ഊര്‍ജ്ജ മന്ത്രാലയം

"സുസ്ഥിര വളർച്ചയ്ക്കുള്ള ഊർജ്ജം": മാർച്ച് 4-ന് ബജറ്റ് വെബിനാർ

Posted On: 03 MAR 2022 9:26AM by PIB Thiruvananthpuram

കേന്ദ്ര ബജറ്റ് - 2022 ലെ പ്രഖ്യാപനങ്ങളുടെ  കാര്യക്ഷമവും വേഗത്തിലുള്ളതുമായ നിർവഹണം  സുഗമമാക്കുന്നതിന്, കേന്ദ്ര ഗവൺമെന്റ് പ്രധാന മേഖലകളിലുടനീളം വെബിനാറുകളുടെ ഒരു പരമ്പര സംഘടിപ്പിക്കുന്നു. ഈ പരമ്പരയുടെ ഭാഗമായി, ഊർജ്ജ മന്ത്രാലയം ,പെട്രോളിയം , പ്രകൃതി വാതകം;  നവ, പുനരുപയോഗ  ഊർജ്ജം; കൽക്കരി; ഖനികൾ; വിദേശകാര്യം , പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാനം എന്നിവ അടങ്ങുന്ന  വിഭവ മേഖല ,  2022 മാർച്ച് 4 ന് രാവിലെ 10 മണിക്ക് "സുസ്ഥിര വളർച്ചയ്ക്കുള്ള ഊർജ്ജം" എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഊർജ, വിഭവ മേഖലയിലെ ഗവൺമെന്റിന്റെ സംരംഭങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായും  ഈ സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതിനായുമാണ് പരിപാടി .

കാലാവസ്ഥ ഉച്ചകോടിയിൽ  (COP 26), പ്രധാനമന്ത്രി അവതരിപ്പിച്ച നയത്തിന്  അനുസൃതമായി,  കാർബൺ ബഹിർഗമനം കുറഞ്ഞ വികസന തന്ത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, 2022 ലെ ബജറ്റ് ഇന്ത്യയുടെ ഊർജ്ജ പരിവർത്തന യാത്രയ്ക്ക് പിന്തുണ നൽകുന്നു .

വിവിധ മന്ത്രാലയങ്ങളിലെയും സംസ്ഥാന ഗവണ്മെന്റ്കളിലെയും  ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, മറ്റ് വിദഗ്ധർ എന്നിവർ വെബിനാറിൽ പങ്കെടുക്കും.

വെബിനാറിനായി തെരഞ്ഞെടുത്ത ആശയങ്ങൾ  ഇവയാണ്:

1. പുനരുപയോഗ ഊർജ  വിപുലീകരണത്തിനായി ഊർജ സംഭരണത്തിന്റെ   വികസനം

2. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി (Lifestyle for Environment-LIFE): ഊർജ്ജ സംരക്ഷണം: ഇ എസ് സി ഓ  മോഡൽ, ഇലക്ട്രിക് വാഹനങ്ങളുടെ  പ്രോത്സാഹനം : ബാറ്ററി സ്വാപ്പിംഗും വർത്തുള സമ്പദ്‌വ്യവസ്ഥയും

3. കൽക്കരിയുടെ  ഗ്യാസിഫിക്കേഷൻ പ്രവർത്തനം

4. ജൈവപിണ്ഡത്തെ( Biomass) ഒരു ബദൽ ഊർജ്ജ സ്രോതസ്സായി പ്രോത്സാഹിപ്പിക്കുക: കംപ്രസ്ഡ്  ബയോ-ഗ്യാസ്, ജൈവ ഇന്ധന പെല്ലറ്റുകളുടെ ജ്വലനം , എത്തനോൾ മിശ്രണം

5. കാർഷിക വനവത്കരണം

6. പുനരുപയോഗ ഊർജത്തിന്റെ അളവ് കൂട്ടൽ: സൗരോർജ ഉല്പാദനവും  ഹൈഡ്രജൻ മിഷനും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടന പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

 

***



(Release ID: 1802571) Visitor Counter : 150