പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ രാമാനുജാചാര്യരുടെ സ്മരണയ്ക്കായി 216 അടി ഉയരമുള്ള 'സമത്വപ്രതിമ' പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


''ജഗദ്ഗുരു ശ്രീ രാമാനുജാചാര്യരുടെ മഹത്തായ ഈ പ്രതിമയിലൂടെ ഇന്ത്യ അതിന്റെ മാനവചൈതന്യത്തിനും പ്രചോദനത്തിനും പ്രത്യക്ഷരൂപമേകുന്നു''

''രാമാനുജാചാര്യജിയെ നാം കാണുമ്പോള്‍, പുരോഗമനവും പൗരാണികതയും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു നാം മനസ്സിലാക്കുന്നു''

''പരിഷ്‌കാരണത്തിനായി നിങ്ങളുടെ വേരുകളില്‍നിന്ന് അകലേണ്ട കാര്യമില്ല. പകരം നമ്മുടെ യഥാര്‍ത്ഥ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും നമ്മുടെ യഥാര്‍ത്ഥശക്തിയെക്കുറിച്ചു ബോധവാന്മാരാകുകയുമാണു വേണ്ടത്''

''ശ്രീ രാമാനുജാചാര്യരുടെ സന്ദേശത്തോടൊപ്പം, 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന സന്ദേശത്തിലൂടെ രാജ്യം നവഭാവിയുടെ അടിത്തറ സ്ഥാപിക്കുകയാണ്''

''ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മഹത്തുക്കളില്‍നിന്നു ലഭിച്ച സമത്വത്തിന്റെയും മാനവികതയുടെയും ആത്മീയതയുടെയും ഊര്‍ജത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണ്''

''സര്‍ദാര്‍ സാഹിബിന്റെ 'ഏകതാപ്രതിമ' രാജ്യത്ത് ഐക്യത്തിന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുന്നെങ്കില്‍, രാമാനുജാചാര്യയുടെ 'സമത്വപ്രതിമ' സമത്വത്തിന്റെ സന്ദേശമാണു നല്‍കുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇതാണ് ഇന്ത്യയുടെ പ്രത്യേകത.''

''തെലുങ്കുസംസ്‌കാരം ഇന്ത്യയുടെ വൈവിധ്യത്തെ സമ്പുഷ്ടമാക്കി''

''തെലുങ്കു ചലച്ചിത്രവ്യവസായം തെലുങ്കുസംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നു''

Posted On: 05 FEB 2022 8:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'സമത്വപ്രതിമ' രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇന്ന് ഹൈദരാബാദിലായിരുന്നു ചടങ്ങ്. വിശ്വാസവും ജാതിയും മതവും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രചരിപ്പിച്ച, 11-ാം നൂറ്റാണ്ടിലെ ഭക്തസന്ന്യാസിയായ ശ്രീ രാമാനുജാചാര്യയെ അനുസ്മരിക്കുന്നതാണ് 216 അടി ഉയരമുള്ള സമത്വപ്രതിമ. തെലങ്കാന ഗവര്‍ണര്‍ ശ്രീമതി തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ഏവര്‍ക്കും വാസന്തപഞ്ചമി ആശംസകള്‍ നേരുകയും ഈ പുണ്യദിനത്തില്‍ പ്രതിമ സമര്‍പ്പിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ''ജഗദ്ഗുരു ശ്രീ രാമാനുജാചാര്യരുടെ മഹത്തായ ഈ പ്രതിമയിലൂടെ ഇന്ത്യ അതിന്റെ മാനവചൈതന്യത്തിനും പ്രചോദനത്തിനും പ്രത്യക്ഷരൂപമേകുന്നു. ശ്രീ രാമാനുജാചാര്യരുടെ ഈ പ്രതിമ അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും നിസ്സംഗതയുടെയും ആദര്‍ശങ്ങളുടെയും പ്രതീകമാണ്.''- അദ്ദേഹം പറഞ്ഞു.

'വിശ്വാക്‌സേന ഇഷ്ടി യജ്ഞ'ത്തിന്റെ 'പൂര്‍ണാഹുതി'യില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ദൃഢനിശ്ചയങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൂര്‍ത്തീകരണത്തിനാണു യാഗം. രാജ്യത്തിന്റെ 'അമൃത'സങ്കല്‍പ്പത്തിനായി പ്രധാനമന്ത്രി യജ്ഞത്തിന്റെ 'ദൃഢനിശ്ചയം' അര്‍പ്പിക്കുകയും 130 കോടി ജനങ്ങള്‍ക്കായി യജ്ഞം സമര്‍പ്പിക്കുകയും ചെയ്തു.

എതിര്‍വാദത്തിനും സ്വീകാര്യതയ്ക്കും നിരസിക്കലിനുമുപരിയായി അറിവിനെ നോക്കിക്കാണുന്ന പണ്ഡിതരുടെ ഇന്ത്യന്‍ പാരമ്പര്യത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ''നമുക്ക് 'അദ്വൈത'മുണ്ടെങ്കില്‍ നമുക്കു 'ദ്വൈത'വുമുണ്ട്. മാത്രമല്ല, 'ദ്വൈതവും അദ്വൈതവും' ഉള്‍ക്കൊള്ളുന്ന ശ്രീ രാമാനുജാചാര്യരുടെ 'വിശിഷ്ടാദ്വൈതവും' നമുക്കുണ്ട്''- പ്രധാനമന്ത്രി പറഞ്ഞു. ശ്രീ രാമാനുജാചാര്യ ജ്ഞാനത്തിന്റെ കൊടുമുടിമാത്രമല്ല, ഭക്തിമാര്‍ഗത്തിന്റെ സ്ഥാപകനുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരുവശത്ത്, അദ്ദേഹം സമ്പന്നമായ സന്ന്യാസപാരമ്പര്യമുള്ള വ്യക്തിയാണ്. മറുവശത്ത്, ഗീതാഭാഷയില്‍ കര്‍മ്മത്തിന്റെ പ്രാധാന്യം അദ്ദേഹം അവതരിപ്പിക്കുന്നു. ''ഇന്നത്തെ ലോകത്ത്, സാമൂഹിക പരിഷ്‌കാരങ്ങളുടെയും പുരോഗമനവാദത്തിന്റെയും കാര്യംവരുമ്പോള്‍, പരിഷ്‌കാരങ്ങള്‍ വേരുകളില്‍നിന്ന് അകന്നുപോകുമെന്നാണു കരുതപ്പെടുന്നത്. പക്ഷേ, രാമാനുജാചാര്യജിയെ നാം കാണുമ്പോള്‍, പുരോഗമനവും പൗരാണികതയും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു നാം മനസ്സിലാക്കുന്നു. പരിഷ്‌കാരണത്തിനായി നിങ്ങളുടെ വേരുകളില്‍നിന്ന് അകലേണ്ട കാര്യമില്ല. പകരം നമ്മുടെ യഥാര്‍ത്ഥ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും നമ്മുടെ യഥാര്‍ത്ഥശക്തിയെക്കുറിച്ചു ബോധവാന്മാരാകുകയുമാണു വേണ്ടത്.'' - അദ്ദേഹം പറഞ്ഞു.


നിലവിലെ പ്രവര്‍ത്തനങ്ങളും നമ്മുടെ മഹത്തുക്കളുടെ ജ്ഞാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ശ്രീ രാമാനുജാചാര്യ സാമൂഹികപരിഷ്‌കരണങ്ങളുടെ യഥാര്‍ത്ഥ ആശയമെന്തെന്നു രാജ്യത്തിനു മനസ്സിലാക്കിക്കൊടുക്കുകയും ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. സമത്വത്തിന്റെ മഹത്തായ പ്രതിമയുടെ രൂപത്തില്‍ സമത്വത്തിന്റെ സന്ദേശമാണ് ഇന്നു ശ്രീ രാമാനുജാചാര്യ നമുക്കു നല്‍കുന്നത്. ശ്രീ രാമാനുജാചാര്യരുടെ സന്ദേശത്തോടൊപ്പം, 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന സന്ദേശത്തിലൂടെ രാജ്യം നവഭാവിയുടെ അടിത്തറ സ്ഥാപിക്കുകയാണ്. ഇന്ത്യ ഇന്നു വിവേചനമില്ലാതെ ഏവരുടെയും വികസനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുന്നുവെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏവര്‍ക്കും സാമൂഹ്യനീതി ലഭ്യമാകുന്നു. അങ്ങനെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ രാജ്യത്തിന്റെ വികസനത്തില്‍ പൂര്‍ണ്ണ അന്തസ്സോടെ പങ്കാളികളാകുന്നു. പക്കാവീടുകള്‍, ഉജ്വല കണക്ഷനുകള്‍, 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സ, സൗജന്യ വൈദ്യുതി കണക്ഷനുകള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ പദ്ധതികള്‍ ദളിതരെയും പിന്നോക്കക്കാരെയും നിരാലംബരെയും ശാക്തീകരിച്ചു.

'ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമുള്ള തിളക്കമാര്‍ന്ന പ്രചോദനം' എന്നാണ് ശ്രീ രാമാനുജാചാര്യരെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ''അദ്ദേഹം ജനിച്ചതു ദക്ഷിണദിക്കിലാണ്. പക്ഷേ, അദ്ദേഹത്തിന്റെ സ്വാധീനം തെക്കുമുതല്‍ വടക്കുവരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുമായി ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അധികാരത്തിനും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടം മാത്രമല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തില്‍ ഒരുവശത്ത് 'അധിനിവേശ മനോഭാവവും' മറുവശത്ത് 'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ' എന്ന ആശയവും ഉണ്ടായിരുന്നു. ഒരുവശത്ത്, വംശീയമേധാവിത്വത്തിന്റെയും ഭൗതികവാദത്തിന്റെയും ഉന്മാദമായിരുന്നു. മറുവശത്താകട്ടെ, മാനവികതയിലും ആത്മീയതയിലുമുള്ള വിശ്വാസവും. ഈ യുദ്ധത്തില്‍ ഇന്ത്യയും അതിന്റെ പാരമ്പര്യവും വിജയിച്ചു- അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മഹത്തുക്കളില്‍നിന്നു ലഭിച്ച സമത്വത്തിന്റെയും മാനവികതയുടെയും ആത്മീയതയുടെയും ഊര്‍ജത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സര്‍ദാര്‍ സാഹിബിന്റെ 'ഏകതാപ്രതിമ' രാജ്യത്ത് ഐക്യത്തിന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുന്നെങ്കില്‍, രാമാനുജാചാര്യയുടെ 'സമത്വപ്രതിമ' സമത്വത്തിന്റെ സന്ദേശമാണു നല്‍കുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇതാണ് ഇന്ത്യയുടെ പ്രത്യേകത''യെന്നു സര്‍ദാര്‍ പട്ടേലിന്റെ ഹൈദരാബാദ് ബന്ധത്തെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

തെലുങ്കുസംസ്‌കാരത്തിന്റെ സമൃദ്ധിയെക്കുറിച്ചും അത് ഇന്ത്യയുടെ വൈവിധ്യത്തെ സമ്പുഷ്ടമാക്കിയതെങ്ങനെയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സമൃദ്ധമായ പാരമ്പര്യത്തിന്റെ ദീപവാഹകരായിരുന്ന രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ദീര്‍ഘകാലപാരമ്പര്യത്തെയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ വിശ്വാസകേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തെയും അംഗീകാരലബ്ധിയെയുംകുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. പതിമൂന്നാം നൂറ്റാണ്ടിലെ കാകതീയ രുദ്രേശ്വര രാമപ്പ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃകപ്രദേശമായി പ്രഖ്യാപിച്ചതിനെക്കുറിച്ചും ലോക വിനോദസഞ്ചാര സംഘടന പോച്ചമ്പള്ളിയെ ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി അംഗീകരിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

തെലുങ്കു സംസാരിക്കുന്ന പ്രദേശങ്ങള്‍ക്കപ്പുറവും ആഗോളതലത്തില്‍ത്തന്നെയും തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കുന്ന തെലുങ്കു ചലച്ചിത്രവ്യവസായത്തിന്റെ മഹത്തായ സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഈ സര്‍ഗ്ഗാത്മകത വെള്ളിത്തിരയിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യക്കുപുറത്തുപോലും പ്രശംസയേറ്റുവാങ്ങുന്നു. തെലുങ്കു സംസാരിക്കുന്ന ജനതയുടെ കലയോടും സംസ്‌കാരത്തോടുമുള്ള ഈ സമര്‍പ്പണം ഏവര്‍ക്കും പ്രചോദനമാണ്''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, ചെമ്പ്, പിച്ചള, നാകം എന്നീ അഞ്ചുലോഹങ്ങളുടെ സംയോജനമായ 'പഞ്ചലോഹം'കൊണ്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹപ്രതിമകളില്‍ ഒന്നാണിത്. 'ഭദ്രവേദി' എന്നുപേരിട്ട 54 അടി ഉയരമുള്ള അടിത്തറക്കെട്ടിടത്തിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. ഭദ്രവേദിക്കെട്ടിടത്തില്‍ വേദ ഡിജിറ്റല്‍ ലൈബ്രറിയും ഗവേഷണകേന്ദ്രവും പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളും തിയറ്ററും ശ്രീ രാമാനുജാചാര്യരുടെ നിരവധി കൃതികള്‍ വിശദീകരിക്കുന്ന വിദ്യാഭ്യാസ ഗാലറിയുമുണ്ട്. ശ്രീ രാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയാര്‍ സ്വാമിയാണ് പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്.

പരിപാടിക്കിടെ ശ്രീ രാമാനുജാചാര്യരുടെ ജീവിതയാത്രയും അധ്യാപനവും സംബന്ധിച്ച 3ഡി അവതരണവുമുണ്ടായിരുന്നു. സമത്വപ്രതിമയ്ക്കുചുറ്റുമുള്ള 108 ദിവ്യദേശങ്ങളും (കൊത്തുപണികളാല്‍ അലങ്കരിച്ച ക്ഷേത്രങ്ങള്‍) പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ദേശീയത, ലിംഗഭേദം, വര്‍ഗം, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാ മനുഷ്യരും തുല്യരാണെന്ന മനോഭാവത്തോടെ ജനങ്ങളുടെ ഉന്നമനത്തിനായാണു ശ്രീ രാമാനുജാചാര്യ അക്ഷീണം പ്രയത്‌നിച്ചത്. ശ്രീ രാമാനുജാചാര്യരുടെ 1000-ാമത് ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായ 12 ദിവസത്തെ ശ്രീ രാമാനുജ സഹസ്രാബ്ദി സമാരോഹത്തോട് അനുബന്ധിച്ചാണു സമത്വപ്രതിമയുടെ ഉദ്ഘാടനം നടന്നത്.

आज मां सरस्वती की आराधना के पावन पर्व, बसंत पंचमी का शुभ अवसर है।

मां शारदा के विशेष कृपा अवतार श्री रामानुजाचार्य जी की प्रतिमा इस अवसर पर स्थापित हो रही है।

मैं आप सभी को बसंत पंचमी की विशेष शुभकामनाएं देता हूं: PM @narendramodi

— PMO India (@PMOIndia) February 5, 2022

जगद्गुरु श्री रामानुजाचार्य जी की इस भव्य विशाल मूर्ति के जरिए भारत मानवीय ऊर्जा और प्रेरणाओं को मूर्त रूप दे रहा है।

रामानुजाचार्य जी की ये प्रतिमा उनके ज्ञान, वैराग्य और आदर्शों की प्रतीक है: PM @narendramodi

— PMO India (@PMOIndia) February 5, 2022

भारत एक ऐसा देश है, जिसके मनीषियों ने ज्ञान को खंडन-मंडन, स्वीकृति-अस्वीकृति से ऊपर उठकर देखा है।

हमारे यहाँ अद्वैत भी है, द्वैत भी है।

और, इन द्वैत-अद्वैत को समाहित करते हुये श्रीरामानुजाचार्य जी का विशिष्टा-द्वैत भी है: PM @narendramodi

— PMO India (@PMOIndia) February 5, 2022

एक ओर रामानुजाचार्य जी के भाष्यों में ज्ञान की पराकाष्ठा है, तो दूसरी ओर वो भक्तिमार्ग के जनक भी हैं।

एक ओर वो समृद्ध सन्यास परंपरा के संत भी हैं, और दूसरी ओर गीता भाष्य में कर्म के महत्व को भी प्रस्तुत करते हैं।

वो खुद भी अपना पूरा जीवन कर्म के लिए समर्पित करते हैं: PM

— PMO India (@PMOIndia) February 5, 2022

आज जब दुनिया में सामाजिक सुधारों की बात होती है, प्रगतिशीलता की बात होती है, तो माना जाता है कि सुधार जड़ों से दूर जाकर होगा।

लेकिन, जब हम रामानुजाचार्य जी को देखते हैं, तो हमें अहसास होता है कि प्रगतिशीलता और प्राचीनता में कोई विरोध नहीं है: PM @narendramodi

— PMO India (@PMOIndia) February 5, 2022

आज रामानुजाचार्य जी विशाल मूर्ति Statue of Equality के रूप में हमें समानता का संदेश दे रही है।

इसी संदेश को लेकर आज देश ‘सबका साथ, सबका विकास, सबका विश्वास, और सबका प्रयास’ के मंत्र के साथ अपने नए भविष्य की नींव रख रहा है: PM @narendramodi

— PMO India (@PMOIndia) February 5, 2022

विकास हो, सबका हो, बिना भेदभाव हो।

सामाजिक न्याय, सबको मिले, बिना भेदभाव मिले।

जिन्हें सदियों तक प्रताड़ित किया गया, वो पूरी गरिमा के साथ विकास के भागीदार बनें, इसके लिए आज का बदलता हुआ भारत, एकजुट प्रयास कर रहा है: PM @narendramodi

— PMO India (@PMOIndia) February 5, 2022

रामानुजाचार्य जी भारत की एकता और अखंडता की भी एक प्रदीप्त प्रेरणा हैं।

उनका जन्म दक्षिण में हुआ, लेकिन उनका प्रभाव दक्षिण से उत्तर और पूरब से पश्चिम तक पूरे भारत पर है: PM @narendramodi

— PMO India (@PMOIndia) February 5, 2022

भारत का स्वाधीनता संग्राम केवल अपनी सत्ता और अपने अधिकारों की लड़ाई भर नहीं था।

इस लड़ाई में एक तरफ ‘औपनिवेशिक मानसिकता’ थी, तो दूसरी ओर ‘जियो और जीने दो’ का विचार था: PM @narendramodi

— PMO India (@PMOIndia) February 5, 2022

आज देश में एक ओर सरदार साहब की ‘Statue of Unity’ एकता की शपथ दोहरा रही है, तो रामानुजाचार्य जी की ‘Statue of Equality’ समानता का संदेश दे रही है।

यही एक राष्ट्र के रूप में भारत की विशेषता है: PM @narendramodi

— PMO India (@PMOIndia) February 5, 2022

पिछले वर्ष ही तेलांगना में स्थित 13वीं शताब्दी के काकातिया रूद्रेश्वर -रामाप्पा मंदिर को यूनेस्को विश्व धरोहर स्थल घोषित किया गया है।

वर्ल्ड टूरिज्म ऑर्गनाइजेशन ने पोचमपल्ली को भी भारत के सबसे बेहतरीन Tourism Village का दर्जा दिया है: PM @narendramodi

— PMO India (@PMOIndia) February 5, 2022

ND ***



(Release ID: 1795841) Visitor Counter : 232