വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചിത്രങ്ങൾ; മലയാളത്തിൽ നിന്നും, ശ്രീ ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' പ്രദർശിപ്പിക്കും

Posted On: 12 MAY 2022 3:17PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: മെയ് 12, 2022

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തുവിട്ടു. ശ്രീ മാധവൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായ 'റോക്കട്രി- ദി നമ്പി ഇഫെക്ട്' എന്ന സിനിമയുടെ ലോക പ്രീമിയർ ഇതിൽ ഉൾപ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ  ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

മലയാളത്തിൽ നിന്നും ശ്രീ ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' ('Tree Full of Parrots') , ശ്രീ നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാത്തി ചിത്രം 'ഗോദാവരി' ('Godavari'), ശ്രീ ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ആൽഫ ബീറ്റ ഗാമ' ('Alpha Beta Gamma'), ശ്രീ ബിശ്വജീത് ബോറ സംവിധാനം ചെയ്ത മിഷിംഗ് ഭാഷയിലുള്ള 'ബൂംബാ റൈഡ്' ('Boomba Ride), ശ്രീ അചൽ മിശ്ര സംവിധാനം ചെയ്ത ഹിന്ദി, മറാത്തി ചിത്രം 'ധുയിൻ' ('Dhuin') എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.RRTN/SKY

 


(Release ID: 1824759) Visitor Counter : 37