പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഡഗാസ്‌കർ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറയുകയും സി‌ഡി‌ആർ‌ഐ ശ്രമങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു

Posted On: 05 MAY 2022 6:25PM by PIB Thiruvananthpuram

സി ഡി ആർ ഐ  സഖ്യത്തിലൂടെ കാലാവസ്ഥയും ദുരന്ത നിവാരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി നിരിന രാജോലിനക്ക് നന്ദി പറഞ്ഞു.

മഡഗാസ്കർ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"നന്ദി പ്രസിഡന്റ് രാജോലീന. കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് രാഷ്ട്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന്  സി ഡി ആർ ഐസംരംഭത്തിന് കീഴിലുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്."
.. ND..
 



(Release ID: 1823104) Visitor Counter : 126