പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എസ് എഫ് റോഡ്രിഗസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 MAR 2022 7:54PM by PIB Thiruvananthpuram

മുൻ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എസ് എഫ് റോഡ്രിഗസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ജനറൽ എസ് എഫ് റോഡ്രിഗസിന്റെ വേർപാടിൽ വേദനയുണ്ട്. ഇന്ത്യയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അസാധാരണ സേവനത്തിനും സംഭാവനയ്ക്കും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. അദ്ദേഹത്തിന്റെ ആഴത്തിലുള്ള തന്ത്രപരമായ അറിവിന് അദ്ദേഹം  ആദരിക്കപ്പെട്ടു . എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമാണ്. അദ്ദേഹത്തിന്റെ  ആത്മാവിന്  നിത്യശാന്തി നേരുന്നു.

****

-ND-

(Release ID: 1803090) Visitor Counter : 178