പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഐഎഫ്‌എസ്‌സിഎ ആസ്ഥാനത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു


ഇന്ത്യയിലെ ആദ്യത്തെ അ‌ന്താരാഷ്ട്ര ബുള്ളിയൻ (കട്ടിപ്പൊന്ന്) എക്സ്‌ചേഞ്ച് - ഐഐബിഎക്സിനും ഗിഫ്റ്റ് സിറ്റിയിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു 



“ആഗോള സാമ്പത്തികകാര്യങ്ങൾക്കു ദിശാബോധം നൽകുന്ന യുഎസ്എ, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ ലീഗിലേക്കാണ് ഇന്ത്യ ഇപ്പോൾ പ്രവേശിക്കുന്നത്.”



“രാജ്യത്തെ സാധാരണക്കാരന്റെ സ്വപ്നങ്ങൾ ഗിഫ്റ്റ് സിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ്”



“സമ്പത്തും ജ്ഞാനവുമാണു ഗിഫ്റ്റ് സിറ്റി ആഘോഷമാക്കുന്നത്”



“ആഗോള സമ്പദ്‌വ്യവസ്ഥയിൽ നമ്മുടെ വർത്തമാനകാലത്തിന്റെയും മെച്ചപ്പെട്ട ഭാവിയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സ്ഥാപനങ്ങൾ നമുക്കു വേണ്ടതുണ്ട്”



“ഇന്നു നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അജൻഡയാണ് സമന്വയിപ്പിക്കൽ. ആഗോളവിപണിയുമായും ആഗോള വിതരണശൃംഖലയുമായും നാം അതിവേഗം കൂടിച്ചേരുകയാണ്”



“ഒരുവശത്ത്, പ്രാദേശികക്ഷേമത്തിനായി നാം ആഗോളമൂലധനം കൊണ്ടുവരുന്നു. മറുവശത്ത്, ആഗോളക്ഷേമത്തിനായി നാം പ്രാദേശിക ഉൽപ്പാദനക്ഷമത ഉപയോഗപ്പെടുത്തുന്നു”



“സാങ്കേതികവിദ്യ, ശാസ്ത്രം, സോഫ്റ്റ്‌വെയർ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയ്ക്കു മേൽക്കൈയും അനുഭവപരിചയവുമുണ്ട്”

Posted On: 29 JUL 2022 6:19PM by PIB Thiruvananthpuram

ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ (അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റി-ഐഎഫ്‌എസ്‌സിഎ) ആസ്ഥാനമന്ദിരത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഗിഫ്റ്റ്-ഐഎഫ്‌എസ്‌സിയിൽ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ (കട്ടിപ്പൊന്ന്) എക്സ്ചേഞ്ചായ ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ചിനും (ഐഐബിഎക്സ്) അദ്ദേഹം തുടക്കംകുറിച്ചു. എൻഎസ്ഇ ഐഎഫ്‌എസ്‌സി-എസ്ജിഎക്സ് കണക്റ്റും അദ്ദേഹം സമാരംഭിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര-സംസ്ഥാനമന്ത്രിമാർ, നയതന്ത്രജ്ഞർ, വ്യവസായപ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ വളർന്നുവരുന്ന സാമ്പത്തിക- സാങ്കേതികശക്തികൾക്കും ഇന്ത്യയുടെ കഴിവിൽ ആഗോളതലത്തിലുള്ള ആത്മവിശ്വാസത്തിനും ഈ ദിനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഗിഫ്റ്റ് സിറ്റിയിൽ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടൽ നടന്നു. ഈ കെട്ടിടം അതിന്റെ വാസ്തുവിദ്യയിൽ എത്ര മഹത്തരമാണോ, അത്രത്തോളം ഇന്ത്യയെ ഒരു സാമ്പത്തിക ശക്തികേന്ദ്രമാക്കാനുള്ള അനന്തമായ അവസരങ്ങൾ ഇതു സൃഷ്ടിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു”- അദ്ദേഹം പറഞ്ഞു. ഐ‌എഫ്‌എസ്‌സി നൂതനാശയങ്ങൾക്കു പ്രോത്സാഹനമേകുമെന്നും വളർച്ചയ്ക്കു സഹായകവും ഉത്തേജകവുമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച സ്ഥാപനങ്ങളും പ്ലാറ്റ്‌ഫോമുകളും 130 കോടി ഇന്ത്യക്കാരെ ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കാൻ സഹായിക്കും. ആഗോള സാമ്പത്തികകാര്യങ്ങൾക്കു ദിശാബോധം നൽകുന്ന യുഎസ്എ, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ ലീഗിലേക്കാണ് ഇന്ത്യ ഇപ്പോൾ പ്രവേശിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗിഫ്റ്റ്-സിറ്റി എന്ന തന്റെ യഥാർഥ ആശയത്തെക്കുറിച്ചു പറയവേ, ഗിഫ്റ്റ്-സിറ്റി വ്യവസായത്തിനായി മാത്രമുള്ളതല്ലെന്നും രാജ്യത്തെ സാധാരണക്കാരന്റെ അഭിലാഷങ്ങളും ഗിഫ്റ്റ് സിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടു ഗിഫ്റ്റ്-സിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ സുവർണഭൂതകാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

