പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 21 JUL 2022 9:12PM by PIB Thiruvananthpuram

ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി  ദ്രൗപതി മുർമുവിനെ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി   അഭിനന്ദിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യ ചരിത്രം രചിച്ചു . 1.3 ബില്യൺ ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ , കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച  ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ഒരു മകൾ നമ്മുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു!

ഈ നേട്ടത്തിൽ  ശ്രീമതി ദ്രൗപതി മുർമു ജിയ്ക്ക്  അഭിനന്ദനങ്ങൾ ."

"ശ്രീമതി ദ്രൗപതി മുർമുജിയുടെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങൾ, അവരുടെ  സമ്പന്നമായ സേവനം, അവരുടെ  മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ പൗരന്മാർക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി അവർ  ഉയർന്നുവന്നിരിക്കുന്നു."

"ശ്രീമതി ദ്രൗപതി മുർമുജി ഒരു മികച്ച എംഎൽഎയും മന്ത്രിയുമായിരുന്നു. ജാർഖണ്ഡ് ഗവർണറെന്ന നിലയിൽ അവരുടേത്  മികച്ച ഭരണ കാലാവധിയായിരുന്നു . മുന്നിൽ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന  മികച്ച ഒരു രാഷ്ട്രപതിയായിരിക്കും അവരെന്ന്  എനിക്ക് ഉറപ്പുണ്ട്."

"ശ്രീമതി ദ്രൗപതി മുർമു ജിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച എല്ലാ എംപിമാർക്കും എം‌എൽ‌എമാർക്കും പാർട്ടിയ്ക്കതീതമായി   നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നൽകുന്നു."

****

ND


(Release ID: 1843637) Visitor Counter : 158