യുവജനകാര്യ, കായിക മന്ത്രാലയം
ലോക സൈക്കിൾ ദിനത്തിൽ രാജ്യവ്യാപക പരിപാടികൾക്ക് കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ തുടക്കം കുറിച്ചു
Posted On:
03 JUN 2022 2:21PM by PIB Thiruvananthpuram
ഡൽഹി: ജൂൺ 2 , 2022
ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നിന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ രാജ്യവ്യാപകമായി നടക്കുന്ന പരിപാടികൾ ഫ്ലാഗ് ഓഫ് ചെയ്തു .കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, വിദേശകാര്യ, സാംസ്കാരിക സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ് .
ഡൽഹിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ നേതൃത്വം നൽകി. ചടങ്ങിനെത്തിയ മന്ത്രിമാരും എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഡൽഹിയിൽ നടന്ന 7.5 കിലോമീറ്റർ റാലിയിൽ 1500ലധികം പേർ പങ്കെടുത്തു..
ഫ്ലാഗ്ഓഫിന് മുമ്പ് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, ഖേലോ ഇന്ത്യ മൂവ്‌മെന്റ്, ക്ലീൻ ഇന്ത്യ മൂവ്‌മെന്റ്, ഹെൽത്തി ഇന്ത്യ മൂവ്‌മെന്റ് എന്നിവയെല്ലാം സൈക്കിൾ ചവിട്ടുന്നതിലൂടെ നേടിയെടുക്കാമെന്ന് പറഞ്ഞു.
ഇത് കൂടാതെ, NYKS രാജ്യത്തുടനീളമുള്ള 75 ഐക്കണിക് സ്ഥലങ്ങൾ ഉൾപ്പെടെ 35 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിലെ 100-ലധികം സ്ഥലങ്ങളിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു, ഈ സമയത്ത് ഓരോ റാലിയിലും 75 പേർ പങ്കെടുത്ത് 7.5 കി.മീ. ദൂരം സൈക്കിളിൽ യാത്ര ചെയ്തു .
.
ശാരീരിക ക്ഷമതയ്ക്കായി ദൈനംദിന ജീവിതത്തിൽ സൈക്ലിംഗ് ഏറ്റെടുക്കാനും സ്വീകരിക്കാനും ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ആസാദി കാഅമൃത് മഹോത്സവ്-ഇന്ത്യ@75-ന്റെ ആഘോഷത്തിന്റെ ഭാഗമായി യുവജനകാര്യ-കായിക മന്ത്രാലയമാണ് ഇന്ന് രാജ്യത്തുടനീളം ലോക സൈക്കിൾ ദിനം സംഘടിപ്പിക്കുന്നത്
(Release ID: 1830842)
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada