പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡിയ സംഗീതജ്ഞനും ഗായകനുമായ പ്രഫുല്ല കറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 18 APR 2022 9:19AM by PIB Thiruvananthpuram

പ്രമുഖ ഒഡിയ സംഗീതജ്ഞനും ഗായകനുമായ പ്രഫുല്ല കറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒഡിയ സംസ്‌കാരത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾക്ക് അദ്ദേഹം സ്മരിക്കപ്പെടുമെന്ന്   ശ്രീ മോദി പറഞ്ഞു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ശ്രീ പ്രഫുല്ല കർ ജിയുടെ വേർപാടിൽ വേദനിക്കുന്നു. ഒഡിയ സംസ്‌കാരത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾക്ക് അദ്ദേഹം സ്മരിക്കപ്പെടും. ബഹുമുഖ വ്യക്തിത്വത്താൽ അനുഗ്രഹീതനായിരുന്ന  അദ്ദേഹത്തിന്റെ സർഗ്ഗാത്മകത അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി."

****

-ND-

( റിലീസ് ഐ.ഡി: 1817697) സന്ദര്‍ശക കൗണ്ടര്‍ : 220