റെയില്‍വേ മന്ത്രാലയം

ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി മിതാലി എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 01 JUN 2022 1:04PM by PIB Thiruvananthpuram
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ റെയിൽ വഴി ഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യാ ഗവൺമെന്റും ബംഗ്ലാദേശും നിരവധി യോഗങ്ങൾക്ക് ശേഷം, അടുത്തിടെ പുനഃസ്ഥാപിച്ച ഹൽദിബാരി-ചിലഹതി റെയിൽ ലിങ്ക് വഴി മിതാലി എക്സ്പ്രസ് എന്ന പേരിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്  ആരംഭിക്കാൻ തീരുമാനിച്ചു. ന്യൂ ജൽപായ്ഗുരി (ഇന്ത്യ) - ധാക്ക (ബംഗ്ലാദേശ്) എന്നിവയ്‌ക്കിടയിലുള്ള മിതാലി എക്‌സ്‌പ്രസ് എന്ന ഈ മൂന്നാമത്തെ പാസഞ്ചർ ട്രെയിൻ സർവീസ് 2021 മാർച്ച് 27-ന് ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് (2022 ജൂൺ 1) ന്യൂ ഡൽഹിയിലെ റെയിൽ ഭവനിൽ നിന്ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും റെയിൽവേ മന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ എം.ഡി. നൂറുൽ ഇസ്ലാം സുജൻ എന്നിവർ ചേർന്ന് ട്രെയിൻ വിർച്യുലായി ഫ്ലാഗ് ഓഫ്‌ ചെയ്തു. നേരത്തെ, കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ ട്രെയിൻ സർവീസ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
 
https://static.pib.gov.in/WriteReadData/userfiles/image/image0010QB6.jpg
 
മിതാലി എക്‌സ്‌പ്രസ് ട്രെയിൻ രണ്ടാഴ്ചയിലൊരിക്കൽ സർവീസ് നടത്തും.ബംഗ്ലാദേശിനെ വടക്കൻ ബംഗാളിനെയും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യ വഴി റെയിൽ മാർഗം നേപ്പാളിലേക്കുള്ള പ്രവേശനവും ഇത് നൽകും.
 
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ നിലവിലുള്ള കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രീ എക്സ്പ്രസ് (ആഴ്ചയിൽ അഞ്ച് ദിവസം), കൊൽക്കത്ത-ഖുൽന-കൊൽക്കത്ത ബന്ധൻ എക്സ്പ്രസ് (ആഴ്ചയിൽ രണ്ട് ദിവസം) എന്നീ രണ്ട് പാസഞ്ചർ ട്രെയിൻ സർവീസുകൾക്ക് പുറമേയാണ് ഈ പുതിയ ട്രെയിൻ.  കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച മുകളിൽ പറഞ്ഞ രണ്ട് ട്രെയിനുകളുടെ സർവീസുകൾ ഇപ്പോൾ (2022 മെയ് 29) പുനരാരംഭിച്ചിട്ടുണ്ട്.
 

TIME TABLE OF MITALI EXPRESS:

13132 NEW JALPAIGURI-DHAKA CANTT. MITALI EXPRESS (BI-WEEKLY)

   STATION

13131 DHAKA CANTT-NEW JALPAIGURI MITALI EXPRESS (BI-WEEKLY)

ARRIVAL

DEPARTURE

 

ARRIVAL

DEPARTURE

….

11.45 (IST)

NEW JALPAIGURI

07.15 (IST)

…..

12.55 (IST)

13.05 (IST)

HALDIBARI

06.00 (IST)

06.05 (IST)

13.55 (BST)

14.25 (BST)

CHILAHATI

05.45 (BST)

06.15 (BST)

22.30 (BST)

……

DHAKA CANTT.

……

21.50 (BST)

FREQUENCY

EX.NJP

SUNDAY & WEDNESDAY

EX. DHAKA CANTT

MONDAY & THURSDAY

 

***



(Release ID: 1830092) Visitor Counter : 126