പ്രധാനമന്ത്രിയുടെ ഓഫീസ്
8 വർഷത്തെ സദ്ഭരണത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു
Posted On:
04 JUN 2022 2:46PM by PIB Thiruvananthpuram
കഴിഞ്ഞ 8 വർഷമായി രാജ്യത്തിന്റെ ഭരണത്തിൽ കൈക്കൊണ്ട വിവിധ സംരംഭങ്ങളെയും പരിഷ്‌കാരങ്ങളെയും കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ വെബ്‌സൈറ്റിൽ നിന്നും (narendramodi.in) MyGov-ൽ നിന്നും ലേഖനങ്ങളും ട്വീറ്റ് ത്രെഡും പങ്കിട്ടു. ഈ ലേഖനങ്ങളും ട്വീറ്റ് ത്രെഡുകളും ആത്മനിർഭർ ഭാരത്, ജനകേന്ദ്രീകൃതവും മാനുഷികവുമായ ഭരണസമീപനം, പ്രതിരോധമേഖലയിലെ പരിഷ്‌കാരങ്ങൾ, ദരിദ്രർക്ക് അനുകൂലമായ ഭരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"130 കോടി ഇന്ത്യക്കാർ ഇന്ത്യയെ ആത്മനിർഭർ ആക്കുമെന്ന് തീരുമാനിച്ചു. സ്വാശ്രയത്വത്തിനായുള്ള ഞങ്ങളുടെ പ്രേരണ ആഗോള അഭിവൃദ്ധിയിലേക്ക് സംഭാവന ചെയ്യുക എന്ന കാഴ്ചപ്പാടാണ്. "
'ഓരോ ഇന്ത്യക്കാരനും വേണ്ടി കരുതലുള്ള ഗവൺമെന്റാണ് ഞങ്ങളുടേത്. ജനകേന്ദ്രീകൃതവും മാനുഷികവുമായ സമീപനമാണ് ഞങ്ങളെ നയിക്കുന്നത്"
“നമോ ആപ്പിലെ ഈ ലേഖനം, സ്വദേശിവൽക്കരണം, പ്രതിരോധ ഇടനാഴികൾ നിർമ്മിക്കൽ, പ്രതിരോധ കയറ്റുമതി വർധിപ്പിക്കൽ എന്നിവയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുൾപ്പെടെ പ്രതിരോധ മേഖലയിലെ പരിഷ്കാരങ്ങളുടെ ഒരു പരമ്പര എടുത്തുകാണിക്കുന്നു
"സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മന്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദരിദ്രരെയും യുവാക്കളെയും കർഷകരെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കുന്ന ജനപക്ഷ ഭരണം ഉയർത്താൻ ഞങ്ങളുടെ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി."
-ND-
(Release ID: 1831102)
Visitor Counter : 476
Read this release in:
Tamil
,
Telugu
,
Odia
,
Bengali
,
Assamese
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati