ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ 3.5 ലക്ഷം ടെലി കൺസൾട്ടേഷനുകൾ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചു

Posted On: 28 APR 2022 12:16PM by PIB Thiruvananthpuram



ന്യൂഡൽഹി: ഏപ്രിൽ 28, 2022

ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ സമൂഹങ്ങൾക്ക് അവരുടെ അടുത്തുതന്നെ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇ-സഞ്ജീവനിയിലൂടെ 2022 ഏപ്രിൽ 26, 27 തീയതികളിൽ തുടർച്ചയായി 3.5 ലക്ഷം ടെലി കൺസൾട്ടേഷനുകൾ എന്ന റെക്കോർഡ് നേട്ടം AB-HWC കൈവരിച്ചു. AB-HWC-കളിൽ ഒരു ദിവസം നടത്തിയ ടെലി-കൺസൾട്ടേഷനുകളുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ഇതിനു മുമ്പത്തെ റെക്കോർഡ് ഒരു ദിവസം മൂന്ന് ലക്ഷം ടെലി-കൺസൾട്ടേഷനുകൾ ആയിരുന്നു. കൂടാതെ, 76 ലക്ഷത്തിൽ കൂടുതൽ രോഗികൾ ഇ-സഞ്ജീവനി ഒ പി ഡി ടെലി-മെഡിസിൻ സേവനങ്ങളും 2022 ഏപ്രിൽ 26, 27 തീയതികളിൽ പ്രയോജനപ്പെടുത്തി.

ഉയരുന്ന ടെലി-കൺസൾട്ടേഷനുകൾ 'അന്ത്യോദയ' എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ്. ഇതിലൂടെ രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ഉയർന്ന നിലവാരമുള്ള ചെലവ് കുറഞ്ഞ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നു. ടെലി-കൺസൾട്ടേഷനുകളിലൂടെ നൽകുന്ന കാലോചിതമായ സ്‌പെഷലിസ്റ്റ് സേവനങ്ങൾ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഏറ്റവും പാവപ്പെട്ടവർക്ക് ഒരു അനുഗ്രഹമായി മാറിയിട്ടുണ്ട്.

ലോകത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ടെലി-മെഡിസിൻ സംരംഭമായ ഇ-സഞ്ജീവനിയ്ക്ക് രണ്ട് വകഭേദങ്ങളുണ്ട്:

1. ഇ-സഞ്ജീവനി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ (AB-HWC): നിലവിൽ, 80,000-ത്തിൽ കൂടുതൽ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളിൽ ഇ-സഞ്ജീവനി-HWC പ്രവർത്തിക്കുന്നു. 2.70 ലക്ഷത്തിൽ കൂടുതൽ ഡോക്ടർമാർക്ക് പൊതുവായ-സ്‌പെഷലിസ്റ്റ് 'ഡോക്ടർ-റ്റൂ-ഡോക്ടർ' ടെലി-മെഡിസിൻ ആരോഗ്യ സേവനങ്ങൾ ഓരോ ദിവസവും (2022 ഏപ്രിൽ 26, 27 തീയതികളിൽ) വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നൽകിയിട്ടുണ്ട്.

2. ഇ-സഞ്ജീവനി ഓ പി ഡി : ഇത് ഒരു 'പേഷ്ന്റ്-ടു-ഡോക്ടർ' ടെലി-മെഡിസിൻ സേവനമാണ്. ഇതിൽ രോഗിക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഔട്ട്-പേഷ്ന്റ് സേവനം ലഭ്യമാകുന്നു. ആൻഡ്രോയിഡ്, iOS അധിഷ്‌ഠിത സ്‌മാർട്ട് ഫോണുകളിൽ ഇത് ഒരു മൊബൈൽ ആപ്പായി ലഭ്യമാണ്. ഈ ആപ്പ്  3 ദശലക്ഷത്തിലധികം പേർ ഡൗൺലോഡു ചെയ്തിട്ടുണ്ട്

 
******


(Release ID: 1820891) Visitor Counter : 172