തെരഞ്ഞെടുപ്പ് കമ്മീഷന്‍
യുവജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ അവസരങ്ങൾ
Posted On:
28 JUL 2022 12:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂലൈ 28, 2022
യുവജനങ്ങൾക്ക് 17 വയസ്സ് തികഞ്ഞാലുടൻ ഇനി മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം. ഒരു വർഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാൻ ഇനി കാത്തിരിക്കേണ്ടതില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ / ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ / അസിസ്റ്റന്റ് ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരോട് സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകി. ജനുവരി 1 മാത്രമല്ല; ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 എന്നിവയും യോഗ്യതാ തീയതികൾ ആയി പരിഗണിക്കും. ഇനി മുതൽ, എല്ലാ പാദത്തിലും വോട്ടർപ്പട്ടിക പുതുക്കും. അർഹരായ യുവജനങ്ങൾക്ക് 18 വയസ്സ് പൂർത്തിയാക്കിയ ശേഷം വരുന്ന തൊട്ടടുത്ത വാർഷിക പാദത്തിൽ തന്നെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. പേര് ചേർക്കുന്നവർക്ക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) നൽകും.
2023ലെ വോട്ടർപ്പട്ടിക പുതുക്കലിന്റെ ഭാഗമായി, 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ് തികയുന്ന ഏതൊരു പൗരനും കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടറായി രജിസ്‌റ്റർ ചെയ്യുന്നതിന് മുൻകൂർ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ ഉപയോക്തൃ സൗഹൃദവും ലളിതവുമായ, പരിഷ്കരിച്ച രജിസ്ട്രേഷൻ ഫോമുകൾ 2022 ഓഗസ്റ്റ് 1-ന് പ്രാബല്യത്തിൽ വരും. 2022 ഓഗസ്റ്റ് 1-ന് മുമ്പ് ലഭിച്ച എല്ലാ അപേക്ഷകളും (അവകാശവാദങ്ങളും എതിർപ്പുകളും) പഴയ ഫോമുകളിൽ പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യും. അവർ പുതിയ ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല.
വാർഷിക സംക്ഷിപ്‌ത പുനരവലോകനത്തിന്റെ ഭാഗമായി, 1500-ലധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകൾ, 2020 ലെ പോളിംഗ് സ്റ്റേഷൻ മാന്വലിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരണത്തിന് മുമ്പായി യുക്തിസഹമാക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യും. കഴിയുന്നിടത്തോളം അടുത്ത പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സെക്ഷനുകൾ യുക്തിസഹമാക്കിയതിനുശേഷം മാത്രമേ പുതിയ പോളിംഗ് സ്റ്റേഷൻ സൃഷ്ട്ടിക്കുകയുള്ളു. കുടുംബാംഗങ്ങളെയും അയൽക്കാരെയും ഒരു പോളിംഗ് സ്റ്റേഷൻ പരിധിയിൽ കൊണ്ട് വരിക എന്നതാണ് മറ്റൊരു ലക്‌ഷ്യം.
വോട്ടർപ്പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി, വോട്ടർമാരുടെ ആധാർ വിവരങ്ങൾ തേടുന്നതിന് പരിഷ്കരിച്ച രജിസ്ട്രേഷൻ ഫോമിൽ വ്യവസ്ഥയുണ്ട്. നിലവിലുള്ള വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി പുതിയ ഫോം-6 B യും അവതരിപ്പിച്ചു. എന്നിരുന്നാലും, ഒരു വ്യക്തി ആധാർ നമ്പർ നല്കാത്തതിന്റെയോ അറിയിക്കാത്തതിന്റെ പേരിൽ അയാളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയോ ഇല്ല.
വോട്ടർപട്ടികയിൽ ആവർത്തനം ഇല്ലാതാക്കുന്നതിനുള്ള വിശദമായ നടപടിക്രമം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ (BLA) അല്ലെങ്കിൽ RWA പ്രതിനിധികൾ റിപ്പോർട്ട് ചെയ്യുന്ന ആവർത്തനത്തിന്മേൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമായും നടത്തുന്നു. സ്ഥിരമായി താമസിക്കുന്നതായി കാണാത്ത സ്ഥലത്തെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടറുടെ പേര് നീക്കം ചെയ്യും.
വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന്, ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) ഫീൽഡ് വെരിഫിക്കേഷന്റെ ആവശ്യകത തിരഞ്ഞെടുപ്പ് കമ്മീഷൻ ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ, മൊത്തമായി അപേക്ഷകൾ സമർപ്പിക്കാൻ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ BLA മാരെ കമ്മീഷൻ അനുവദിച്ചു. ഒരു BLA ഒരു സമയം/ഒരു ദിവസം 10-ൽ കൂടുതൽ ഫോമുകൾ BLO-യ്ക്ക് സമർപ്പിക്കാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. ക്ലെയിമുകളും എതിർപ്പുകളും ഫയൽ ചെയ്യുന്ന മുഴുവൻ സമയത്തും ഒരു BLA 30-ലധികം അപേക്ഷകൾ/ഫോമുകൾ സമർപ്പിച്ചാൽ, ERO/AERO പരിശോധന നടത്തണം. കൂടാതെ, അപേക്ഷാ ഫോമുകളുടെ വിശദാംശങ്ങൾ താൻ വ്യക്തിപരമായി പരിശോധിച്ചുവെന്നും അവ ശരിയാണെന്നും തൃപ്തിയുണ്ടെന്നും ഉള്ള സത്യവാങ്‌മൂലവും അപേക്ഷാ ഫോമുകളോടൊപ്പം BLA സമർപ്പിക്കണം.
RRTN/SKY
(Release ID: 1845826)
Visitor Counter : 556
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu