പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെസ്സിൽ വിഖ്യാത ചാമ്പ്യൻ മാഗ്നസ് കാൾസണെതിരെ ആർ പ്രഗ്നാനന്ദ വിജയിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 23 FEB 2022 3:18PM by PIB Thiruvananthpuram

ഓൺലൈൻ ചെസ് ടൂർണമെന്റിൽ പ്രമുഖ ചാമ്പ്യൻ മാഗ്നസ് കാൾസണിനെതിരെ ആർ പ്രഗ്നാനന്ദ 
 വിജയിച്ചതിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"യുവ പ്രതിഭയായ ആർ പ്രഗ്നാനന്ദയുടെ വിജയത്തിൽ നാമെല്ലാവരും ആഹ്ലാദിക്കുന്നു. പ്രമുഖ ചാമ്പ്യൻ മാഗ്നസ് കാൾസണെതിരായ വിജയം നേടിയതിൽ അഭിമാനിക്കുന്നു. പ്രഗത്ഭനായ പ്രഗ്നാനന്ദയുടെ ഭാവി ഉദ്യമങ്ങൾക്ക് ഞാൻ എല്ലാ ആശംസകളും  നേരുന്നു."

***

-ND-

(Release ID: 1800525) Visitor Counter : 122