പ്രധാനമന്ത്രിയുടെ ഓഫീസ്
രാമനവമിയോട് അനുബന്ധിച്ച് ജുനാഗഡിലെ ഗഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Posted On:
09 APR 2022 4:16PM by PIB Thiruvananthpuram
രാമനവമിയോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 1 മണിക്ക് ഗുജറാത്തിലെ ജുനാഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിൽ നടക്കുന്ന 14-ാമത് സ്ഥാപക ദിനാഘോഷത്തെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.
2008-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2008-ൽ അദ്ദേഹം നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷേത്ര ട്രസ്റ്റ് സാമൂഹികവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലേക്കും സൗജന്യ തിമിര ശസ്ത്രക്രിയകളിലേക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ആയുർവേദ മരുന്നുകളിലേക്കും അതിന്റെ വ്യാപ്തി വിപുലീകരിച്ചു.
കടവ പതിദാർമാരുടെ കുലദേവതയായി ഉമിയ ദേവി കണക്കാക്കപ്പെടുന്നു.
-ND-
(Release ID: 1815235)
Visitor Counter : 160
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada