പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിച്ചു

പോസ്റ്റഡ് ഓണ്‍: 15 JUL 2022 9:29AM by PIB Thiruvananthpuram

2022 ജൂലൈ 31 ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മൻ കി ബാത്തിന്റെ അടുത്ത  എപ്പിസോഡിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആളുകളെ ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo App എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം.


MyGov ക്ഷണം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഈ മാസത്തെ 31-ലെ മൻ കി ബാത്തിലേക്കുള്ള  ആശയങ്ങൾ  നിങ്ങൾക്കുണ്ടോ? അവ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു... MyGov-ലോ NaMo ആപ്പിലോ പങ്കിടുക. 1800-11-7800 ഡയൽ ചെയ്തുകൊണ്ട് നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക."

***

-ND-

( റിലീസ് ഐ.ഡി: 1841636) സന്ദര്‍ശക കൗണ്ടര്‍ : 183