മന്ത്രിസഭ
azadi ka amrit mahotsav

ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ സുരക്ഷാ സൈറ്റുകളിൽ 2G മൊബൈൽ സൈറ്റുകൾ 4G ലേക്ക് അപ്ഗ്രേഡുചെയ്യുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ഈ  മേഖലകളിൽ മികച്ച ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന്


ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യും

 
2426.39 കോടി രൂപയാണ്  പദ്ധതിയുടെ മൊത്തം  ചെലവ് വിഭാവനം ചെയ്തിരിക്കുന്നത് 

Posted On: 27 APR 2022 4:43PM by PIB Thiruvananthpuram

ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ   സുരക്ഷാ സൈറ്റുകളിൽ 2G മൊബൈൽ സേവനങ്ങൾ 4G ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേമന്ത്രിസഭായോഗം  അംഗീകാരം നൽകി.

1,884.59 കോടി രൂപ ചെലവിൽ (നികുതിയും ലെവികളും ഒഴികെ) 2,343 ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ  ഫേസ്-1 സൈറ്റുകൾ 2ജിയിൽ നിന്ന് 4ജി മൊബൈൽ സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഇതിൽ അഞ്ച് വർഷത്തേക്ക് അറ്റകുറ്റപ്പണികളും  ഉൾപ്പെടുന്നു. എന്നിരുന്നാലും, ബിഎസ്എൻഎൽ സ്വന്തം ചെലവിൽ അഞ്ച് വർഷത്തേക്ക് സൈറ്റുകൾ പരിപാലിക്കും. ഈ സൈറ്റുകൾ ബി‌എസ്‌എൻ‌എല്ലിന്റെതായതിനാൽ പ്രവൃത്തി  ബി‌എസ്‌എൻ‌എല്ലിന് നൽകും.

2ജി  സൈറ്റുകളുടെ പ്രവർത്തനത്തിനും പരിപാലനച്ചെലവിനും ബി‌എസ്‌എൻ‌ എൽ  അഞ്ച് വർഷത്തെ കരാർ കാലയളവിനപ്പുറം 541.80 കോടി രൂപ മതിപ്പുള്ള ചെലവിൽ ധനസഹായം നൽകുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭയുടെ  അംഗീകാരം അല്ലെങ്കിൽ ജി  സൈറ്റുകൾ കമ്മീഷൻ ചെയ്യുന്ന തീയതി മുതൽ 12 മാസം വരെ നീട്ടൽ, ഏതാണ് നേരത്തെയുള്ളത് അതിനായിരിക്കും പ്രാബല്യം. 

മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പുറമെ ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ്  ടെലികോം ഗിയർ സെഗ്‌മെന്റിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി തദ്ദേശീയ 4G ടെലികോം ഉപകരണങ്ങളുടെ ഒരു അഭിമാനകരമായ പദ്ധതിക്കായി ഗവണ്മെന്റ്  ബി എസ എൻ എല്ലിനെ  തിരഞ്ഞെടുത്തിട്ടുള്ളത് . ഈ പദ്ധതിയിലും ഈ 4G ഉപകരണങ്ങൾ വിന്യസിക്കും.

നവീകരണം ഈ  നക്സൽ ബാധിത മേഖലകളിൽ മികച്ച ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ പ്രാപ്തമാക്കും. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും ആവശ്യകതകൾ നിറവേറ്റുന്നു. ഈ പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശയവിനിമയ ആവശ്യങ്ങളും ഇത് നിറവേറ്റും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശം. കൂടാതെ, വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, ടെലി-മെഡിസിൻ എന്നിവയുടെ വിതരണം; ഈ മേഖലകളിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് വഴിയുള്ള ടെലി വിദ്യാഭ്യാസവും മറ്റും സാധ്യമാകും.

--ND--

 


(Release ID: 1820559) Visitor Counter : 247