പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാമി ആത്മസ്ഥാനാനന്ദയുടെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 10 JUL 2022 11:33AM by PIB Thiruvananthpuram

സാത്വിക ബോധത്താൽ സമ്പന്നമായ ഈ പരിപാടിയിൽ എല്ലാ ബഹുമാന്യരായ സന്യാസിമാരേ , ശാരദാ മഠത്തിലെ സാധ്വി അമ്മമാരേ , വിശിഷ്ടാതിഥികളേ സന്നിഹിതരായ എല്ലാ ഭക്തജനങ്ങളേ ! എല്ലാവർക്കും ആശംസകൾ!

ഇന്ന് ആദരണീയരായ സന്യാസിമാരുടെ നേതൃത്വത്തിൽ സ്വാമി ആത്മസ്ഥാനാനന്ദജിയുടെ ജന്മശതാബ്ദി സംഘടിപ്പിചത്തിരിക്കുകയാണല്ലോ . ഈ പരിപാടി  എനിക്ക് വ്യക്തിപരമായി വ്യത്യസ്ത വികാരങ്ങളും ഓർമ്മകളും നിറഞ്ഞതാണ്. അതിന് വളരെയധികം പ്രാധാന്യം ഉണ്ട്. 100 വയസ്സിനടുത്ത് പ്രായമുള്ളപ്പോൾ സ്വാമിജി തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പുറപ്പെട്ടു. എനിക്ക് എപ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുകയും അദ്ദേഹത്തോട് അടുത്തിരിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ വരെ അദ്ദേഹവുമായി സമ്പർക്കം പുലർത്താൻ എനിക്കും ഭാഗ്യമുണ്ടായി. ഒരു കുട്ടിയിൽ സ്നേഹം ചൊരിയുന്നതുപോലെ, അദ്ദേഹം  എന്നിൽ സ്നേഹം വർഷിച്ചുകൊണ്ടിരുന്നു. അവസാന ശ്വാസം വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു. സ്വാമിജി മഹാരാജ് തന്റെ ആത്മരൂപത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ നമ്മെ വർഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിത ദൗത്യം ജനങ്ങളിലെത്തിക്കുന്നതിനായി രണ്ട് സ്മരണിക വാല്യങ്ങൾ, ഒരു ചിത്ര-ജീവചരിത്രം, ഒരു ഡോക്യുമെന്ററി എന്നിവയും ഇന്ന് പുറത്തിറങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രവർത്തനത്തിന് രാമകൃഷ്ണ മിഷൻ അധ്യക്ഷൻ പൂജ്യ സ്വാമി സ്മരണാനന്ദ ജി മഹാരാജിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു

സുഹൃത്തുക്കളേ ,

ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ പൂജ്യ സ്വാമി വിജ്ഞാനാനന്ദ ജിയാണ് സ്വാമി ആത്മസ്ഥാനാനന്ദ ജിക്ക് ദീക്ഷ നൽകിയത്. സ്വാമി രാമകൃഷ്ണ പരമഹംസനെപ്പോലെയുള്ള ഒരു സന്യാസിയെ ഉണർത്തുകയും ആത്മീയ ഊർജ്ജം അദ്ദേഹത്തിൽ  വ്യക്തമായി കാണുകയും ചെയ്തു. നമ്മുടെ നാട്ടിൽ സന്യാസിമാരുടെ മഹത്തായ ഒരു പാരമ്പര്യമുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. സന്യാസിമാരുടെ പല രൂപങ്ങളും ഉണ്ടായിട്ടുണ്ട്. വൻപ്രസ്ഥ ആശ്രമം സന്യാസിയിലേക്കുള്ള ഒരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

സന്യാസത്തിന്റെ അർത്ഥം സ്വയം ഉയരുക, കൂട്ടായി പ്രവർത്തിക്കുക, കൂട്ടായ്‌മയ്ക്കായി ജീവിക്കുക എന്നതാണ്. അത് മുഴുവനായും/സമൂഹത്തിലേക്കുള്ള സ്വയം വിപുലീകരണമാണ്. ഒരു സന്യാസിക്ക് പരമപ്രധാനമാണ് ആത്മാവിന്റെ സേവനത്തിൽ ഭഗവാന്റെ സേവനം കാണുക, അതായത് ഒരു വ്യക്തിയിൽ ശിവനെ കാണുക. സ്വാമി വിവേകാനന്ദൻ ഈ മഹത്തായ സന്യാസ പാരമ്പര്യത്തെ അതിന്റെ ആധുനിക രൂപത്തിൽ വാർത്തെടുത്തിരുന്നു. സ്വാമി ആത്മസ്ഥാനന്ദ ജി തന്റെ ജീവിതത്തിൽ ഈ സന്യാസരൂപം ജീവിക്കുകയും അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബേലൂർ മഠവും ശ്രീരാമകൃഷ്ണ മിഷനും ഇന്ത്യയിൽ മാത്രമല്ല, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും അത്ഭുതകരമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം തുടർച്ചയായി പ്രവർത്തിക്കുകയും അതിനായി സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ഈ സ്ഥാപനങ്ങൾ പാവപ്പെട്ടവർക്ക് തൊഴിൽ ലഭിക്കുന്നതിനും ഉപജീവനമാർഗം കണ്ടെത്തുന്നതിനും സഹായിക്കുന്നു. ദരിദ്രർക്കുള്ള സേവനവും അറിവിന്റെ വ്യാപനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ദൈവാരാധനയായി സ്വാമിജി കണക്കാക്കിയിരുന്നു. അതിനാൽ, മിഷൻ മോഡിൽ പ്രവർത്തിക്കുക, പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കുക, സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന് രാമകൃഷ്ണ മിഷന്റെ തത്വങ്ങൾ. ഇവിടെ പറയുന്നത് പോലെ, എവിടെ ദൈവിക ചൈതന്യമുണ്ടോ അവിടെ ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. അതുപോലെ, അത്തരം വിശുദ്ധന്മാർ ഉള്ളിടത്തെല്ലാം, മാനവികതയും സേവന മനോഭാവവും ശ്രദ്ധാകേന്ദ്രമായി നിലകൊള്ളുന്നു. സ്വാമിജി തന്റെ സന്യാസജീവിതത്തിലൂടെ ഇത് തെളിയിച്ചു.

സുഹൃത്തുക്കളേ ,

നമ്മുടെ ചിന്തകൾ വിശാലമാകുമ്പോൾ, നമ്മുടെ പ്രയത്നങ്ങളിൽ നാം ഒരിക്കലും തനിച്ചല്ലെന്ന് നമ്മുടെ ഋഷിമാർ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്! ഇന്ത്യയിലെ അത്തരം നിരവധി സന്യാസിമാരുടെ ജീവിതയാത്ര നിങ്ങൾ കാണുകയാണെങ്കിൽ, അവർ പൂജ്യമായ വിഭവങ്ങൾ ഉപയോഗിച്ച് മഹത്തായ പ്രമേയങ്ങൾ നിറവേറ്റിയതായി നിങ്ങൾ കാണും. പൂജ്യ ആത്മസ്ഥാനന്ദജിയുടെ ജീവിതത്തിലും ഇതേ ഭക്തിയും സമർപ്പണവും ഞാൻ കണ്ടിരുന്നു. ഒരു തരത്തിൽ ഗുരു-ശിഷ്യ ബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ള സന്യാസിമാരിൽ നിന്ന്, നിസ്വാർത്ഥനായിരിക്കാനും പൂർണ്ണമായും സേവനത്തിനായി സ്വയം സമർപ്പിക്കാനും ഞാൻ പഠിച്ചു. അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത്, ഒരു ഭാരതീയന്, ഒരു ഋഷിക്ക് ഇത്രയധികം ചെയ്യാൻ കഴിയുമ്പോൾ, 130 കോടി രാജ്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഒന്നും നേടാനാകാത്തതല്ലേ? സ്വച്ഛ് ഭാരത് മിഷനിലും ഈ ദൃഢനിശ്ചയത്തിന്റെ ശക്തി നമുക്ക് കാണാൻ കഴിയും. ഇന്ത്യയിൽ ഇത്തരമൊരു ദൗത്യം വിജയിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നില്ല. പക്ഷേ, രാജ്യക്കാർ ഒരു പ്രതിജ്ഞയെടുത്തു, അതിന്റെ ഫലം ലോകം കാണുന്നു. ഡിജിറ്റൽ ഇന്ത്യയുടെ മാതൃകയും നമ്മുടെ മുന്നിലുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ അവതരിപ്പിക്കുന്ന സമയത്ത്, ഈ സാങ്കേതികവിദ്യ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് വേണ്ടിയല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ലോകനേതൃത്വമായി ഉയർന്നു. അതുപോലെ, ഏറ്റവും പുതിയ ഉദാഹരണം കൊറോണ വൈറസിനെതിരായ വാക്സിനേഷനാണ്. രണ്ട് വർഷം മുമ്പ് പലരും ഇന്ത്യയിൽ വാക്സിൻ എടുക്കാൻ എടുക്കുന്ന സമയം കണക്കാക്കും. ചിലർ 5 വർഷം എന്നും ചിലർ 10 വർഷം എന്നും ചിലർ 15 വർഷം എന്നും പറഞ്ഞു! ഇന്ന് നമ്മൾ ഒന്നര വർഷത്തിനുള്ളിൽ 200 കോടി വാക്സിൻ ഡോസുകളിൽ എത്തിയിരിക്കുന്നു. ചിന്തകൾ ശുദ്ധമായിരിക്കുമ്പോൾ, ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമങ്ങൾ അധിക സമയം എടുക്കുന്നില്ല, തടസ്സങ്ങൾ പോലും വഴിതെളിക്കാം എന്ന വസ്തുതയെ ഈ ഉദാഹരണങ്ങൾ പ്രതീകപ്പെടുത്തുന്നു.

സുഹൃത്തുക്കളേ ,

രാമകൃഷ്ണ മിഷന്റെ ഈ ഉണർവിന്റെ  പാരമ്പര്യം രാമകൃഷ്ണ പരമഹംസനെപ്പോലെയുള്ള ഒരു ദൈവിക വ്യക്തിയുടെ ആത്മീയ പരിശീലനത്തിലൂടെ പ്രകടമാണ്. സ്വാമി രാമകൃഷ്ണ പരമഹംസൻ , കാളി ദേവിയുടെ  വ്യക്തമായ ദർശനമുള്ള, കാളിദേവിയുടെ  പാദങ്ങളിൽ തന്റെ സമ്പൂർണ്ണ സ്വയം സമർപ്പിക്കപ്പെട്ട സന്യാസിയായിരുന്നു.

അദ്ദേഹം പറയാറുണ്ടായിരുന്നു - ഈ ലോകം മുഴുവൻ, ഈ ചരവും സ്ഥിരവും, എല്ലാം അമ്മയുടെ ബോധത്താൽ വ്യാപിച്ചിരിക്കുന്നു. ബംഗാളിലെ കാളിപൂജയിൽ ഈ ബോധം തന്നെ ദൃശ്യമാണ്. ഈ ബോധം തന്നെയാണ് ബംഗാളിന്റെയും ഇന്ത്യയുടെ മുഴുവൻ ഭക്തിയിലും ദൃശ്യമാകുന്നത്. ഈ ബോധത്തിന്റെയും ശക്തിയുടെയും ഒരു കിരണമാണ് സ്വാമി വിവേകാനന്ദനെപ്പോലുള്ള യുഗപുരുഷന്മാരുടെ രൂപത്തിൽ സ്വാമി രാമകൃഷ്ണ പരമഹംസൻ പ്രകാശിപ്പിച്ചത്. സ്വാമി വിവേകാനന്ദന് കാളി മാതാവിനോട് തോന്നിയ ആത്മീയ ദർശനം, അദ്ദേഹത്തിന്റെ ഉള്ളിൽ അസാധാരണമായ ഊർജ്ജവും ശക്തിയും സന്നിവേശിപ്പിച്ചു. സ്വാമി വിവേകാനന്ദനെപ്പോലൊരു മഹാവ്യക്തിത്വം കാളിമാതാവിനോടുള്ള ഭക്തിയുടെ പ്രവാഹത്തിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറച്ചു. സ്വാമി ആത്മസ്ഥാനാനന്ദജിയുടെ ഉള്ളിൽ ഭക്തിയുടെ അതേ ആത്മാർത്ഥതയും ശക്തി സാധനയുടെ അതേ ശക്തിയും എനിക്ക് കാണാൻ കഴിഞ്ഞു. തന്റെ പ്രസംഗങ്ങളിലോ സംഭാഷണങ്ങളിലോ പോലും അദ്ദേഹം കാളി ദേവിയെ കുറിച്ച് പറയുമായിരുന്നു. ബേലൂർ മഠം സന്ദർശിക്കേണ്ടിവരുമ്പോൾ, ഗംഗാതീരത്തിരുന്ന്, ദൂരെ നിന്ന്  കാളി മാതാവിന്റെ  ക്ഷേത്രത്തിലേക്ക് നോക്കുമ്പോൾ, ദൈവികതയോടുള്ള അടുപ്പം വളർത്തിയെടുക്കുന്നത് ഞാൻ ഓർക്കുന്നു. ഭക്തി വളരെ ശുദ്ധമായിരിക്കുമ്പോൾ, ദേവി തന്നെ വഴി കാണിക്കും. അതുകൊണ്ടാണ് കാളിയുടെ അനന്തമായ അനുഗ്രഹം ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഇന്ന് ഇന്ത്യ ഈ ആത്മീയ ഊർജം ഉപയോഗിച്ച് ആഗോള ക്ഷേമത്തിന്റെ ചൈതന്യത്തോടെ മുന്നേറുകയാണ്.

സുഹൃത്തുക്കളേ ,

നമ്മുടെ ചിന്തകൾ വിശാലമാകുമ്പോൾ, നമ്മുടെ പ്രയത്നങ്ങളിൽ നാം ഒരിക്കലും തനിച്ചല്ലെന്ന് നമ്മുടെ ഋഷിമാർ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്! ഇന്ത്യയിലെ അത്തരം നിരവധി സന്യാസിമാരുടെ ജീവിതയാത്ര നിങ്ങൾ കാണുകയാണെങ്കിൽ, അവർ പൂജ്യമായ വിഭവങ്ങൾ ഉപയോഗിച്ച് മഹത്തായ പ്രതിജ്ഞകൾ  നിറവേറ്റിയതായി നിങ്ങൾ കാണും. പൂജ്യ ആത്മസ്ഥാനന്ദജിയുടെ ജീവിതത്തിലും ഇതേ ഭക്തിയും സമർപ്പണവും ഞാൻ കണ്ടിരുന്നു. ഒരു തരത്തിൽ ഗുരു-ശിഷ്യ ബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ള സന്യാസിമാരിൽ നിന്ന്, നിസ്വാർത്ഥനായിരിക്കാനും പൂർണ്ണമായും സേവനത്തിനായി സ്വയം സമർപ്പിക്കാനും ഞാൻ പഠിച്ചു. അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത്, ഒരു ഭാരതീയന്, ഒരു ഋഷിക്ക് ഇത്രയധികം ചെയ്യാൻ കഴിയുമ്പോൾ, 130 കോടി രാജ്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഒന്നും നേടാനാകാത്തതല്ലേ? സ്വച്ഛ് ഭാരത് മിഷനിലും ഈ ദൃഢനിശ്ചയത്തിന്റെ ശക്തി നമുക്ക് കാണാൻ കഴിയും. ഇന്ത്യയിൽ ഇത്തരമൊരു ദൗത്യം വിജയിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നില്ല. പക്ഷേ, രാജ്യക്കാർ ഒരു പ്രതിജ്ഞയെടുത്തു, അതിന്റെ ഫലം ലോകം കാണുന്നു. ഡിജിറ്റൽ ഇന്ത്യയുടെ മാതൃകയും നമ്മുടെ മുന്നിലുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ അവതരിപ്പിക്കുന്ന സമയത്ത്, ഈ സാങ്കേതികവിദ്യ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് വേണ്ടിയുള്ളതല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ലോകനേതൃത്വമായി ഉയർന്നു. അതുപോലെ, ഏറ്റവും പുതിയ ഉദാഹരണം കൊറോണ വൈറസിനെതിരായ വാക്സിനേഷനാണ്. രണ്ട് വർഷം മുമ്പ് പലരും ഇന്ത്യയിൽ വാക്സിൻ എടുക്കാൻ എടുക്കുന്ന സമയം കണക്കാക്കും. ചിലർ 5 വർഷം എന്നും ചിലർ 10 വർഷം എന്നും ചിലർ 15 വർഷം എന്നും പറഞ്ഞു! ഇന്ന് നമ്മൾ ഒന്നര വർഷത്തിനുള്ളിൽ 200 കോടി വാക്സിൻ ഡോസുകളിൽ എത്തിയിരിക്കുന്നു. ചിന്തകൾ ശുദ്ധമായിരിക്കുമ്പോൾ, ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമങ്ങൾ അധിക സമയം എടുക്കുന്നില്ല, തടസ്സങ്ങൾ പോലും വഴിതെളിക്കാം എന്ന വസ്തുതയെ ഈ ഉദാഹരണങ്ങൾ പ്രതീകപ്പെടുത്തുന്നു.

ഈ വിധത്തിൽ നമ്മുടെ സന്യാസിമാരിൽ നിന്നുള്ള അനുഗ്രഹവും പ്രചോദനവും രാജ്യത്തിന് തുടർന്നും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാമി വിവേകാനന്ദൻ നമ്മിൽ പകർന്നുനൽകിയ, സ്വാമി ആത്മസ്ഥാനന്ദയെപ്പോലുള്ള സന്യാസിമാർ കഠിനമായി പരിശ്രമിച്ച അതേ മഹത്തായ ഇന്ത്യയെ വരും നാളുകളിൽ നാം കെട്ടിപ്പടുക്കും. നിങ്ങളെപ്പോലുള്ള എല്ലാ ബഹുമാന്യരായ സന്യാസിമാരെയും ഇന്ന് ഞാൻ ഇവിടെ സന്ദർശിക്കുന്നത് എന്റെ കുടുംബത്തെ സന്ദർശിക്കുന്നതിന് തുല്യമാണ്. സത്യത്തിൽ, ഞാൻ ഇതേ സ്പിരിറ്റിലാണ് സംസാരിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി നിങ്ങൾ എന്നെ എപ്പോഴും കണക്കാക്കുന്നു. ഞങ്ങൾ ഇപ്പോൾ 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങൾ  നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. നിങ്ങൾ എവിടെ ജോലി ചെയ്താലും ആളുകളെ പ്രചോദിപ്പിക്കുകയും പ്രസ്ഥാനത്തിൽ ചേരുകയും വേണം. 'ആസാദി കാ അമൃത് മഹോത്സവ്' വേളയിൽ മനുഷ്യരാശിക്കുള്ള സേവനത്തിന്റെ മഹത്തായ പ്രവർത്തനത്തിലൂടെ നിങ്ങളുടെ ഉദ്യമങ്ങൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. എല്ലാ കാലത്തും നിങ്ങൾ സമൂഹത്തിലെ ജനങ്ങൾക്കൊപ്പം നിന്നു. ശതാബ്ദി വർഷം പുതിയ ഊർജത്തിന്റെയും പുതിയ പ്രചോദനത്തിന്റെയും വർഷമാണ്. 'ആസാദി കാ അമൃത് മഹോത്സവ്' രാജ്യത്ത് കർത്തവ്യബോധം ഉണർത്തുന്നതിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ എല്ലാവരുടെയും കൂട്ടായ സംഭാവനയ്ക്ക് വലിയൊരു പരിഷ്കാരം കൊണ്ടുവരാൻ കഴിയും. ഈ ചൈതന്യത്തോടെ, എല്ലാ മഹാത്മാക്കൾക്കും ഒരിക്കൽ കൂടി എന്റെ നമസ്കാരം!

--ND--

 


(Release ID: 1840902) Visitor Counter : 192