റെയില്‍വേ മന്ത്രാലയം

ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിൽ മാറ്റമില്ലെന്നു റെയിൽവേ

Posted On: 17 AUG 2022 2:02PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഓഗസ്റ്റ് 17, 2022  

ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ ഇന്ത്യൻ റെയിൽവേ മാറ്റിയതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. ഇനി ഒന്ന് മുതൽ നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് ഈ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഈ വാർത്തകളും മാധ്യമ റിപ്പോർട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു .

അതെ സമയം, യാത്രക്കാരുടെ ആവശ്യപ്രകാരം, അവർക്ക് വേണമെങ്കിൽ ടിക്കറ്റ് വാങ്ങാനും അവരുടെ 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ബർത്ത് ബുക്ക് ചെയ്യാനും ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. അവർക്ക് ഒരു പ്രത്യേക ബെർത്ത് ആവശ്യമില്ലെങ്കിൽ, മുമ്പത്തെപ്പോലെ തന്നെ യാത്ര സൗജന്യമാണ്.

റെയിൽവേ മന്ത്രാലയത്തിന്റെ 06.03.2020 ലെ സർക്കുലർ പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  യാത്ര സൗജന്യമാണ്. എന്നാൽ, ഒരു പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് (ചെയർ കാറിൽ) നൽകില്ല. അതിനാൽ പ്രത്യേക ബർത്ത് ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്വമേധയാ ബെർത്ത് അല്ലെങ്കിൽ ഇരിപ്പിടം തേടുകയാണെങ്കിൽ, അവരിൽ നിന്ന് മുതിർന്നവരുടെ മുഴുവൻ നിരക്കും ഈടാക്കും.

 
RRTN/SKY


(Release ID: 1852547) Visitor Counter : 605