പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 23 MAR 2022 9:20AM by PIB Thiruvananthpuram

റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ അവസരത്തിൽ, ഡോ. ലോഹ്യ  ലിൻലിത്‌ഗോ പ്രഭുവിന് എഴുതിയ കത്തും ഡോ. ​​ലോഹ്യയുടെ പിതാവും അദ്ദേഹവും തമ്മിലുള്ള കത്തിടപാടുകളും അടങ്ങുന്ന ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള രസകരമായ ചില വിലപ്പെട്ട വിവരങ്ങളും അദ്ദേഹം പങ്കിട്ടു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഡോ. റാം മനോഹർ ലോഹ്യയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. നിരവധി ചരിത്രസംഭവങ്ങളിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.  തത്വാധിഷ്‌ഠിത രാഷ്ട്രീയത്തിന്റെയും  ബൗദ്ധിക വൈഭവത്തിന്റെയും പേരിൽ  അദ്ദേഹം പരക്കെ ആദരിക്കപ്പെടുന്നു."
"ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള രസകരമായ ചില വിലപ്പെട്ട വിവരങ്ങൾ .... ഡോ. ലോഹ്യ ലിൻലിത്‌ഗോ പ്രഭുവിന് അയച്ച  ഒരു കത്തും ഡോ. ​​ലോഹ്യയുടെ പിതാവും അദ്ദേഹവും തമ്മിലുള്ള കത്തിടപാടുകളും."

****

-ND-

(रिलीज़ आईडी: 1808577) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada