ധനകാര്യ മന്ത്രാലയം
2022 ജൂലൈയിലെ GST വരുമാനം ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിൽ; മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 28% വരുമാന വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിൽ 29% വർദ്ധന
Posted On:
01 AUG 2022 11:26AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2022
2022 ജൂലൈയിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,48,995 കോടി രൂപയാണ്. അതിൽ ₹ 25,751 കോടി കേന്ദ്ര GST യും, ₹ 32,807 കോടി സംസ്ഥാന GST യും, ₹ 79,518 കോടി സംയോജിത GST യും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത ₹ 41,420 കോടി ഉൾപ്പെടെ) ₹ 10,920 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 995 കോടി ഉൾപ്പെടെ) ആണ്. GST ആരംഭിച്ചത് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണ് 2022 ജൂലൈയിലേത്
സംയോജിത GST യിൽ നിന്ന് 32,365 കോടി രൂപ കേന്ദ്ര GST-യിലേക്കും 26,774 കോടി രൂപ സംസ്ഥാന GST യിലേക്കും ഗവണ്മെന്റ് കൈമാറിയിട്ടുണ്ട്. റെഗുലർ സെറ്റിൽമെന്റിന് ശേഷം 2022 ജൂലൈ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, കേന്ദ്ര GST ₹ 58,116 കോടിയും സംസ്ഥാന GST ₹ 59,581 കോടിയുമാണ്.
2022 ജൂലൈയിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനമായ 1,16,393 കോടിയേക്കാൾ 28% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 48% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 22% കൂടുതലാണ്.
കേരളത്തിന്റെ GST വരുമാനം 29% വർദ്ധന രേഖപ്പെടുത്തി 2021 ജൂലൈയിലെ 1,675 കോടി രൂപയിൽ നിന്ന് 2022 ജൂലൈയിൽ 2,161 കോടി രൂപയായി ഉയർന്നു.
ഇപ്പോൾ തുടർച്ചയായി അഞ്ച് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ് . 2022 ജൂൺ മാസത്തിൽ 7.45 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. 2022 മെയ് മാസത്തിലെ 7.36 കോടി ഇ-വേ ബില്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2022 ജൂൺ മാസത്തിൽ നേരിയ വർധന രേഖപെടുത്തിയിട്ടുണ്ട്.
2022 ജൂലൈയിലെ ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വളർച്ച*:
State
|
Jul-21
|
Jul-22
|
Growth
|
Jammu and Kashmir
|
432
|
431
|
0%
|
Himachal Pradesh
|
667
|
746
|
12%
|
Punjab
|
1,533
|
1,733
|
13%
|
Chandigarh
|
169
|
176
|
4%
|
Uttarakhand
|
1,106
|
1,390
|
26%
|
Haryana
|
5,330
|
6,791
|
27%
|
Delhi
|
3,815
|
4,327
|
13%
|
Rajasthan
|
3,129
|
3,671
|
17%
|
Uttar Pradesh
|
6,011
|
7,074
|
18%
|
Bihar
|
1,281
|
1,264
|
-1%
|
Sikkim
|
197
|
249
|
26%
|
Arunachal Pradesh
|
55
|
65
|
18%
|
Nagaland
|
28
|
42
|
48%
|
Manipur
|
37
|
45
|
20%
|
Mizoram
|
21
|
27
|
27%
|
Tripura
|
65
|
63
|
-3%
|
Meghalaya
|
121
|
138
|
14%
|
Assam
|
882
|
1,040
|
18%
|
West Bengal
|
3,463
|
4,441
|
28%
|
Jharkhand
|
2,056
|
2,514
|
22%
|
Odisha
|
3,615
|
3,652
|
1%
|
Chattisgarh
|
2,432
|
2,695
|
11%
|
Madhya Pradesh
|
2,657
|
2,966
|
12%
|
Gujarat
|
7,629
|
9,183
|
20%
|
Daman and Diu
|
0
|
0
|
-66%
|
Dadra and Nagar Haveli
|
227
|
313
|
38%
|
Maharashtra
|
18,899
|
22,129
|
17%
|
Karnataka
|
6,737
|
9,795
|
45%
|
Goa
|
303
|
433
|
43%
|
Lakshadweep
|
1
|
2
|
69%
|
Kerala
|
1,675
|
2,161
|
29%
|
Tamil Nadu
|
6,302
|
8,449
|
34%
|
Puducherry
|
129
|
198
|
54%
|
Andaman and Nicobar Islands
|
19
|
23
|
26%
|
Telangana
|
3,610
|
4,547
|
26%
|
Andhra Pradesh
|
2,730
|
3,409
|
25%
|
Ladakh
|
13
|
20
|
54%
|
Other Territory
|
141
|
216
|
54%
|
Center Jurisdiction
|
161
|
162
|
0%
|
Grand Total
|
87,678
|
1,06,580
|
22%
|
* ചരക്കുകളുടെ ഇറക്കുമതിയിലുള്ള GST ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല
(Release ID: 1846922)
Visitor Counter : 780
Read this release in:
English
,
Tamil
,
Kannada
,
Odia
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Telugu