പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഇന്ത്യ ആദ്യമായി ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നു

ഒളിമ്പിക് ശൈലിയിലുള്ള ദീപശിഖാ റിലേ ആദ്യമായി അവതരിപ്പിച്ചത് ചെസ്സ് ഒളിമ്പ്യാഡിലാണ്

ചെസ് ഒളിമ്പ്യാഡിന്റെ എല്ലാ ഭാവി ദീപശിഖാ റിലേകളും ഇന്ത്യയിൽ നിന്ന് ആരംഭിക്കും


Posted On: 17 JUN 2022 4:47PM by PIB Thiruvananthpuram

44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപ്രധാനമായ  ദീപശിഖാ റിലേ ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധനയും ചെയ്യും.


ഈ വർഷം, ആദ്യമായി, അന്താരാഷ്ട്ര  ചെസ്സ് സംഘടന ഒളിമ്പിക് പാരമ്പര്യത്തിന്റെ ഭാഗമായ ചെസ്സ് ഒളിമ്പ്യാഡ്  ദീപശിഖാ റിലേ  ആരംഭിക്കുകയാണ്. ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റിലേ നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ശ്രദ്ധേയമായി, ചെസ്സിന്റെ ഇന്ത്യൻ വേരുകൾ കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു, ചെസ്സ് ഒളിമ്പ്യാഡിനുള്ള ദീപശിഖാ റിലേയുടെ ഈ പാരമ്പര്യം ഇനിമുതൽ എല്ലായ്‌പ്പോഴും ഇന്ത്യയിൽ ആരംഭിക്കുകയും ആതിഥേയരാജ്യത്ത് എത്തുന്നതിന് മുമ്പ് എല്ലാ ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കുകയും ചെയ്യും.

അന്താരാഷ്ട്ര  ചെസ്സ് സംഘടനയുടെ  പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച് പ്രധാനമന്ത്രിക്ക് ദീപം കൈമാറും, അദ്ദേഹം അത് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് കൈമാറും. ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് അവസാന സമാപനത്തിന് മുമ്പ് ഈ ദീപശിഖ  40 ദിവസത്തിനുള്ളിൽ 75 നഗരങ്ങളിലേക്ക് കൊണ്ടുപോകും. എല്ലാ സ്ഥലങ്ങളിലും സംസ്ഥാനത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ പന്തം ഏറ്റുവാങ്ങും.

44-ാമത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കും. 1927 മുതൽ സംഘടിപ്പിക്കുന്ന അഭിമാനകരമായ മത്സരം ഇന്ത്യയിലും 30 വർഷത്തിന് ശേഷം ഏഷ്യയിലും ആദ്യമായി ആതിഥേയത്വം വഹിക്കുന്നു. 189 രാജ്യങ്ങൾ പങ്കെടുക്കുന്നതിനാൽ, ഏതൊരു ചെസ് ഒളിമ്പ്യാഡിലും പങ്കെടുക്കുന്ന ഏറ്റവും വലിയ പങ്കാളിത്തമാണിത്.

-ND-


(Release ID: 1834843) Visitor Counter : 134