2008ൽ ലോകം സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും അഭിമുഖീകരിച്ചപ്പോൾ നയപരമായ തളർച്ചയുടെ അന്തരീക്ഷമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. “എന്നാൽ, അക്കാലത്തു ഫിൻടെക് മേഖലയിൽ ഗുജറാത്ത് പുതിയതും ബൃഹത്തായതുമായ ചുവടുവയ്പ്പുകൾ നടത്തുകയായിരുന്നു. ആ ആശയം ഇന്ന് ഇത്രത്തോളം പുരോഗമിച്ചതിൽ എനിക്കു സന്തോഷമുണ്ട്”- അദ്ദേഹം പറഞ്ഞു.

വാണിജ്യ-സാങ്കേതികവിദ്യാകേന്ദ്രമെന്ന നിലയിൽ ഗിഫ്റ്റ് സിറ്റി ശക്തമായ മുദ്ര പതിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്പത്തും ജ്ഞാനവുമാണു ഗിഫ്റ്റ് സിറ്റി ആഘോഷിക്കുന്നത്. ഗിഫ്റ്റ് സിറ്റിയിലൂടെ ഇന്ത്യ ആഗോളതലത്തിൽ സേവനമേഖലയിൽ ശക്തമായ പങ്കാളിത്തത്തോടെ മുന്നേറുന്നുവെന്നതു സന്തോഷമുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പത്തു സൃഷ്ടിക്കുന്ന വേദിയാണു ഗിഫ്റ്റ്-സിറ്റിയെന്നും ലോകത്തിലെ ഏറ്റവും മികച്ച മസ്തിഷ്കങ്ങൾ ഒത്തുചേരുകയും അറിവുപകരുകയും ചെയ്യുന്ന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു തരത്തിൽ പറഞ്ഞാൽ, സാമ്പത്തികകാര്യങ്ങളിലും വ്യവസായകാര്യങ്ങളിലും ഇന്ത്യയുടെ മഹത്വം വീണ്ടെടുക്കുന്നതിനുള്ള മാധ്യമം കൂടിയാണിത്’- പ്രധാനമന്ത്രി പറഞ്ഞു.

ഊർജസ്വലമായ ഫിൻടെക് മേഖല എന്നതുകൊണ്ട് അർഥമാക്കുന്നതു ലളിതമായ വ്യവസായ അന്തരീക്ഷവും പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും മാത്രമല്ല എന്നു നാം ഓർക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കു മെച്ചപ്പെട്ട ജീവിതവും പുതിയ അവസരങ്ങളും നൽകുന്നതിനുള്ള മാധ്യമം കൂടിയാണിത്.

അടിമത്തത്തിന്റെയും ആത്മവിശ്വാസമില്ലായ്മയുടെയും ആഘാതത്താലാകാം സ്വാതന്ത്ര്യാനന്തരം രാജ്യം വ്യവസായം, ധനകാര്യം എന്നിവയുടെ മഹത്തായ പാരമ്പര്യത്തിൽനിന്നു പിന്നോട്ടുപോകുകയും ലോകവുമായുള്ള സാംസ്കാരികവും സാമ്പത്തികവുമായതുൾപ്പെടെയുള്ള ബന്ധങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. “എന്നിരുന്നാലും, ഇപ്പോൾ, ‘നവ ഇന്ത്യ’ പഴയ ഈ ചിന്താരീതി മാറ്റുകയാണ്. ഇന്നു നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അജൻഡയാണ് സമന്വയിപ്പിക്കൽ. ആഗോള വിപണിയുമായും ആഗോള വിതരണശൃംഖലയുമായും നാം അതിവേഗം കൂടിച്ചേരുകയാണ്”- അദ്ദേഹം പറഞ്ഞു. “ഇന്ത്യയുമായും ആഗോള അവസരങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള പ്രധാന കവാടമാണു ഗിഫ്റ്റ്-സിറ്റി. നിങ്ങൾ ഗിഫ്റ്റ്-സിറ്റിയുമായി കൂട്ടിച്ചേർക്കപ്പെടുമ്പോൾ നിങ്ങൾ മുഴുവൻ ലോകവുമായാണു സമന്വയിപ്പിക്കപ്പെടുന്നത്” -അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഭാവിയിൽ, നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇന്നത്തേതിനേക്കാൾ വലുതാകുമ്പോൾ, നാം ഇന്നേ അതിനു തയ്യാറായിരിക്കണം. ഇതിനായി ആഗോള സമ്പദ്‌വ്യവസ്ഥയിൽ നമ്മുടെ ഇന്നിന്റെയും ഭാവിയിലെയും പങ്കു നിറവേറ്റാൻ കഴിയുന്ന സ്ഥാപനങ്ങൾ അനിവാര്യമാണ്. ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് - ഐഐബിഎക്സ് ആ ദിശയിലുള്ള നിർണായക ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുന്നതിൽ സ്വർണത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ സ്വത്വം ഒരു വലിയ വിപണിയിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നും ഒരു ‘മാർക്കറ്റ് മേക്കർ’ ആകണമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വശത്ത്, പ്രാദേശികക്ഷേമത്തിനായി നാം ആഗോള മൂലധനം കൊണ്ടുവരുന്നു. മറുവശത്ത്, ആഗോള ക്ഷേമത്തിനായി നാം പ്രാദേശിക ഉൽപ്പാദനക്ഷമത ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപകർക്കു മികച്ച ലാഭം നൽകുന്നതിലും മേലെയാണ് ഇന്ത്യയുടെ ശക്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. “ആഗോള വിതരണശൃംഖലകൾ അനിശ്ചിതത്വത്തിലാകുകയും ലോകം ഈ അനിശ്ചിതത്വത്തെ ഭീതിയോടെ കാണുകയും ചെയ്ത സമയത്ത്,  ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉറപ്പാണു ലോകത്തിന് ഇന്ത്യ നൽകിയത്” - അദ്ദേഹം പറഞ്ഞു.  പുതിയ ഇന്ത്യയുടെ പുതിയ സ്ഥാപനങ്ങളിലും പുതിയ സംവിധാനങ്ങളിലും ഏറെ പ്രതീക്ഷകളുണ്ടെന്നും നിങ്ങളിൽ എനിക്കു പൂർണവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 21-ാം നൂറ്റാണ്ടിൽ സാമ്പത്തികമേഖലയും സാങ്കേതികവിദ്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യ, ശാസ്ത്രം, സോഫ്റ്റ്‌വെയർ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയ്ക്കു മേൽക്കൈയും അനുഭവപരിചയവുമുണ്ട്. ഫിൻ‌ടെക്കിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഫിൻ‌ടെക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗിഫ്റ്റ്-സിറ്റിയിലെ കൂട്ടാളികളോട് ആവശ്യപ്പെട്ടു. “ഫിൻടെക് മേഖലയിൽ പുതിയ ലക്ഷ്യത്തിലേക്കാണു നിങ്ങൾ കുതിക്കുന്നതെന്നും ഗിഫ്റ്റ് ഐഎഫ്എസ്‌സി ഫിൻടെക്കിന്റെ ആഗോള ലബോറട്ടറിയായി ഉയർന്നുവരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

സുസ്ഥിര-കാലാവസ്ഥാ പദ്ധതികൾക്കായി ആഗോളവായ്പയിലേക്കും ‌ഓഹരി മൂലധനത്തിലേക്കുമുള്ള പ്രവേശനകവാടമായി ഗിഫ്റ്റ് ഐഎഫ്എസ്‌സി മാറുമെന്നു പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാമതായി, വിമാനം വാടകയ്ക്കു നൽകൽ, കപ്പലുകൾക്കു ധനസഹായം, കാർബൺ വ്യവഹാരം, ഡിജിറ്റൽ കറൻസി, നിക്ഷേപനിർവഹണത്തിനുള്ള ഐപി അവകാശങ്ങൾ എന്നിവയിൽ സാമ്പത്തിക നവീകരണങ്ങൾക്കായി ഐഎഫ്എസ്‌സിഎ പ്രവർത്തിക്കണം. ഇന്ത്യയിൽ മാത്രമല്ല, ദുബായ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഎഫ്എസ്‌സിഎ നിയന്ത്രണവും പ്രവർത്തനച്ചെലവും മത്സരാധിഷ്ഠിതമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. “നിയമസംവിധാനങ്ങളിൽ നേതൃസ്ഥാനത്തെത്തുക, നിയമവാഴ്ചയിൽ ഉന്നതനിലവാരം പുലർത്തുക, ലോകത്തിന്റെ പ്രിയപ്പെട്ട മധ്യസ്ഥകേന്ദ്രമായി ഉയർന്നുവരിക എന്നിവയാകണം നിങ്ങളുടെ ലക്ഷ്യം.”

 

കഴിഞ്ഞ 8 വർഷത്തിനിടെ സാമ്പത്തിക ഉൾപ്പെടുത്തലിന്റെ പുതിയ തരംഗത്തിനു രാജ്യം സാക്ഷ്യംവഹിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും പാവപ്പെട്ടവർപോലും ഇന്ന് ഔദ്യോഗിക സാമ്പത്തികസംവിധാനങ്ങളുടെ ഭാഗമാകുന്നു.  ഇന്ന്, നമ്മുടെ വലിയൊരു ജനവിഭാഗം സാമ്പത്തികകാര്യങ്ങളുടെ ഭാഗമാകുമ്പോൾ ഗവണ്മെന്റ് - സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിച്ചുമുന്നേറേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയ്ക്കായി നിക്ഷേപം നടത്താൻ ജനങ്ങൾ ആഗ്രഹിക്കുന്നതിനാൽ അടിസ്ഥാന ബാങ്കിങ്ങിലുപരി സാമ്പത്തിക സാക്ഷരതയുണ്ടാക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഗിഫ്റ്റ് സിറ്റി, ഐഎഫ്‌എസ്‌സിഎ, ഐഐബിഎക്സ്, എൻഎസ്ഇ ഐഎഫ്‌എസ്‌സി-എസ്ജിഎക്സ് കണക്റ്റ് എന്നിവയെക്കുറിച്ച്  ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെയുള്ള സാമ്പത്തിക-സാങ്കേതിക സേവനങ്ങളുടെ ഒരു സംയോജിത കേന്ദ്രമായാണു ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി) വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററുകളിലെ (ഐഎഫ്‌എസ്‌സി) സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത നിയന്ത്രിതാവാണ് (റെഗുലേറ്റര്‍) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി (ഐഎഫ്‌എസ്‌സിഎ). ഒരു പ്രമുഖ അന്താരാഷ്ട്ര ധനകാര്യം കേന്ദ്രം എന്ന നിലയില്‍ വർധിച്ചുവരുന്ന ഗിഫ്റ്റ്-ഐഎഫ്‌എസ്‌സിയുടെ പ്രാധാന്യവും ഔന്നിത്യവും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക ഘടനയായാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ സ്വർണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിനു പ്രേരണ നല്‍കുന്നതിനുപുറമെ, ഉത്തരവാദിത്വ സ്രോതസും ഗുണനിലവാരവും ഉറപ്പുനല്‍കിക്കൊണ്ടു കാര്യക്ഷമമായ വില കണ്ടെത്തലിന് ഐഐബിഎക്സ് സൗകര്യമൊരുക്കും. ആഗോള ബുള്ളിയന്‍ (കട്ടിപ്പൊന്ന്) വിപണിയില്‍ അതിന്റെ ശരിയായ സ്ഥാനം നേടാനും ആഗോള മൂല്യശൃംഖലയെ സമഗ്രതയോടും ഗുണനിലവാരത്തോടും കൂടി സേവിക്കാനും ഇത് ഇന്ത്യയെ ശാക്തീകരിക്കും. സുപ്രധാന ഉപഭോക്താവെന്ന നിലയില്‍ ആഗോള കട്ടിപ്പൊന്നു വിലയെ സ്വാധീനിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഐഐബിഎക്സ് വീണ്ടും സമർഥിക്കും. 

ഗിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ (ഐഎഫ്‌എസ്‌സി) എന്‍എസ്ഇയുടെ അനുബന്ധ സ്ഥാപനവും സിംഗപ്പൂര്‍ എക്സ്‌ചേഞ്ച് ലിമിറ്റഡും (എസ്ജിഎക്സ്) തമ്മിലുള്ള  ചട്ടക്കൂടാണ് എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച്) ഐഎഫ്‌എസ്‌സി -എസ്ജിഎക്സ് കണക്റ്റ്. കണക്റ്റിനുകീഴില്‍, സിംഗപ്പൂര്‍ എക്സ്‌ചേഞ്ചിലെ അംഗങ്ങള്‍ നല്‍കുന്ന നിഫ്റ്റി വകഭേദങ്ങളുടെ എല്ലാ ഓര്‍ഡറുകളും എന്‍എസ്ഇ-ഐഎഫ്‌എസ്‌സി ഓര്‍ഡര്‍ മാച്ചിങ് ആന്‍ഡ് ട്രേഡിങ് പ്ലാറ്റ്‌ഫോമിലേക്കു മാറ്റുകയും പൊരുത്തപ്പെടുത്തുകയും ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള ബ്രോക്കര്‍മാരും ഡീലര്‍മാരും അന്തര്‍ദേശീയ നിയമാധികാരപരിധിയിലുടനീളമുള്ളവരും കണക്റ്റ് വഴിയുള്ള ട്രേഡിങ് ഡെറിവേറ്റീവുകളില്‍ വന്‍തോതില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു ഗിഫ്റ്റ്-ഐഎഫ്‌എസ്‌സിയിലെ ഡെറിവേറ്റീവ് മാര്‍ക്കറ്റുകളില്‍ (വകഭേദ വിപണികളില്‍) പണലഭ്യത വർധിപ്പിക്കുകയും കൂടുതല്‍ അന്തർദേശീയ പങ്കാളികളെ കൊണ്ടുവരികയും ഗിഫ്റ്റ്-ഐഎഫ്‌എസ്‌സിയിലെ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ മികച്ച സ്വാധീനം സൃഷ്ടിക്കുകയും ചെയ്യും.

--ND--

 

center>

GIFT City is an integrated financial and technology services hub for India and the world. https://t.co/I5arK3N000

— Narendra Modi (@narendramodi) July 29, 2022

आज गिफ्ट सिटी में, International Financial Services Centres Authority - IFSCA Headquarters Building, का शिलान्यास किया गया है।

मुझे विश्वास है, ये भवन अपने आर्किटैक्चर में जितना भव्य होगा, उतना ही भारत को आर्थिक महाशक्ति बनाने के असीमित अवसर भी खड़े करेगा: PM @narendramodi

— PMO India (@PMOIndia) July 29, 2022

भारत अब USA, UK और Singapore जैसे दुनिया के उन देशों की कतार में खड़ा हो रहा है जहां से ग्लोबल फाइनेंस को दिशा दी जाती है।

मैं इस अवसर पर आप सभी को और सभी देशवासियों को अनेक-अनेक बधाई देता हूँ: PM @narendramodi

— PMO India (@PMOIndia) July 29, 2022

गिफ्ट सिटी की परिकल्पना में देश के सामान्य मानवी की आकांक्षाएँ जुड़ी हैं।

गिफ्ट सिटी में भारत के भविष्य का विज़न जुड़ा है, भारत के स्वर्णिम अतीत के सपने भी जुड़े हैं: PM @narendramodi

— PMO India (@PMOIndia) July 29, 2022

2008 में world economic crisis और recession का दौर था। भारत में policy paralysis का माहौल था।

लेकिन, उस समय गुजरात Fintech के क्षेत्र में नए और बड़े कदम बढ़ा रहा था।

मुझे खुशी है कि वो idea आज इतना आगे बढ़ चुका है: PM @narendramodi

— PMO India (@PMOIndia) July 29, 2022

गिफ्ट सिटी commerce और technology के हब के रूप में अपनी मजबूत पहचान बना रहा है।

गिफ्ट सिटी wealth और wisdom, दोनों को celebrate करता है।

मुझे ये देखकर भी अच्छा लगता है कि गिफ्ट सिटी के जरिए भारत, विश्व स्तर पर सर्विस सेक्टर में मजबूत दावेदारी के साथ आगे बढ़ रहा है: PM

— PMO India (@PMOIndia) July 29, 2022

हमें ये याद रखना होगा कि एक vibrant fintech सेक्टर का मतलब केवल easier business climate, reforms और regulations तक ही सीमित नहीं होता।

ये अलग अलग क्षेत्रों में काम कर रहे professionals को एक बेहतर जीवन और नए अवसर देने का माध्यम भी है: PM @narendramodi

— PMO India (@PMOIndia) July 29, 2022

हमें ये याद रखना होगा कि एक vibrant fintech सेक्टर का मतलब केवल easier business climate, reforms और regulations तक ही सीमित नहीं होता।

ये अलग अलग क्षेत्रों में काम कर रहे professionals को एक बेहतर जीवन और नए अवसर देने का माध्यम भी है: PM @narendramodi

— PMO India (@PMOIndia) July 29, 2022

आज भारत दुनिया की सबसे बड़ी economies में से एक है।

इसलिए भविष्य में जब हमारी economy आज से भी कहीं ज्यादा बड़ी होगी, हमें उसके लिए अभी से तैयार होना होगा।

हमें इसके लिए ऐसे institutions चाहिए, जो global economy में हमारे आज के और भविष्य के रोल को cater कर सके: PM @narendramodi

— PMO India (@PMOIndia) July 29, 2022

पिछले 8 सालों में देश ने financial inclusion की एक नई wave देखी है।

यहाँ तक कि गरीब से गरीब भी आज formal financial institutions से जुड़ रहा है।

आज जब हमारी एक बड़ी आबादी finance से जुड़ गई है तो ये समय की मांग है कि सरकारी संस्थाएं और प्राइवेट प्लेयर्स, मिलकर कदम आगे बढ़ाएं: PM

— PMO India (@PMOIndia) July 29, 2022

***



(Release ID: 1846375) Visitor Counter : 173