പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 18 JUL 2022 10:25AM by PIB Thiruvananthpuram

നമസ്കാരം സുഹൃത്തുക്കളെ,

ഈ സമ്മേളനത്തിന് കാലാവസ്ഥയുമായി ബന്ധമുണ്ട്. ഡൽഹിയിലും ഇപ്പോൾ കാലവർഷം അതിവേഗം അടുക്കുകയാണ്. എന്നിട്ടും പുറത്തെ താപനില കുറയുന്നില്ല, സഭയ്ക്കുള്ളിലെ ചൂട് കുറയുമോ ഇല്ലയോ എന്നും എനിക്ക് ഉറപ്പില്ല. നാം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനാൽ ഈ കാലയളവ്  വളരെ പ്രാധാന്യമർഹിക്കുന്നു. ആഗസ്റ്റ് 15 ന് പ്രത്യേക പ്രാധാന്യമുണ്ട്;  25 വർഷങ്ങൾക്കപ്പുറം രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, 25 വർഷത്തെ നമ്മുടെ യാത്ര എങ്ങനെയായിരിക്കണമെന്ന് നാം ആസൂത്രണം ചെയ്യണം; നമുക്ക് എത്ര വേഗത്തിൽ മുന്നേറാം, നമുക്ക് എങ്ങനെ പുതിയ ഉയരങ്ങളിൽ എത്താം? ഈ കാലയളവ് ഇത്തരം തീരുമാനങ്ങൾ  ഉണ്ടാക്കുന്നതിനും അവയ്ക്കായി  സമർപ്പിച്ചുകൊണ്ട് രാഷ്ട്രത്തിന് ദിശാബോധം നൽകുന്നതിനുമാണ്. സഭയാണ് രാജ്യത്തെ നയിക്കേണ്ടത്. സഭയിലെ ബഹുമാന്യരായ എല്ലാ അംഗങ്ങളും രാജ്യത്തിന് പുതിയ ഊർജ്ജം പകരുന്നതിൽ പ്രധാന പങ്കുവഹിക്കണം. അതിനാൽ, ആ വീക്ഷണത്തിൽ  ഈ സമ്മേളനം വളരെ പ്രധാന്യമർഹിക്കുന്നു .


രാഷ്ട്രപതി , ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേസമയം നടക്കുന്നതിനാൽ ഈ സമ്മേളനം നിർണായകമാണ്. വോട്ടെടുപ്പ് ഇന്ന് തുടങ്ങുന്നു. ഈ കാലയളവിൽ, പുതിയ രാഷ്ട്രപതിയുടെയും  പുതിയ ഉപരാഷ്ട്രപതിയുടെയും ഉദ്യോഗകാലാവധിയും ആരംഭിക്കും.


ആശയവിനിമയത്തിനുള്ള കാര്യക്ഷമമായ ഒരു മാധ്യമമായി നാം എപ്പോഴും സഭയെ കണക്കാക്കുന്നു, തുറന്ന മനസ്സോടെ ഓരോ സംവാദവും ചർച്ചയും നടക്കുന്ന ഒരു തീർത്ഥാടന കേന്ദ്രം. സംവാദങ്ങളും വിമർശനങ്ങളും കാര്യങ്ങളുടെ വിശദമായ വിശകലനവും നടതുന്നതിലൂടെ നയങ്ങളിലും തീരുമാനങ്ങളിലും സഭ വളരെ നല്ല സംഭാവന നൽകുന്നു . ആഴത്തിലുള്ള ചിന്തയും ആഴമേറിയതും വിശദവുമായ ചർച്ചയിലൂടെ സഭയെ കഴിയുന്നത്ര ഉൽപ്പാദനക്ഷമവും ഫലപ്രദവുമാക്കാൻ എല്ലാ എംപിമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അതുകൊണ്ട് എല്ലാവരും സഹകരിക്കണം  എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. എല്ലാവരുടെയും പ്രയത്‌നത്താൽ സഭ പ്രവർത്തിക്കുന്നു. എല്ലാവരുടെയും പരിശ്രമം കൊണ്ടാണ് സഭ ഏറ്റവും നല്ല തീരുമാനം എടുക്കുന്നത്. അതിനാൽ, സഭയുടെ അന്തസ്സ് ഉയർത്തുന്നതിനുള്ള നമ്മുടെ കടമകൾ നിറവേറ്റുന്നതോടൊപ്പം, ദേശീയ താൽപ്പര്യത്തിനായി ഈ സമ്മേളനം പരമാവധി പ്രയോജനപ്പെടുത്തണം. തങ്ങളുടെ യൗവനവും ജീവിതകാലം മുഴുവൻ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവെച്ച് , അതിനായി ജയിലുകളിൽ  ത്യാഗങ്ങൾ സഹിച്ചു്  ജീവിതം കഴിച്ചുകൂട്ടിയവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടതുണ്ടെന്ന് നാം എപ്പോഴും ഓർക്കണം. അവരുടെ സ്വപ്‌നങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ആഗസ്റ്റ് 15 ആസന്നമായതിനാൽ, ഏറ്റവും നല്ല രീതിയിൽ ഈ സഭ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കണം.


നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!

-ND-



(Release ID: 1842336) Visitor Counter : 146