വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 22 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു
Posted On:
05 APR 2022 2:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 5, 2022
2021ലെ ഐടി ചട്ടങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ 04.04.2022 ലെ ഉത്തരവ് പ്രകാരം ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം മൊത്തം വ്യൂവർഷിപ്പ് ഉണ്ടായിരുന്നു. ദേശ സുരക്ഷ, വിദേശ നയതന്ത്ര ബന്ധം, പൊതു ക്രമം എന്നിവയെ ബാധിക്കും വിധം സെൻസിറ്റീവ് വിഷയങ്ങളിൽ വ്യാജ വാർത്തകൾ പരത്താനും സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഈ ചാനലുകൾ ശ്രമിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി ചട്ടങ്ങൾ-2021, വിജ്ഞാപനം ചെയ്ത ശേഷം ആദ്യമായാണ് ഇന്ത്യൻ യൂട്യൂബ് അധിഷ്ഠിത വാർത്താ പ്രസാധകർക്കെതിരെ നടപടിയെടുക്കുന്നത്.
ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഒന്നിലധികം യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചു. പാകിസ്ഥാൻ കേന്ദ്രമാക്കി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഒന്നിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പോസ്‌റ്റ് ചെയ്‌ത ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.
ഉക്രെയ്‌നിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് ഈ ഇന്ത്യൻ യൂട്യൂബ് അധിഷ്‌ഠിത ചാനലുകൾ പ്രസിദ്ധീകരിച്ച തെറ്റായ ഉള്ളടക്കങ്ങൾ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം വഷളാക്കാൻ ലക്ഷ്യമിട്ടുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വാർത്ത ആധികാരികമാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ, ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ ചില ടിവി വാർത്താ ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും, അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങൾ സഹിതം ഉപയോഗിച്ചു.
ഈ നടപടിയോടെ, 2021 ഡിസംബർ മുതൽ, ദേശ സുരക്ഷ, രാജ്യത്തിൻറെ പരമാധികാരം, അഖണ്ഡത, പൊതു ക്രമം മുതലായവയ്ക്ക് ഹാനി വരുത്തുന്നതായി കണ്ടെത്തിയ 78 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും മറ്റ് നിരവധി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം നിർദ്ദേശം നൽകി.
ആധികാരികവും വിശ്വസനീയവും സുരക്ഷിതവുമായ ഓൺലൈൻ വാർത്താ മാധ്യമ അന്തരീക്ഷം ഉറപ്പാക്കാനും ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തുരങ്കം വെക്കുന്ന ഏതൊരു ശ്രമവും തടയാനും ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
Details of Social Media Accounts and Website Blocked
YouTube channels
Sl. No
|
YouTube Channel Name
|
Media Statistics
|
Indian YouTube channels
|
1.
|
ARP News
|
Subscribers:
Total Views: 4,40,68,652
|
2.
|
AOP News
|
Subscribers: NA
Total Views: 74,04,673
|
3.
|
LDC News
|
Subscribers: 4,72,000
Total Views:6,46,96,730
|
4.
|
SarkariBabu
|
Subscribers: 2,44,000
Total Views: 4,40,14,435
|
5.
|
SS ZONE Hindi
|
Subscribers: N.A
Total Views:5,28,17,274
|
6.
|
Smart News
|
Subscribers: NA
Total Views: 13,07,34,161
|
7.
|
News23Hindi
|
Subscribers: NA
Total Views: 18,72,35,234
|
8.
|
Online Khabar
|
Subscribers: NA
Total Views: 4,16,00,442
|
9.
|
DP news
|
Subscribers: NA
Total Views: 11,99,224
|
10.
|
PKB News
|
Subscribers: NA
Total Views: 2,97,71,721
|
11.
|
KisanTak
|
Subscribers: NA
Total Views: 36,54,327
|
12.
|
Borana News
|
Subscribers: NA
Total Views: 2,46,53,931
|
13.
|
Sarkari News Update
|
Subscribers: NA
Total Views: 2,05,05,161
|
14.
|
Bharat Mausam
|
Subscribers: 2,95,000
Total Views: 7,04,14,480
|
15.
|
RJ ZONE 6
|
Subscribers: NA
Total Views: 12,44,07,625
|
16.
|
Exam Report
|
Subscribers: NA
Total Views: 3,43,72,553
|
17.
|
Digi Gurukul
|
Subscribers: NA
Total Views: 10,95,22,595
|
18.
|
दिनभरकीखबरें
|
Subscribers: NA
Total Views: 23,69,305
|
Pakistan based YouTube channels
|
19.
|
DuniyaMeryAagy
|
Subscribers: 4,28,000
Total Views: 11,29,96,047
|
20.
|
Ghulam NabiMadni
|
Total Views: 37,90,109
|
21.
|
HAQEEQAT TV
|
Subscribers: 40,90,000
Total Views: 1,46,84,10,797
|
22.
|
HAQEEQAT TV 2.0
|
Subscribers: 3,03,000
Total Views: 37,542,059
|
|
|
|
|
Website
Sl .No
|
Website
|
-
|
Dunya Mere Aagy
|
Twitter accounts (All Pakistan based)
Sl .No
|
Twitter Account
|
No. of followers
|
-
|
Ghulam NabiMadni
|
5,553
|
-
|
DunyaMeryAagy
|
4,063
|
-
|
Haqeeqat TV
|
323,800
|
Facebook account
Sl .No
|
Facebook Account
|
No. of followers
|
-
|
DunyaMeryAagy
|
2,416
|
(Release ID: 1813764)
|