പ്രധാനമന്ത്രിയുടെ ഓഫീസ്‌

ട്രിപ്പിൾ ജംപിൽ വെള്ളി നേടിയ അബ്ദുല്ല അബൂബക്കറിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 07 AUG 2022 6:05PM by PIB Thiruvananthpuram

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ ട്രിപ്പിൾ ജംപ് ഇനത്തിൽ വെള്ളി നേടിയ അബ്ദുല്ല അബൂബക്കറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"കോമൺവെൽത്ത് ഗെയിംസിലെ  ട്രിപ്പിൾ ജമ്പ് ഇനത്തിൽ അബ്ദുള്ള അബൂബക്കർ വെള്ളി നേടിയതിൽ സന്തോഷമുണ്ട്. ഒരുപാട് കഠിനാധ്വാനത്തിന്റെയും ശ്രദ്ധേയമായ പ്രതിബദ്ധതയുടെയും ഫലമാണ് മെഡൽ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും."

--ND--

 

Delighted that Abdulla Aboobacker has won a Silver in the Triple Jump event in Birmingham. The medal is the result of a lot of hardwork and remarkable commitment. All the best to him for his future endeavours. #Cheer4India pic.twitter.com/k5BsbB0m5D

— Narendra Modi (@narendramodi) August 7, 2022


(Release ID: 1849522) Visitor Counter : 131