പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്നാട്ടിലെ തഞ്ചാവൂരിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി



ദുരിതബാധിതര്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് സഹായധനം പ്രഖ്യാപിച്ചു

प्रविष्टि तिथि: 27 APR 2022 9:51AM by PIB Thiruvananthpuram

തമിഴ്നാട്ടിലെ തഞ്ചാവൂരിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) നിന്ന് ധനസഹായം നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു ;

'തമിഴ്നാട്ടിലെ തഞ്ചാവൂരിലുണ്ടായ അപകടത്തില്‍ അഗാധമായ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു : പ്രധാനമന്ത്രി'

'തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും,  പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും : പ്രധാനമന്ത്രി'

--ND--

 

 

 

 


(रिलीज़ आईडी: 1820359) आगंतुक पटल : 197
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada