പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തിൽ പ്രധാനമന്ത്രി അഗാധ ദുഃഖം രേഖപ്പെടുത്തി


PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 04 JUL 2022 11:31AM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പിഎംഎൻആർഎഫി ൽ നിന്നും അപകടത്തിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.  

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ദാരുണമായ ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി @narendramodi "

ഹിമാചൽ പ്രദേശിലെ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ പ്രധാനമന്ത്രി അനുമതി നൽകി. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. "
--ND--

 

 

center> <

(Release ID: 1839015) Visitor Counter : 126