റ് 25, 2022

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് ആഗസ്റ്റ് 27 മുതൽ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 20-23 തീയതികളിൽ ന്യൂ ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല് മേഖലകളിലായി നടക്കുന്ന ഓപ്പൺ സോണൽ ലെവൽ റാങ്കിംഗ് ടൂർണമെന്റാണ് ഇത്. സബ്-ജൂനിയർ (12-15 വയസ്സ്), കേഡറ്റ് (15-17 വയസ്സ്), ജൂനിയർ (15-20 വയസ്സ്), സീനിയർ (15+ വയസ്സ്) എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

48.86 ലക്ഷം രൂപ സമ്മാനത്തുകയുൾപ്പെടെ ടൂർണമെന്റിന്റെ നടത്തിപ്പിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള കായിക വകുപ്പ്, മൊത്തം 1.74 കോടി രൂപ അനുവദിച്ചു.

കിഴക്കൻ മേഖലാ മത്സരങ്ങൾ 2022 ഓഗസ്റ്റ് 27 മുതൽ 31 വരെ SAI കേന്ദ്രം, ഗുവാഹത്തിയിൽ നടക്കും. ദക്ഷിണ മേഖല മത്സരങ്ങൾ സെപ്റ്റംബർ 1 മുതൽ 5 വരെ തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയത്തിലും, വടക്കൻ മേഖല മത്സരങ്ങൾ സെപ്തംബർ 5 മുതൽ 9 വരെ ഡെറാഡൂണിലെ പെസ്റ്റെൽ വുഡ് സ്‌കൂളിലും, പടിഞ്ഞാറൻ മേഖല മത്സരങ്ങൾ സെപ്തംബർ 11 മുതൽ 15 വരെ ഗുജറാത്തിലെ സർദാർ പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സിലും നടക്കും.

RRTN/SKY
 


(रिलीज़ आईडी: 1854386) आगंतुक पटल : 146
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Kannada , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil , Telugu