പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സ്വാമിനാരായണ ക്ഷേത്രം സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ പരിപാടിയിൽ പ്രധാനമന്ത്രി മെയ് 19-ന് പ്രസംഗിക്കും
प्रविष्टि तिथि:
18 MAY 2022 7:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 19 ന് രാവിലെ 10:30 ന് വഡോദരയിലെ കരേലിബാഗിൽ സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. കുന്ദൽധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദരയിലെ കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേർന്നാണ് ശിവിർ സംഘടിപ്പിക്കുന്നത്.
കൂടുതൽ യുവാക്കളെ സാമൂഹിക സേവനത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്കാളികളാക്കാനാണ് ശിവിർ ലക്ഷ്യമിടുന്നത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ആത്മനിർഭർ ഭാരത്, സ്വച്ഛ് ഭാരത് തുടങ്ങിയ സംരംഭങ്ങളിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കളെ പങ്കാളികളാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
-ND-
(रिलीज़ आईडी: 1826504)
आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada