പ്രധാനമന്ത്രിയുടെ ഓഫീസ്‌

മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി'യെക്കുറിച്ച് പ്രമുഖ എഴുത്തുകാരുടെ വാക്കുകള്‍

Posted On: 13 MAY 2022 7:11PM by PIB Thiruvananthpuram

'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ അധ്യായങ്ങള്‍ രചിച്ച  പ്രമുഖ വ്യക്തികള്‍ പുസ്തകത്തിലെ അവരുടെ അധ്യായത്തിന്റെ വിഷയങ്ങളെക്കുറിച്ചും അവരുടെ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു അടുത്തിടെയാണു പുസ്തകം പ്രകാശനംചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും കഴിഞ്ഞ 20 വര്‍ഷമായി ശ്രീ നരേന്ദ്ര മോദി വിവിധ മേഖലകളില്‍ നടത്തിയ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും വിവിധതലങ്ങള്‍ പുറത്തുകൊണ്ടുവരുന്ന, 22 വിദഗ്ധര്‍ രചിച്ച, 21 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

'ദ യൂത്ത് ചാനല്‍' ന്യൂ ഇന്ത്യ ജംഗ്ഷന്‍ ട്വീറ്റ് ചെയ്ത എഴുത്തുകാരുടെ വിവരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റീട്വീറ്റ് ചെയ്തു.

 ഇതിന്റെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ട്വീറ്റുകള്‍ ചുവടെ കൊടുത്തിരിക്കുന്നു:
 

രാജ്യത്തെ പ്രമുഖ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക്‌സിലെ ഇരട്ടമെഡല്‍ ജേതാവുമായ പി വി സിന്ധു 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തില്‍ അവര്‍ രചിച്ച അധ്യായത്തെക്കുറിച്ച്:

യുവാക്കാളുടെ മാതൃകാപുരുഷനാണു പ്രധാനമന്ത്രി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. താന്‍ രചിച്ച അധ്യായത്തെക്കുറിച്ചു പി വി സിന്ധു ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നതു കാണാം:

'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് ഐസോളാര്‍അലയന്‍സ് ഡയറക്ടര്‍ ശ്രീ. അജയ് മാത്തൂര്‍.

പരിസ്ഥിതിസംരക്ഷണവും വികസന ആവശ്യങ്ങളും തടസ്സമേതുമില്ലാതെ പ്രധാനമന്ത്രി മോദി കൈകാര്യം ചെയ്യുന്ന രീതി, ഈ അധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്നതുപോലെ, ആകര്‍ഷകമാണ്.
 

ഇന്ത്യയുടെ സാംസ്‌കാരികവും നാഗരികവുമായ പൈതൃകസംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി പ്രധാനമന്ത്രി മോദി ചെയ്യുന്ന 'ഭഗീരഥപ്രയത്‌ന'ത്തെക്കുറിച്ചാണ് വളരെയേറെ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരനായ അമീഷ് 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ അധ്യായത്തില്‍ വിവരിക്കുന്നത്.

 
പ്രതിസന്ധിഘട്ടങ്ങളില്‍ പ്രധാനമന്ത്രി മോദി ഏറ്റവും വിശ്വസ്തനാകുന്നത് എങ്ങനെയാണെന്നും 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തില്‍ ഉന്നയിക്കുന്ന വാദങ്ങളെക്കുറിച്ചും പ്രശസ്ത നടന്‍ അനുപം ഖേര്‍.


കാര്‍ഷികമേഖലയില്‍ പ്രധാനമന്ത്രി മോദി കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും  'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തില്‍ എഴുതിയ അധ്യായത്തെക്കുറിച്ചും പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ എ ഗുലാത്തി

 
പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തില്‍ എഴുതിയ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു.

നേരിട്ട് അനുഭവവേദ്യമായതിനാല്‍, പ്രശസ്തമായ വിതരണസംവിധാനത്തെക്കുറിച്ചു വിവരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ശ്രീ മിശ്ര.

പ്രമുഖനായ ഇന്ത്യന്‍ പ്രവാസി പ്രൊഫസര്‍ മനോജ് ലഡ്വ 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു.

 
'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചത് എന്നതിനെക്കുറിച്ചും ഇന്ത്യയിലെ പ്രമുഖ തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രദീപ് ഗുപ്ത. 

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവെറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു.

വളരെ രസകരമായ ചില വ്യക്തിഗതസംഭവങ്ങളും ഡോ. ജയശങ്കര്‍ വിവരിച്ചു :
 

ഒന്നാംതലമുറ സംരംഭകനായ ഉദയ് കോട്ടക്, 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വകാര്യ സംരംഭങ്ങളുടെ മൂല്യവും സമ്പത്ത് സൃഷ്ടിക്കുന്നവരുടെ ആദരവും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
 

സാമ്പത്തികപദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അതുല്യമായ കഴിവിനെക്കുറിച്ച് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരന്‍.

'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തില്‍ 'ഡോ. വിഎഎന്‍' എന്നറിയപ്പെടുന്ന അദ്ദേഹം തന്റെ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു :
 

'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് സിഐഐ മുന്‍ പ്രസിഡന്റും അപ്പോളോ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ ശോഭന കാമിനേനി.

ഇത് വനിതാവികസനത്തിന്റെ മാത്രമല്ല, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ യുഗംകൂടിയാണെന്നും കാമിനേനി പറയുന്നു : 

ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുര്‍ജിത് ഭല്ല, 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച്.

പാവപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നതില്‍ ശ്രീ. മോദിയുടെ നയങ്ങള്‍ എങ്ങനെയാണ് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് എന്ന കാര്യത്തെക്കുറിച്ചും വിശദമായ വിവരവിശകലനത്തിലൂടെ ഡോ. ഭല്ല വിവരിച്ചു : 

രാജ്യത്തെ ആദരണീയരായ ഡോക്ടര്‍മാരില്‍ ഒരാളായ നാരായണ ഹെല്‍ത്തിലെ ഡോ. ദേവി ഷെട്ടി, കോവിഡ്-19 മഹാമാരിയാലുണ്ടായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ വീരോചിതപരിശ്രമത്തെക്കുറിച്ച് സംസാരിക്കുന്നു.

'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് ഡോ. ഷെട്ടി:

'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തെക്കുറിച്ച് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫ. എ പനഗാരിയ :
 

പ്രശസ്ത സാങ്കേതിക വിദഗ്ധന്‍ നന്ദന്‍ നിലേക്കനി 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തില്‍ തന്റെ അധ്യായത്തെക്കുറിച്ച് സംസാരിക്കുന്നു :

സദ്ഭരണം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗവും സവിശേഷതയാര്‍ന്ന ചില വ്യക്തിഗത സംഭവങ്ങളും ഉള്‍ക്കാഴ്ചകളും ശ്രീ നിലേക്കനി തന്റെ അധ്യായത്തില്‍ വിവരിക്കുന്നു:

സാമ്പത്തിക വിദഗ്ധയും എഴുത്തുകാരിയുമായ പ്രൊഫ. ഷാമിക രവി വിവരവിശകലനത്തിലൂടെയുള്ള സമീപനത്തെക്കുറിച്ച് 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തില്‍ പരാമര്‍ശിക്കുന്നു :

ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്ന സൂക്ഷ്മ വിപ്ലവങ്ങളെക്കുറിച്ച് പ്രൊഫ. ഷാമിക രവി സംസാരിക്കുന്നു :

 'മാറ്റത്തിന്റെ കാറ്റി'നെക്കുറിച്ചാണ് 'മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിലെ തന്റെ അധ്യായത്തില്‍ പ്രശസ്ത എഴുത്തുകാരിയും മനുഷ്യസ്നേഹിയുമായ സുധ മൂര്‍ത്തി പറയുന്നത്.

ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങളെ വിവരിക്കുന്ന വളരെ രസകരമായ സംഭവകഥയും സുധ മൂര്‍ത്തി വിവരിക്കുന്നു :

“Director of @isolaralliance, Mr. Ajay Mathur on his chapter in the book "Modi@20:Dreams Meet Delivery".

The seamless manner in which PM Modi manages both environmental protection and developmental needs is what is so fascinating as explained in this chapter.”

“The 'Bhagirath Prayasi' is how bestselling author @authoramish describes PM Modi - for his efforts in preserving and revving India's cultural and civilizational heritage - in his chapter in the book "Modi@20:Dreams Meet Delivery"

“The brilliant actor @AnupamPKher on why PM Modi is the most trusted man in times of crisis and the arguments he makes in his chapter in the book "Modi@20:Dreams Meet Delivery".”

“India's preeminent agricultural scientist Prof. @agulati115 on the agricultural record of PM Modi and the chapter he has written in the book "Modi@20:Dreams Meet Delivery".”

“Former Principal Secretary to Prime Minister Modi speaks on the chapter he has written in the book "Modi@20:Dreams Meet Delivery".

Having witnessed it firsthand, Mr. Misra was best placed to describe the famed delivery mechanism.”

“Prof. @manojladwa, a prominent and well known member of the Indian diaspora, talks about his chapter in the book "Modi@20:Dreams Meet Delivery".”

“India's preeminent psephologist @PradeepGuptaAMI on  his chapter in the book "Modi@20:Dreams Meet Delivery" and how PM Modi has changed electioneering forever.”

“India's External Affairs Minister @DrSJaishankar talks about his chapter in the book "Modi@20:Dreams Meet Delivery".

Dr. Jaishankar also narrates some very interesting personal anecdotes.”

“A first generation entrepreneur, @udaykotak, talks about his chapter in the book "Modi@20:Dreams Meet Delivery" where he expands on the theme of value of private enterprise and respect of wealth creators.”

“India's Chief Economic Advisor, Dr. V. Anantha Nageswaran, on the unique ability of PM Modi to execute economic projects at speed and scale.

Dr. VAN, as he is popularly know, talks about his chapter in the book "Modi@20:Dreams Meet Delivery"”

“Former President of CII and Executive VP of the Apollo Group,  @shobanakamineni, on her chapter in the book "Modi@20:Dreams Meet Delivery".

It is no longer only Women's Development but the era of Women's Led Development says Ms. Kamineni.”

“Executive Director of IMF, Dr. @surjitbhalla, on his chapter in the book  "Modi@20:Dreams Meet Delivery".

Dr. Bhalla marshals data and dep dive analytics to argue the case of how Mr. Modi's policies have had the most effect in reaching out to the poor.”

“One of India's most respected medical professional, Dr. Devi Shetty of @NarayanaHealth

talks about the heroic effort of PM Modi in managing the fallout of the COVID-19 pandemic.

Dr. Shetty on his chapter in the book "Modi@20:Dreams Meet Delivery"”

“Prof. @APanagariya of Columbia University on his chapter in the book "Modi@20:Dreams Meet Delivery".”

“Acclaimed technologist @NandanNilekani talks about his chapter in the book "Modi@20:Dreams Meet Delivery".

The use of technology by as an enabler of good governance and some unique personal anecdotes and insights is what Mr. Nilekani brings in his chapter.”

“Economist and author Prof. @ShamikaRavi brings her unique data driven approach to her chapter in the book "Modi@20:Dreams Meet Delivery".

Prof. Ravi talks about the micro revolutions that together make a macro impact in bettering the lives of millions of people.”

“'Winds of Change" is what the famed author and philanthropist Sudha Murty talks about in her chapter in the book "Modi@20:Dreams Meet Delivery".

Ms. Murty has a very interesting anecdote to narrate through which she  describes the changes taking place in India.”

****

DS

-ND-

(Release ID: 1825238) Visitor Counter : 94