പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ഏകദേശം 620 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അധിക റെയിൽപ്പാതകൾ ദീർഘദൂര ട്രെയിനുകളുടെ ഗതാഗതത്തിനും സബർബൻ ട്രെയിനുകളുടെ ഗതാഗതത്തിനുമുള്ള തടസ്സം ഗണ്യമായി ഇല്ലാതാക്കും.

36 പുതിയ സബർബൻ ട്രെയിനുകൾ ഓടിക്കാനും ഈ ട്രാക്കുകൾ സഹായിക്കും

Posted On: 17 FEB 2022 12:42PM by PIB Thiruvananthpuram

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും. 

സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണിൽ ലയിച്ച് സി എസ്സ്  എം ടി  (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ സ്ലോ ലോക്കൽ ട്രെയിനുകൾക്കും രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ലോക്കൽ, മെയിൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകൾക്കും ഉപയോഗിച്ചു. സബർബൻ, ദീർഘദൂര ട്രെയിനുകളെ വേർതിരിക്കുന്നതിനാണ് , രണ്ട് അധിക ട്രാക്കുകൾ ആസൂത്രണം ചെയ്തത്. 

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ ഏകദേശം 620 കോടി രൂപ ചെലവിലാണ്  നിർമ്മിച്ചിട്ടുള്ളത് .  കൂടാതെ 1.4 കിലോമീറ്റർ നീളമുള്ള റെയിൽ മേൽപ്പാലം, 3 വലിയ പാലങ്ങൾ, 21 ചെറിയ പാലങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഈ ലൈനുകൾ മുംബൈയിലെ സബർബൻ ട്രെയിനിന്റെ ട്രാഫിക്കിലെ ദീർഘദൂര ട്രെയിനുകളുടെ ഗതാഗതത്തിന്റെ തടസ്സം ഗണ്യമായി ഇല്ലാതാക്കും. നഗരത്തിൽ 36 പുതിയ സബർബൻ ട്രെയിനുകൾ ഓടിക്കാനും  ഈ ലൈനുകൾ സഹായിക്കും.

--ND--


(Release ID: 1799010) Visitor Counter : 212