ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2022 മാർച്ചിൽ രാജ്യത്ത് എക്കാലത്തെയും ഉയർന്ന ചരക്ക് സേവന നികുതി (GST) വരുമാനം; കേരളത്തിന്റെ വരുമാനത്തിൽ 14 ശതമാനം വർദ്ധന

Posted On: 01 APR 2022 3:33PM by PIB Thiruvananthpuram

 

 

 
ന്യൂ ഡൽഹി: ഏപ്രിൽ 1, 2022  
 
 

2022 മാർച്ചിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹ 1,42,095 കോടി രൂപയാണ്. അതിൽ ₹ 25,830 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹ 32,378 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹ 74,470 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 39,131 കോടി രൂപ ഉൾപ്പെടെ) ₹ 9,417 കോടി രൂപ അധിക നികുതിയും  (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹ 981 കോടി ഉൾപ്പെടെ) ആണ്. 2022 മാർച്ചിലെ ചരക്ക് സേവന നികുതി വരുമാനം 2022 ജനുവരി മാസത്തിലെ എക്കാലത്തെയും ഉയർന്ന തുകയായ 1,40,986 കോടി രൂപയെക്കാൾ കൂടുതലാണ്.

സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് 29,816 കോടി രൂപ CGST-യിലേക്കും 25,032 കോടി SGST-യിലേക്കും വകകൊള്ളിച്ചു. കൂടാതെ, സംയോജിത ചരക്ക് സേവന നികുതി ഇനത്തിൽ ലഭിച്ച 20,000 കോടി രൂപ, കേന്ദ്രവും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിൽ 50:50 എന്ന അനുപാതത്തിൽ അഡ്-ഹോക്ക് അടിസ്ഥാനത്തിൽ, ഈ മാസം തീർപ്പാക്കി. റെഗുലർ, അഡ്-ഹോക്ക് സെറ്റിൽമെന്റുകൾക്ക് ശേഷം 2022 മാർച്ച് മാസത്തിലെ CGST വരുമാനം ₹ 65,646 കോടി രൂപയും, SGST വരുമാനം ₹ 67,410 കോടി രൂപയുമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ മാസം 18,252 കോടി രൂപയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു.

 
പ്രതിമാസ മൊത്ത GST വരുമാന വർദ്ധന സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. 2021 മാർച്ചിനെ അപേക്ഷിച്ച് 2022 മാർച്ച് മാസത്തിൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയിൽ കൊടുത്തിട്ടുണ്ട്.

 

image.png
 

 

 

 

State

Mar-21

Mar-22

Growth

1

Jammu and Kashmir

352

368

5%

2

Himachal Pradesh

687

684

0%

3

Punjab

1,362

1,572

15%

4

Chandigarh

165

184

11%

5

Uttarakhand

1,304

1,255

-4%

6

Haryana

5,710

6,654

17%

7

Delhi

3,926

4,112

5%

8

Rajasthan

3,352

3,587

7%

9

Uttar Pradesh

6,265

6,620

6%

10

Bihar

1,196

1,348

13%

11

Sikkim

214

230

8%

12

Arunachal Pradesh

92

105

14%

13

Nagaland

45

43

-6%

14

Manipur

50

60

18%

15

Mizoram

35

37

5%

16

Tripura

88

82

-7%

17

Meghalaya

152

181

19%

18

Assam

1,005

1,115

11%

19

West Bengal

4,387

4,472

2%

20

Jharkhand

2,416

2,550

6%

21

Odisha

3,285

4,125

26%

22

Chhattisgarh

2,544

2,720

7%

23

Madhya Pradesh

2,728

2,935

8%

24

Gujarat

8,197

9,158

12%

25

Daman and Diu

3

0

-92%

26

Dadra and Nagar Haveli

288

284

-2%

27

Maharashtra

17,038

20,305

19%

29

Karnataka

7,915

8,750

11%

30

Goa

344

386

12%

31

Lakshadweep

2

2

36%

32

Kerala

1,828

2,089

14%

33

Tamil Nadu

7,579

8,023

6%

34

Puducherry

161

163

1%

35

Andaman and Nicobar Islands

26

27

5%

36

Telangana

4,166

4,242

2%

37

Andhra Pradesh

2,685

3,174

18%

38

Ladakh

14

23

72%

97

Other Territory

122

149

22%

99

Centre Jurisdiction

141

170

20%

 

Total

91,870

1,01,983

11%


(Release ID: 1812448) Visitor Counter : 457