പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ലെ കോമൺവെൽത്ത് ഗെയിംസ് പോകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ജൂലൈ 20 ന് സംവദിക്കും

Posted On: 18 JUL 2022 5:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 കോമൺ‌വെൽത്ത് ഗെയിംസിനായി  പോകുന്ന ഇന്ത്യൻ സംഘവുമായി 2022 ജൂലൈ 20 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. ആശയവിനിമയത്തിൽ  അത്‌ലറ്റുകളോടൊപ്പം  അവരുടെ പരിശീലകരും പങ്കെടുക്കും.

കായിക മത്സരങ്ങൾ നടക്കുമ്പോൾ പോലും അത്ലറ്റുകളുടെ പുരോഗതിയിൽ പ്രധാനമന്ത്രി അതീവ താല്പര്യം കാണിച്ചു. പല അവസരങ്ങളിലും, കായികതാരങ്ങളുടെ വിജയത്തിനും ആത്മാർത്ഥമായ പ്രയത്നത്തിനും അഭിനന്ദിക്കാൻ അദ്ദേഹം വ്യക്തിപരമായി അവരെ വിളിച്ചിരുന്നു, അതേസമയം മികച്ച പ്രകടനം നടത്താൻ അവരെ പ്രേരിപ്പിച്ചു. കൂടാതെ, അവർ രാജ്യത്തേക്ക് മടങ്ങുമ്പോൾ, പ്രധാനമന്ത്രി സംഘത്തെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.


2022 ലെ  ജൂലൈ 28 മുതൽ 2022 ഓഗസ്റ്റ് 08 വരെ ബർമിംഗ്ഹാമിൽ നടക്കാനിരിക്കുകയാണ്. 19 കായിക ഇനങ്ങളിലായി 141 ഇനങ്ങളിൽ പങ്കെടുക്കുന്ന 215 കായികതാരങ്ങൾ  കായിക മേളയിൽ  ഇന്ത്യയെ പ്രതിനിധീകരിക്കും.

-ND-
 (Release ID: 1842423) Visitor Counter : 125