പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        പ്രശസ്ത സാഹിത്യകാരി ബിനാപാനി മൊഹന്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 
                    
                    
                        
                    
                
                
                    Posted On:
                24 APR 2022 11:30PM by PIB Thiruvananthpuram
                
                
                
                
                
                
                പ്രശസ്ത എഴുത്തുകാരി  ബിനാപാനി മൊഹന്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 
ബിനാപാനി മൊഹന്തി ഒഡിയ സാഹിത്യത്തിന്, പ്രത്യേകിച്ച് കഥാസാഹിത്യത്തിന്  മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"പ്രശസ്ത സാഹിത്യകാരി  ബിനാപാനി മൊഹന്തി ജിയുടെ വേർപാടിൽ വേദനിക്കുന്നു. ഒഡിയ സാഹിത്യത്തിന്, പ്രത്യേകിച്ച് കഥാസാഹിത്യ രചനയ്ക്ക് അവർ മഹത്തായ സംഭാവനകൾ നൽകി. അവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും വലിയ ജനപ്രീതി നേടുകയും ചെയ്തു. അവരുടെ കുടുംബത്തോടും  ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
--ND--
 
 
 
                
                
                
                
                
                (Release ID: 1819784)
                Visitor Counter : 142
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada