പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുക്രൈൻ വിഷയത്തിലും ഓപ്പറേഷൻ ഗംഗയിലും പാർലമെന്റിൽ നടന്ന ആരോഗ്യകരമായ ചർച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 APR 2022 8:30PM by PIB Thiruvananthpuram

യുക്രൈൻ വിഷയത്തിലും ഓപ്പറേഷൻ ഗംഗയിലും പാർലമെന്റിൽ നടന്ന ആരോഗ്യകരമായ ചർച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

യുക്രൈൻ വിഷയത്തിലും ഓപ്പറേഷൻ ഗംഗയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർലമെന്റിൽ നടന്ന ആരോഗ്യകരമായ ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. തങ്ങളുടെ അഭിപ്രായങ്ങൾ കൊണ്ട് ചർച്ചയെ സമ്പന്നമാക്കിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതികൂലസാഹചര്യങ്ങളിൽ സഹപൗരന്മാരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി കരുതേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റുകളുടെ ഒരു ത്രെഡിൽ പ്രധാനമന്ത്രി പറഞ്ഞു: 

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ചും ഓപ്പറേഷൻ ഗംഗയിലൂടെ നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും ആരോഗ്യകരമായ ചർച്ചയ്ക്ക് പാർലമെന്റ് സാക്ഷ്യം വഹിച്ചു. ഈ ചർച്ചയെ തങ്ങളുടെ കാഴ്ചപ്പാടുകൾ കൊണ്ട് സമ്പന്നമാക്കിയ എല്ലാ എംപി സഹപ്രവർത്തകരോടും ഞാൻ നന്ദിയുള്ളവനാണ്."

"വിദേശ നയത്തിന്റെ കാര്യങ്ങളിൽ ഉഭയകക്ഷിബന്ധം എങ്ങനെയുണ്ടെന്ന് ഉയർന്ന  തലത്തിലുള്ള സംവാദങ്ങളും ക്രിയാത്മകമായ ആശയങ്ങളും  വ്യക്തമാക്കുന്നു. അത്തരം ഉഭയകക്ഷിത്വം ലോകതലത്തിൽ ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നു."

"നമ്മുടെ സഹപൗരന്മാരുടെ സുരക്ഷയും ക്ഷേമവും പരിപാലിക്കേണ്ടത് നമ്മുടെ  കൂട്ടായ കടമയാണ്, പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ ആളുകൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ  കേന്ദ്ര ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും  കൈക്കൊള്ളും."

--ND--

 



(Release ID: 1814331) Visitor Counter : 136