പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

പോസ്റ്റഡ് ഓണ്‍: 28 FEB 2022 10:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ എഡ്വേർഡ് ഹെഗറുമായി ഫോണിൽ സംസാരിച്ചു.

യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സ്ലോവാക് റിപ്പബ്ലിക്ക് നൽകിയ സഹായത്തിനും ഇന്ത്യയിൽ നിന്നുള്ള പ്രത്യേക  വിമാനങ്ങൾക്ക് അനുമതി നൽകിയതിനും പ്രധാനമന്ത്രി ശ്രീ എഡ്വേർഡ് ഹെഗറിനോട് നന്ദി പറഞ്ഞു. സംഘർഷ മേഖലകളിൽ നിന്ന് മറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ ഏറ്റെടുത്ത ദൗത്യത്തിന്  , അടുത്ത കുറച്ച് ദിവസങ്ങളിലും സ്ലോവാക് റിപ്പബ്ലിക്കിന്റെ തുടർ സഹായത്തിനായി അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തന്റെ പ്രത്യേക ദൂതനായി നിയമ, നീതിന്യായ മന്ത്രി ശ്രീ കിരൺ റിജിജുവിനെ നിയോഗിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ ഹെഗറിനെ അറിയിച്ചു.
 
യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും മാനുഷിക പ്രതിസന്ധിയിലും പ്രധാനമന്ത്രി തന്റെ വേദന പ്രകടിപ്പിക്കുകയും, ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു.  രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.

ND
***


( റിലീസ് ഐ.ഡി: 1801949) സന്ദര്‍ശക കൗണ്ടര്‍ : 200