പ്രധാനമന്ത്രിയുടെ ഓഫീസ്
''ലോക പരിസ്ഥിതി ദിനത്തില്‍ 'മണ്ണ് സംരക്ഷിക്കുക പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുു
''കഴിഞ്ഞ 8 വര്‍ഷത്തെ പ്രധാന പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തിന് നിഷ്‌കര്‍ഷ നല്‍കുന്നുവ''
''കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയുടെ പങ്ക് നിസ്സാരമാണ്, എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തില്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് ദീര്‍ഘകാല വീക്ഷണത്തോടെ ഇന്ത്യ പ്രവര്‍ത്തിക്കുന്നു''
''ഇന്ത്യയ്ക്ക് മണ്ണ് സംരക്ഷണത്തിന് അഞ്ച് തലങ്ങളുള്ള പരിപാടിയുണ്ട്''
''ജൈവവൈവിദ്ധ്യവും വന്യജീവികളുമായി ബന്ധപ്പെട്ട് ഇന്ത്യ ഇന്ന് പിന്തുടരുന്ന നയങ്ങളും വന്യജീവികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്''
''നിര്‍ദ്ദിഷ്ടസമയത്തിനെക്കാള്‍ 5 മാസം മുമ്പേ ഇപ്പോള്‍ തന്നെ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു''
''2014ല്‍ എഥനോള്‍ മിശ്രിണം 1.5 ശതമാനമായിരുന്നു''
''10 ശതമാനം എഥനോള്‍ മിശ്രണം 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും 41,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുന്നതിനും കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 40,600 കോടി നമ്മുടെ കര്‍ഷകര്‍ക്ക് നേടിക്കൊടുക്കുന്നതിനും വഴിവച്ചു''
Posted On:
05 JUN 2022 12:25PM by PIB Thiruvananthpuram
ലോക പരിസ്ഥിതി ദിനത്തില്‍ സമ്മേളനത്തിന് തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ആസാദി കാ അമൃത് മഹോത്സവത്തില്‍ രാഷ്ട്രം പുതിയ പ്രതിജ്ഞകള്‍ എടുക്കുന്ന വേളയില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പുതിയ പ്രാധാന്യം കൈവരുന്നുവെന്ന് 'മണ്ണ് സംരക്ഷണ പ്രസ്ഥാന'ത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തെ പ്രധാന പരിപാടികള്‍ക്കെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു ദൃഷ്ടികോണ്‍ ഉണ്ടായിരുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ശുചിത്വ ഭാരത ദൗത്യം അല്ലെങ്കില്‍ മാലിന്യത്തില്‍ നിന്ന് സമ്പത്തലേക്കുമായി ബന്ധപ്പെട്ട പരിപാടി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കുറയ്ക്കല്‍, ഒരു സൂര്യന്‍ ഒരു ഭൂമി അല്ലെങ്കില്‍ എഥനോൾ മിശ്രണപരിപാടി എന്നിവയൊക്കെ പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ നടത്തുന്ന ബഹുമുഖ പരിശ്രമങ്ങളുടെ ഉദാഹരണങ്ങളായി അദ്ദേഹം ഉദ്ധരിച്ചു.
പരിസ്ഥിതി സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ബഹുമുഖമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയുടെ പങ്ക് നിസ്സാരമായിരിക്കുമ്പോഴാണ് ഇന്ത്യ ഈ പരിശ്രമം നടത്തുന്നത്. ലോകത്തിലെ വലിയ ആധുനിക രാജ്യങ്ങള്‍ ഭൂമിയുടെ കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ ചൂഷണം ചെയ്യുക മാത്രമല്ല, പരമാവധി കാര്‍ബണ്‍ ബഹിർഗമനം അവരുടെ കണക്കുകളിലുമാണ്. ഇന്ത്യയില്‍ പ്രതിവ്യക്തിയുടെ കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് (പുറത്തുവിടുന്ന മൊത്തം ഹരിതഗൃഹവാതകത്തിന്റെ അളവ്) പ്രതിവര്‍ഷം 0.5 ടണ്‍ മാത്രമുള്ളപ്പോള്‍ ലോകത്തിലെ ശരാശരി വ്യക്തി ഒന്നിന് ഒരു വര്‍ഷം 4 ടണ്‍ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു, പരിസ്ഥിതി സംരക്ഷണത്തിനായി ദീര്‍ഘകാല വീക്ഷണത്തോടെ ഇന്ത്യ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുരന്തപ്രതിരോധ പശ്ചാത്തലസൗകര്യ കൂട്ടുകെട്ട്, അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2070-ഓടെ നെറ്റ്-സീറോ എന്ന ഇന്ത്യയുടെ ലക്ഷ്യവും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
മണ്ണ് സംരക്ഷിക്കാന്‍ നാം പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ആദ്യം- എങ്ങനെ മണ്ണിനെ രാസരഹിതമാക്കാം, രണ്ടാമത്- സാങ്കേതിക ഭാഷയില്‍ മണ്ണിന്റെ ജൈവ വസ്തുക്കള്‍ എന്ന് വിളിക്കപ്പെടുന്ന മണ്ണില്‍ ജീവിക്കുന്ന ജീവികളെ എങ്ങനെ സംരക്ഷിക്കാം. മൂന്നാമത്- മണ്ണിലെ ഈര്‍പ്പം എങ്ങനെ നിലനിര്‍ത്താം, അതുവരെ ജലലഭ്യത എങ്ങനെ വര്‍ദ്ധിപ്പിക്കാം. നാലാമത്- ഭൂഗര്‍ഭജലം കുറവായതിനാല്‍ മണ്ണിന് സംഭവിക്കുന്ന കേടുപാടുകള്‍ എങ്ങനെ മാറ്റാം. അഞ്ചാമതായി, വനങ്ങളുടെ കുറവുമൂലം തുടര്‍ച്ചയായുണ്ടാകുന്ന മണ്ണൊലിപ്പ് എങ്ങനെ തടയാം.
മണ്ണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്‍ഷിക മേഖലയില്‍ സുപ്രധാന ശ്രമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് മണ്ണിന്റെ ഇനം, മണ്ണിലെ അപര്യാപ്തതകള്‍, അവിടെ എത്ര വെള്ളമുണ്ട് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അഭാവമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം മറികടക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് (മണ്ണ് ആരോഗ്യ)കാര്‍ഡ് നല്‍കാനുള്ള വലിയ സംഘടിതപ്രര്‍ത്തനത്തിന് സമാരംഭം കുറിച്ചു.
കാച്ച് ദ റെയിന്‍ (മഴവെള്ള സംഭരണം) തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ ജലസംരക്ഷണവുമായിഗവണ്മെന്റ് ബന്ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ 13 വലിയ നദികള്‍ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിനും രാജ്യത്ത് സമാരംഭം കുറിച്ചിട്ടുണ്ട്. ഇതില്‍ ജലമലിനീകരണം കുറയ്ക്കുന്നതിനൊപ്പം നദീ തീരങ്ങളില്‍ വനവല്‍ക്കരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇത് 7400 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതി കൂട്ടുമെന്നും ഇത് കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയില്‍ വര്‍ദ്ധിച്ച 20,000 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയില്‍ വര്‍ദ്ധനവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൈവവൈവിദ്ധ്യവും വന്യജീവികളുമായും ബന്ധപ്പെട്ട് ഇന്ത്യ ഇന്ന് പിന്തുടരുന്ന നയങ്ങളും വന്യജീവികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവിന് കാരണമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് കടുവയുടേതായാലും സിംഹത്തിന്റേതായാലും പുലിയുടേതായാലും ആനയുടേതായാലും ഏതിന്റേതായിക്കോട്ടെ എല്ലാത്തിന്റേയും എണ്ണം നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണ്. ശുചിത്വം) ഇന്ധനത്തില്‍ സ്വയം പര്യാപ്തത എന്നിവയുമായി ബന്ധപ്പെട്ട മുന്‍കൈകള്‍ രാജ്യത്ത് ആദ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതും മണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പരിപാടികളും പരസ്പരം ബന്ധിതമാണ്. അദ്ദേഹം ഗോബര്‍ധന്‍ യോജനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി.
നമ്മുടെ ചില സുപ്രധാനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജൈവ കൃഷിയിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്, ഇത് പ്രകൃതിദത്ത കൃഷിയുടെ ഒരു വലിയ ഇടനാഴിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ കൃഷിയിടങ്ങളെ രാസവസ്തുവിമുക്തമാക്കുക മാത്രമല്ല, നമാമി ഗംഗാ സംഘടിതപ്രവര്‍ത്തനത്തിന് പുതിയ കരുത്ത് പ്രാപ്യമാക്കുകയും ചെയ്യും. 2030-ഓടെ 26 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബിഎസ് 6 മാനദണ്ഡങ്ങളും, എല്‍.ഇ.ഡി ബള്‍ബ് പ്രചാരണവും സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
നിശ്ചയിച്ചിരുന്നതിനും ഒന്‍പത് വര്‍ഷത്തിന് മുമ്പ് തന്നെ നമ്മുടെ സ്ഥാപിത വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ 40% ഫോസില്‍ ഇതര ഇന്ധനത്തില്‍ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. സൗരോര്‍ജ്ജ ശേഷി 18 മടങ്ങ് വര്‍ദ്ധിച്ചു, ഹൈഡ്രജന്‍ ദൗത്യം, ചാക്രിക സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നയങ്ങള്‍, പൊളിക്കല്‍ നയം(സ്‌ക്രാപ്പേജ് പോളിസി)തുടങ്ങിയ എന്നിവ പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചയിച്ചിരിക്കുന്നതിനും അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ തന്നെ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി, നേട്ടങ്ങളുടെ ആധിക്യത്തെക്കുറിച്ച് വിവരിച്ച പ്രധാനമന്ത്രി 2014ല്‍ എഥനോള്‍ മിശ്രണം 1.5 ശതമാനമായിരുന്നുവെന്ന് പറഞ്ഞു. ഈ ലക്ഷ്യം കൈവരിച്ചതില്‍ വ്യക്തമായ മൂന്ന് നേട്ടങ്ങളുണ്ടായിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു. ഒന്നാമതായി, ഇത് 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കാരണമായി. രണ്ടാമതായി, ഇത് 41,000 കോടിയുടെ വിദേശനാണ്യം ലാഭിച്ചു, മൂന്നാമതായി, എഥനോള്‍ മിശ്രണം വര്‍ദ്ധിപ്പിച്ചതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 40,600 കോടി രൂപയുടെ വരുമാനം നേടാനായി. ഈ നേട്ടത്തില്‍ രാജ്യത്തെ ജനങ്ങളെയും കര്‍ഷകരെയും എണ്ണക്കമ്പനികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ഗതിശക്തി മാസ്റ്റര്‍ പ്ലാനിലൂടെ ലോജിസ്റ്റിക് സംവിധാനവും ഗതാഗത സംവിധാനവും ശക്തിപ്പെടുത്തുമെന്നും അത് മലിനീകരണം കുറയ്ക്കാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 100-ലധികം ജലപാതകളിലെ ബഹുമാതൃകാ ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. ഹരിത തൊഴില്‍ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഇന്ത്യയുടെ ചലനാത്മകത വന്‍തോതില്‍ ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, മണ്ണ് സംരക്ഷണം എന്നിവയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിനെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിന് ബോധപൂര്‍വമായ പ്രതികരണം കൊണ്ടുവരുന്നതിനുമുള്ള ഒരു ആഗോള പ്രസ്ഥാനമാണ് സേവ് സോയില്‍ പ്രസ്ഥാനം. 2022 മാര്‍ച്ചില്‍ സദ്ഗുരുവാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്, 27 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 100 ദിവസത്തെ മോട്ടോര്‍സൈക്കിള്‍ യാത്രയും അദ്ദേഹം ആരംഭിച്ചു. 100 ദിവസത്തെ യാത്രയുടെ 75-ാം ദിവസമാണ് ജൂണ്‍ 5. പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം, ഇന്ത്യയില്‍ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവായ ആശങ്കകളും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതായി .
-ND-
(Release ID: 1831290)
Visitor Counter : 361
Read this release in:
Assamese
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada