പ്രധാനമന്ത്രിയുടെ ഓഫീസ്
കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലെ പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
രാഷ്ട്രപതിയെ അദ്ദേഹത്തിന്റെ പൂര്‍വ്വിക ഗ്രാമത്തിലേക്ക് അനുഗമിച്ചു
'' ഒരു ഭാരതം ശ്രേഷ്ഠ ഭാരത (ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) ത്തിന്റെ ഉത്തമ ഉദാഹരണമാണ് പരൗഖ്
''രാഷ്ട്രപതി സംവിധാനവും സംസ്‌കാരവും പ്രതിനിധാനം ചെയ്യുന്നു''
''ഇന്ത്യയില്‍, ഒരു ഗ്രാമത്തില്‍ ജനിച്ച ഏറ്റവും പാവപ്പെട്ട വ്യക്തിക്ക് പോലും രാഷ്ട്രപതി-പ്രധാനമന്ത്രി-ഗവര്‍ണര്‍-മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ എത്താം''
''നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ് ഇന്ത്യയിലെ ഗ്രാമങ്ങളുടെ ശാക്തീകരണം''
''പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാജ്യം മുന്‍പൊന്നുമില്ലാത്ത വേഗതയില്‍ പ്രവര്‍ത്തിക്കുന്നു''
'' കുടുംബവാഴ്ചയുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന കക്ഷികള്‍ ഈ രോഗത്തില്‍ നിന്ന് സ്വയം മോചിതരാകണമെന്നും സ്വയം സുഖപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം ശക്തമാവുകയും രാജ്യത്തെ യുവത്വത്തിന് രാഷ്ട്രീയത്തില്‍ അണിചേരാന്‍ പരമാവധി അവസരം ലഭിക്കുകയും ചെയ്യുകയുള്ളു''
Posted On:
03 JUN 2022 5:17PM by PIB Thiruvananthpuram
കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലുള്ള പത്രി മാതാ മന്ദിറിലേക്കുള്ള യാത്രയില്‍ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുഗമിച്ചു. അതിനുശേഷം അവര്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഭവന്‍ സന്ദര്‍ശിക്കുകയും, തുടര്‍ന്ന് മിലന്‍ കേന്ദ്രത്തിൽ സന്ദര്‍ശനം നടത്തുകയും ചെയ്തു. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനമാണ് ഈ കേന്ദ്രം, അത് പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും തുടര്‍ന്ന് ഒരു സാമൂഹികകേന്ദ്രമായി (മിലന്‍ കേന്ദ്രം) പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു . പരൗഖ് ഗ്രാമത്തില്‍ നടന്ന പൊതു ചടങ്ങില്‍ രണ്ടു പ്രമുഖരും പങ്കെടുത്തു. പ്രഥമവനിത ശ്രീമതി സവിത കോവിന്ദ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ ബാല്യകാലത്തിന് സാക്ഷ്യംവഹിച്ച ഗ്രാമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയത് കാണാനായെന്നും ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി തന്നോട് പങ്കുവെച്ച ഓര്‍മ്മകള്‍ അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപതിയുടെ ജീവിതയാത്രയുടെ കരുത്തിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ ആദര്‍ശ ഗ്രാമങ്ങളുടെ ശക്തി തനിക്ക് പരൗഖില്‍ അനുഭവപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗ്രാമമെന്ന് അദ്ദേഹം പറഞ്ഞു. ദേവഭക്തിയെയും ദേശഭക്തിയെയും പ്രതിനിധീകരിക്കുന്നതാണ് പത്രി മാതാ മന്ദിര്‍. ചിന്താ പ്രക്രിയയ്ക്കും ഭാവനയ്ക്കും തീര്‍ത്ഥാടനത്തോടുള്ള അഭിനിവേശത്തിനും രാജ്യത്തെമ്പാടുമുള്ള വിശ്വാസകേന്ദ്രങ്ങളില്‍ നിന്ന് കല്ലുകളും വിശ്വാസസാധനങ്ങളും കൊണ്ടുവന്നതിനും അദ്ദേഹം രാഷ്ട്രപതിയുടെ പിതാവിനെ വണങ്ങി.
പരൗഖ് ഗ്രാമത്തിന്റെ മണ്ണില്‍ നിന്ന് രാഷ്ട്രപതിക്ക് ലഭിച്ച സംസ്‌കാരങ്ങള്‍ ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംവിധാനത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രപതി, ആചാര്യമര്യാദകള്‍ പോലും ലംഘിച്ച് തന്നെ ഹെലിപാഡില്‍ സ്വീകരിച്ചത് പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി. ഒരു അതിഥിയെ സ്വാഗതം ചെയ്യുകയെന്ന തന്റെ സംസ്‌കാരമാണ് താന്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞതായി പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഉദാരമതിയായ ഭാവപ്രകടനത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
തന്റെ പൂര്‍വ്വിക ഭവനം 'മിലന്‍ കേന്ദ്രന്‍മായി വികസിപ്പിക്കാന്‍ രാഷ്ട്രപതി നല്‍കിയ കാര്യം ശ്രീ മോദി പരാമര്‍ശിച്ചു. ഇന്ന് അത് കണ്‍സള്‍ട്ടേഷന്‍, പരിശീന കേന്ദ്രങ്ങള്‍ എന്നിവയുടെ രൂപത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പുതിയ കരുത്ത് നല്‍കുന്നു. സമാനമായ രീതിയില്‍, ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനും ബാബാസാഹെബ് അംബേദ്കറുടെ ആദര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമത്തിലെ ജനങ്ങളുടെ കൂട്ടായ പ്രയത്‌നത്താല്‍ പരൗഖ് വളര്‍ന്നുകൊണ്ടേയിരിക്കുമെന്നും ഒരു പരിപൂര്‍ണ്ണ ഗ്രാമത്തിന്റെ മാതൃക രാജ്യത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരാളുടെ ഗ്രാമം ഒരാളെ അവന്‍ അല്ലെങ്കില്‍ അവള്‍ എവിടെ പോയാലും വിട്ടുപോകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇന്ത്യയുടെ ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചാണ് മഹാത്മാഗാന്ധി കണ്ടിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എവിടെ ആത്മീയതയുണ്ടോ അവിടെ ആദര്‍ശങ്ങളും ഉണ്ടായിരിക്കും എന്നതാണ് ഇന്ത്യയുടെ ഗ്രാമങ്ങള്‍ അര്‍ത്ഥമാക്കുന്നത്. പാരമ്പര്യമുള്ളിടത്ത് പുരോഗതിയുമുണ്ട് എന്നും ഇന്ത്യയുടെ ഗ്രാമങ്ങള്‍ അര്‍ത്ഥമാക്കുന്നു. ഇന്ത്യയുടെ ഗ്രാമം എന്നാല്‍ സംസ്‌കാരമുള്ളിടത്തെല്ലാം സഹവര്‍ത്തിത്വവും ഉണ്ടായിരിക്കും എന്നും അര്‍ത്ഥമാക്കുന്നു. സ്‌നേഹമുള്ളിടത്ത് സമത്വമുണ്ട്. ഈ അമൃത കാലഘട്ടത്തില്‍ ഇത്തരം ഗ്രാമങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും പഞ്ചായത്ത് ജനാധിപത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയുമായി രാജ്യം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നമ്മുടെ ഗ്രാമങ്ങള്‍ക്ക് വളരെയധികം സാദ്ധ്യതകളും തൊഴില്‍ ശക്തിയും വളരെ ഉന്നതമായ അര്‍പ്പണബോധവുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിലെ ഗ്രാമങ്ങളുടെ ശാക്തീകരണം നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്നായത്'' അദ്ദേഹം പറഞ്ഞു.
ജന്‍ധന്‍ യോജന, പി.എം.എ.വൈ(പ്രധാനമന്ത്രി ആവാസ് യോജന), ഉജ്ജ്വല, ഹര്‍ ഘര്‍ ജല്‍ (എല്ലാ വീട്ടിലും ജലം)തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് ഗ്രാമീണര്‍ക്ക് പ്രയോജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ''പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാജ്യം മുന്‍പൊന്നുമില്ലാത്ത വേഗതയില്‍ പ്രവര്‍ത്തിക്കുകയാണ്'', അദ്ദേഹം പറഞ്ഞു. എല്ലാ പദ്ധതികളുടെയും 100 ശതമാനം പ്രയോജനം 100 ശതമാനം ആളുകളിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ രാജ്യം ശ്രമിക്കുന്നത്. പദ്ധതികളുടെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുകയെന്നതിന് ഇപ്പോള്‍ ഉയര്‍ന്ന മുന്‍ഗണനയാണ്. ഒരു വിവേചനവുമില്ലാതെ എല്ലാവരുടെയും ശാക്തീകരണത്തിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, യു.പി മുഖ്യമന്ത്രി എന്നിങ്ങനെ വേദിയിലുണ്ടായിരുന്ന നാല് പ്രമുഖരും ഗ്രാമങ്ങളില്‍ നിന്നോ ചെറുപട്ടണങ്ങളില്‍ നിന്നോ ഉയര്‍ന്നുവന്നവരാണെന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ പോരാട്ടങ്ങളും ദാരിദ്ര്യവും ഗ്രാമജീവിതവുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും നമ്മുടെ സംസ്‌കാരത്തെ ശക്തിപ്പെടുത്തി, ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്, ''ഇന്ത്യയില്‍, ഒരു ഗ്രാമത്തില്‍ ജനിച്ച ഏറ്റവും പാവപ്പെട്ടവ ആള്‍ക്കുപോലും രാഷ്ട്രപതി-പ്രധാനമന്ത്രി-ഗവര്‍ണര്‍-മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ എത്താം'', അദ്ദേഹം പറഞ്ഞു.
കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ കരുത്തിന്റെ സാഹചര്യത്തിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും കഴിവുള്ളവരെ തളര്‍ത്തുന്നതും പുതിയ പ്രതിഭകളുടെ വളര്‍ച്ചയെ ഞെരിച്ചുകൊല്ലുന്നതും കുടുംബവാഴ്ച രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ''എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ ഏതെങ്കിലും വ്യക്തിയോടോ വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകണമെന്നും ജനാധിപത്യത്തിനോട് അര്‍പ്പണബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു'', അദ്ദേഹം പറഞ്ഞു '' കുടുംബവാഴ്ചയുടെ പിടിയില്‍ കുടുങ്ങിയ പാര്‍ട്ടികള്‍ ഈ രോഗത്തില്‍ നിന്ന് സ്വയം മോചിതരാകണമെന്നും സ്വയം സുഖപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം ശക്തമാകൂ, രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ അണിചേരാന്‍ പരമാവധി അവസരം ലഭിക്കുകയുള്ളു''.അദ്ദേഹം തുടര്‍ന്നു,
ഗ്രാമത്തില്‍ അമൃത് സരോവര്‍ നിര്‍മിക്കുന്നതിന് സഹായിക്കാന്‍ ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, പ്രകൃതിദത്ത കൃഷി സ്വീകരിക്കാനും ആവശ്യപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരത് നേടുന്നതിനുള്ള മാര്‍ഗ്ഗമാണ് എല്ലാവരുടെയും പ്രയത്‌നം (സബ്ക പ്രയാസ്) എന്നും ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ താക്കോല്‍ ആത്മനിര്‍ഭര്‍ ഗ്രാമമാണെന്നും അദ്ദേഹം ഉപസംഹരിച്ചു.
രാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
मैं राष्ट्रपति जी के साथ विभिन्न स्थानों को देख रहा था तो मैंने परौंख में भारतीय गाँव की कई आदर्श छवियों को महसूस किया।
यहाँ सबसे पहले मुझे पथरी माता का आशीर्वाद लेने का अवसर मिला।
ये मंदिर इस गाँव की, इस क्षेत्र की आध्यात्मिक आभा के साथ एक भारत-श्रेष्ठ भारत का भी प्रतीक है: PM
— PMO India (@PMOIndia) June 3, 2022
राष्ट्रपति जी ने अपने पैतृक आवास को मिलन केंद्र के रूप में विकसित करने के लिए दे दिया था।
आज वो विमर्श और ट्रेनिंग सेंटर के तौर पर महिला सशक्तिकरण को नई ताकत दे रहा है: PM @narendramodi
— PMO India (@PMOIndia) June 3, 2022
महात्मा गांधी भारत की आज़ादी को भारत के गाँव से जोड़कर देखते थे।
भारत का गाँव यानी, जहां आध्यात्म भी हो, आदर्श भी हों!
भारत का गाँव यानी, जहां परम्पराएँ भी हों, और प्रगतिशीलता भी हो!
भारत का गाँव यानी, जहां संस्कार भी हो, सहकार भी हो!
जहां ममता भी हो, समता भी हो: PM
— PMO India (@PMOIndia) June 3, 2022
हमारे गाँवों के पास सबसे ज्यादा सामर्थ्य है, सबसे ज्यादा श्रम शक्ति है, और सबसे ज्यादा समर्पण भी है।
इसलिए भारत के गांवों का सशक्तिकरण हमारी सरकार की सर्वोच्च प्राथमिकताओं में से एक है: PM @narendramodi
— PMO India (@PMOIndia) June 3, 2022
भारत में गांव में पैदा हुआ गरीब से गरीब व्यक्ति भी राष्ट्रपति-प्रधानमंत्री-राज्यपाल-मुख्यमंत्री के पद पहुंच सकता है: PM @narendramodi
— PMO India (@PMOIndia) June 3, 2022
आज जब हम लोकतन्त्र की इस ताकत की चर्चा कर रहे हैं तो हमें इसके सामने खड़ी परिवारवाद जैसी चुनौतियों से भी सावधान रहने की जरूरत है।
ये परिवारवाद ही है जो राजनीति ही नहीं, बल्कि हर क्षेत्र में प्रतिभाओं का गला घोंटता है, उन्हें आगे बढ़ने से रोकता है: PM @narendramodi
— PMO India (@PMOIndia) June 3, 2022
मेरी किसी राजनीतिक दल से या किसी व्यक्ति से कोई व्यक्तिगत नाराजगी नहीं है।
मैं तो चाहता हूं कि देश में एक मजबूत विपक्ष हो, लोकतंत्र को समर्पित राजनीतिक पार्टियां हों: PM @narendramodi
— PMO India (@PMOIndia) June 3, 2022
मैं तो चाहता हूं कि परिवारवाद के शिकंजे में फंसी पार्टियां, खुद को इस बीमारी से मुक्त करें, खुद अपना इलाज करें।
तभी भारत का लोकतंत्र मजबूत होगा, देश के युवाओं को राजनीति में आने का ज्यादा से ज्यादा अवसर मिलेगा: PM @narendramodi
— PMO India (@PMOIndia) June 3, 2022
-ND-
(Release ID: 1830943)
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada