പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ സിതാൽകുച്ചിയിൽ വൈദ്യുതാഘാതമേറ്റുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ;
പി എം എൻ ആർ എഫിൽ നിന്ന് അടിയന്തിര സഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
02 AUG 2022 5:34PM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ സിതാൽകുച്ചിയിൽ ഒരു വാനിലെ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പിഎംഎൻആർഎഫിൽ നിന്നുള്ള സഹായധനവും ശ്രീ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"പശ്ചിമ ബംഗാളിലെ സിതാൽകുച്ചിയിൽ ഒരു വാനിലെ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ ദുഖിക്കുന്നു . മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി"
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50,000 രൂപയും വീതം നൽകും: പ്രധാനമന്ത്രി
***
-ND-
( റിലീസ് ഐ.ഡി: 1847584)
സന്ദര്‍ശക കൗണ്ടര്‍ : 156
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada