പ്രധാനമന്ത്രിയുടെ ഓഫീസ്
ആരോഗ്യകരമായ ഇന്ത്യയുടെ 8 വർഷത്തെ’ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
"എല്ലാവരുടെയും ആരോഗ്യം പുതിയ ഇന്ത്യയുടെ പ്രതിജ്ഞയാണ്"
"വരും വർഷങ്ങൾ ആരോഗ്യ പരിചരണ രംഗത്ത് നിക്ഷേപം നടത്തുന്നവരുടേതായിരിക്കും"
प्रविष्टि तिथि:
08 JUN 2022 1:56PM by PIB Thiruvananthpuram
കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ജനങ്ങളുടെ ആരോഗ്യകരമായ ജീവിതമാണ് പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം. ആയുഷ്മാൻ ഭാരത് മുതൽ ജൻ ഔഷധി കേന്ദ്രം വരെയും മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ മുതൽ സൗജന്യ വാക്സിനേഷൻ വരെയും രാജ്യം സ്വീകരിച്ച പാത ഇന്ന് ലോകത്തിനാകെ മാതൃകയായി മാറിയിരിക്കുന്നു.
“വരും വർഷങ്ങൾ ആരോഗ്യരംഗത്ത് നിക്ഷേപം നടത്തുന്നവരുടേതായിരിക്കും.
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്താൻ നമ്മുടെ ഗവണ്മെന്റ് ചെയ്ത പ്രവർത്തനങ്ങളിൽ ഞാൻ അഭിമാനിക്കുന്നു.
"ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ് ആരോഗ്യ സംരക്ഷണം. കഴിഞ്ഞ 8 വർഷമായി ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ഈ മേഖലയുമായി സാങ്കേതികവിദ്യ സമന്വയിപ്പിക്കുക എന്നിവയാണ് നടന്ന് വരുന്നത് .
*******
-ND-
(रिलीज़ आईडी: 1832095)
आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Tamil
,
Telugu
,
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati