പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ ​​പുടിനുമായി ടെലിഫോണിൽ സംസാരിച്ചു

प्रविष्टि तिथि: 01 JUL 2022 3:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ്  വ്‌ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.

2021 ഡിസംബറിൽ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രത്യേകിച്ചും, കാർഷിക ഉൽപ്പന്നങ്ങൾ, വളങ്ങൾ, ഫാർമ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉഭയകക്ഷി വ്യാപാരം എങ്ങനെ കൂടുതൽ  
 പ്രോത്സാഹിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പരസ്പരം കൈമാറി.

രാജ്യാന്തര ഊർജ വിപണിയും ഭക്ഷ്യവിപണിയും ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

ഉക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, സംഭാഷണത്തിനും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ ദീർഘകാല നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.

ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ നിരന്തരം കൂടിയാലോചനകൾ നടത്താൻ നേതാക്കൾ സമ്മതിച്ചു.
-ND-


(रिलीज़ आईडी: 1838638) आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada