പ്രധാനമന്ത്രിയുടെ ഓഫീസ്
ഇക്രിസാറ്റിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് പ്രധാനമന്ത്രി; രണ്ടു ഗവേഷണകേന്ദ്രങ്ങളും ഉദ്ഘാടനംചെയ്തു
''കൃഷി സുഗമവും സുസ്ഥിരവുമാക്കാന്‍ നിങ്ങളുടെ ഗവേഷണവും സാങ്കേതികവിദ്യയും സഹായിച്ചു''
''പരിസ്ഥിതിസൗഹൃദ ജനകീയമുന്നേറ്റം വെറും വാക്കുകളില്‍ ഒതുങ്ങുന്നില്ല, അത് ഇന്ത്യാഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നു''
''കാലാവസ്ഥാവെല്ലുവിളികളില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കാന്‍ 'അടിസ്ഥാനത്തിലേയ്ക്കു മടങ്ങല്‍', 'ഭാവിയിലേയ്ക്കു നീങ്ങല്‍' എന്നിവ സമന്വയിപ്പിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ''
''ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പതിവായി പുരോഗമിക്കുന്നു''
''അമൃതകാലത്ത്, ഉയര്‍ന്ന കാര്‍ഷികവളര്‍ച്ചയ്ക്കൊപ്പം സമഗ്രമായ വളര്‍ച്ചയിലും ഇന്ത്യ ശ്രദ്ധചെലുത്തുന്നു''
''ചെറുകിട കര്‍ഷകരെ ആയിരക്കണക്കിന് എഫ്പിഒകളായി സംഘടിപ്പിച്ച് അവരിലൂടെ ജാഗരൂകവും കരുത്തുറ്റതുമായ വാണിജ്യശക്തി സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു''
''ഞങ്ങള്‍ ഭക്ഷ്യസുരക്ഷയിലും പോഷകാഹാരസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കാഴ്ചപ്പാടോടെ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നിരവധി ജൈവസമ്പുഷ്ടീകൃത ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു''
Posted On:
05 FEB 2022 4:47PM by PIB Thiruvananthpuram
ഇക്രിസാറ്റിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് പ്രധാനമന്ത്രി; രണ്ടു ഗവേഷണകേന്ദ്രങ്ങളും ഉദ്ഘാടനംചെയ്തുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൈദരാബാദിലെ പടാന്‍ചെരുവിലെ അര്‍ധ ഊഷര ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര വിളഗവേഷണ സ്ഥാപനം (ഇക്രിസാറ്റ്-ICRISAT) സന്ദര്‍ശിച്ച് സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. സസ്യസംരക്ഷണത്തിനായുള്ള ഇക്രിസാറ്റിന്റെ കാലാവസ്ഥാവ്യതിയാന ഗവേഷണസൗകര്യവും ഇക്രിസാറ്റിന്റെ ദ്രുത തലമുറമുന്നേറ്റസൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ രണ്ടു സൗകര്യങ്ങളും ഏഷ്യയിലെയും ഉപ സഹാറ ആഫ്രിക്കയിലെയും ചെറുകിട കര്‍ഷകര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു. ഇക്രിസാറ്റിന്റെ പ്രത്യേകം രൂപകല്‍പ്പനചെയ്ത ലോഗോയും പ്രധാനമന്ത്രി പ്രകാശനംചെയ്തു. സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. തെലങ്കാന ഗവര്‍ണര്‍ ശ്രീമതി തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രിമാരായ ശ്രീ നരേന്ദ്ര സിങ് തോമര്‍, ശ്രീ ജി കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മഹത്തായ വാസന്തപഞ്ചമിയാണിതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇക്രിസാറ്റ് 50 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദനം അറിയിക്കുകയുംചെയ്തു. രാജ്യത്തിന്റെയും ഇക്രിസാറ്റിന്റെയും അടുത്ത 25 വര്‍ഷത്തെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പുതിയ ലക്ഷ്യങ്ങളുടെയും അവയ്ക്കായി പ്രവര്‍ത്തിക്കുന്നതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വലിയൊരു ഭാഗത്തെ കൃഷിയെ സഹായിക്കുന്നതില്‍ ഇക്രിസാറ്റിന്റെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജലം-മണ്ണ് പരിപാലനം, വിളവൈവിധ്യം മെച്ചപ്പെടുത്തല്‍, കൃഷിയിടങ്ങളിലെ വൈവിധ്യം, കന്നുകാലിവര്‍ഗ ഉദ്ഗ്രഥനം എന്നിവയില്‍ അവരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. കര്‍ഷകരെ അവരുടെ വിപണിയുമായി സമന്വയിപ്പിച്ച് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പയറുവര്‍ഗ്ഗങ്ങളുടെയും മറ്റും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലെ അവരുടെ സമഗ്രമായ സമീപനത്തെയും അദ്ദേഹം പ്രശംസിച്ചു. ''നിങ്ങളുടെ ഗവേഷണവും സാങ്കേതികവിദ്യയും കൃഷി സുഗമവും സുസ്ഥിരവുമാക്കാന്‍ സഹായിച്ചു''- ശ്രീ മോദി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്, പരിമിതമായ വിഭവങ്ങളുള്ള, വികസനത്തിന്റെ അവസാനപടിയില്‍ നില്‍ക്കുന്ന ജനങ്ങളെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണു കാലാവസ്ഥാവ്യതിയാനങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ലോകത്തോടു പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. 'ലൈഫി'നെ(പരിസ്ഥിതിക്കുവേണ്ടിയുള്ള ജീവിതശൈലി)ക്കുറിച്ചും പി3യെ(പരിസ്ഥിതിസൗഹൃദ ജനകീയ മുന്നേറ്റം)ക്കുറിച്ചും 2070-ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''കാലാവസ്ഥാവെല്ലുവിളിയെ നേരിടാന്‍ കാലാവസ്ഥാ ഉത്തരവാദിത്വമുള്ള എല്ലാ വ്യക്തികളെയും എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണു പരിസ്ഥിതിസൗഹൃദ ജനകീയമുന്നേറ്റം. ഇത് വെറുംവാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇന്ത്യാഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 15 കാര്‍ഷിക-കാലാവസ്ഥാ മേഖലകളെയും ആറു ഋതുക്കളെയും പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യന്‍ കൃഷിയുടെ പഴക്കമേറിയ അനുഭവത്തിന്റെ ആഴം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കാലാവസ്ഥാവെല്ലുവിളികളില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കുന്നതിനായി 'അടിസ്ഥാനത്തിലേയ്ക്കു മടങ്ങല്‍', 'ഭാവിയിലേയ്ക്കു നീങ്ങല്‍' എന്നിവ സമന്വയിപ്പിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഞങ്ങളുടെ ശ്രദ്ധ ഞങ്ങളെ ഏറ്റവും ആവശ്യമുള്ള 80 ശതമാനത്തിലധികം വരുന്ന ചെറുകിട കര്‍ഷകരിലാണ്,'' പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ കൃഷിയെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയെ മാറ്റിയെടുക്കുന്നതിന്റെ മറ്റൊരുതലമാണ് അതെന്നും, അതായത്, ഇന്ത്യയുടെ ഭാവിയാണ് അതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിദഗ്ധരായ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകള്‍ പോലെയുള്ള സാങ്കേതികവിദ്യയും നിര്‍മിതബുദ്ധിയും വിളകളുടെ വിലയിരുത്തല്‍, ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം, കീടനാശിനികളും പോഷകങ്ങളും തളിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പതിവായി പുരോഗമിക്കുന്നു''- അദ്ദേഹം പറഞ്ഞു.
അമൃതകാലത്ത്, ഉയര്‍ന്ന കാര്‍ഷികവളര്‍ച്ചയ്ക്കൊപ്പം സമഗ്രമായ വളര്‍ച്ചയിലും ഇന്ത്യ ശ്രദ്ധചെലുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയിലെ സ്ത്രീകള്‍ക്കു സ്വയംസഹായസംഘങ്ങള്‍വഴിയാണു പിന്തുണ നല്‍കുന്നത്. ''ഒരു വലിയ ജനവിഭാഗത്തെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാനും മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് അവരെ കൊണ്ടുപോകാനും കൃഷിക്കു കഴിവുണ്ട്. ഭൂമിശാസ്ത്രപരമായി ദുഷ്‌കരമായ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഈ അമൃതകാലം പുതിയ മാര്‍ഗങ്ങള്‍ സമ്മാനിക്കും''- അദ്ദേഹം പറഞ്ഞു.
ഇരട്ടനയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, ജലസംരക്ഷണത്തിലൂടെയും നദികളെ സംയോജിപ്പിക്കുന്നതിലൂടെയും ഭൂമിയുടെ വലിയൊരു ഭാഗം ജലസേചനത്തിനുകീഴില്‍ കൊണ്ടുവരുന്നു. മറുവശത്ത്, ജലസേചനസൗകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങളില്‍ കണികാജലസേചനത്തിലൂടെയുള്ള ജല ഉപയോഗ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ദേശീയ ദൗത്യം ഇന്ത്യയുടെ പുതിയ സമീപനത്തെ സൂചിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. പാം ഓയില്‍ വിസ്തൃതി 6 ലക്ഷം ഹെക്ടര്‍ വര്‍ധിപ്പിക്കാനാണു ദൗത്യം ലക്ഷ്യമിടുന്നത്. ''ഇത് എല്ലാതലത്തിലും ഇന്ത്യയിലെ കര്‍ഷകരെ സഹായിക്കുകയും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും കര്‍ഷകര്‍ക്കു വളരെ പ്രയോജനകരമാണെന്നു തെളിയിക്കുകയും ചെയ്യും''- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാനസൗകര്യങ്ങളായ 35 ദശലക്ഷം ടണ്‍ ശീതശൃംഖലാസംഭരണശേഷി സൃഷ്ടിക്കല്‍, ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാനസൗകര്യനിധി കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കാര്‍ഷികോല്‍പ്പാദനസംഘടനകളുടെയും കാര്‍ഷികമൂല്യശൃംഖലയുടെയും സൃഷ്ടിയിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെറുകിട കര്‍ഷകരെ ആയിരക്കണക്കിന് എഫ്പിഒകളായി സംഘടിപ്പിച്ച് അവരിലൂടെ ജാഗരൂകവും കരുത്തുറ്റതുമായ വാണിജ്യശക്തി സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ മിച്ച ഭക്ഷ്യധാന്യം ഇന്ത്യയിലുണ്ട്. ''നാം ഭക്ഷ്യസുരക്ഷയിലും പോഷകാഹാരസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കാഴ്ചപ്പാടോടെ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ നാം നിരവധി ജൈവസമ്പുഷ്ടീകൃത ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു''.
ഏഷ്യയിലും ഉപ സഹാറ ആഫ്രിക്കയിലും വികസനത്തിനായി കാര്‍ഷികഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇക്രിസാറ്റ്. മെച്ചപ്പെട്ട വിള ഇനങ്ങളും സങ്കരയിനങ്ങളും നല്‍കി ഇതു കര്‍ഷകരെ സഹായിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ വരണ്ടപ്രദേശങ്ങളിലെ ചെറുകിട കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നു.
Watch LIVE https://t.co/vtpdWY8adF
— PMO India (@PMOIndia) February 5, 2022
आपके पास 5 दशकों का अनुभव है।
इन 5 दशकों में आपने भारत सहित दुनिया के एक बड़े हिस्से में कृषि क्षेत्र की मदद की है।
आपकी रिसर्च, आपकी टेक्नॉलॉजी ने मुश्किल परिस्थितियों में खेती को आसान और सस्टेनेबल बनाया है: PM @narendramodi at the Golden Jubilee celebrations of ICRISAT
— PMO India (@PMOIndia) February 5, 2022
भारत ने climate challenge से निपटने के लिए दुनिया से इस पर विशेष ध्यान देने का आग्रह किया है।
भारत ने 2070 तक नेट ज़ीरो का टारगेट तो रखा ही है, हमने LIFE- Lifestyle for Environment की ज़रूरत को भी हाईलाइट किया है: PM @narendramodi
— PMO India (@PMOIndia) February 5, 2022
Pro planet people एक ऐसा मूवमेंट है जो क्लाइमेट चैलेंज से निपटने के लिए हर community को, हर Individual को climate responsibility से जोड़ता है।
ये सिर्फ बातों तक सीमित नहीं है, बल्कि भारत सरकार के एक्शन्स में भी रिफ्लेक्ट होता है: PM @narendramodi
— PMO India (@PMOIndia) February 5, 2022
भारत में 15 Agro-Climatic Zones हैं।
हमारे यहां, वसंत, ग्रीष्म, वर्षा, शरद, हेमंत और शिशिर, ये 6 ऋतुएं भी होती हैं।
यानि हमारे पास एग्रीकल्चर से जुड़ा बहुत विविध और बहुत प्राचीन अनुभव है: PM @narendramodi
— PMO India (@PMOIndia) February 5, 2022
Climate challenge से अपने किसानों को बचाने के लिए हमारा फोकस back to basics और march to future, दोनों के फ्यूजन पर है।
हमारा फोकस देश के उन 80 प्रतिशत से अधिक छोटे किसानों पर है, जिनको हमारी सबसे अधिक ज़रूरत है: PM @narendramodi
— PMO India (@PMOIndia) February 5, 2022
बदलते हुए भारत का एक महत्वपूर्ण पक्ष है- डिजिटल एग्रीकल्चर।
ये हमारा फ्यूचर है और इसमें भारत के टेलेंटेड युवा, बहुत बेहतरीन काम कर सकते हैं।
डिजिटल टेक्नॉलॉजी से कैसे हम किसान को empower कर सकते हैं, इसके लिए भारत में प्रयास निरंतर बढ़ रहे हैं: PM @narendramodi
— PMO India (@PMOIndia) February 5, 2022
आज भारत में हम FPOs और एग्रीकल्चर वैल्यू चेन के निर्माण पर भी बहुत फोकस कर रहे हैं।
देश के छोटे किसानों को हज़ारों FPOs में संगठित करके हम उन्हें एक जागरूक और बड़ी मार्केट फोर्स बनाना चाहते हैं: PM @narendramodi
— PMO India (@PMOIndia) February 5, 2022
हम food security के साथ-साथ nutrition security पर फोकस कर रहे हैं।
इसी विजन के साथ बीते 7 सालों में हमने अनेक bio-fortified varieties का विकास किया है: PM @narendramodi
— PMO India (@PMOIndia) February 5, 2022
**** ND
(Release ID: 1795793)
Visitor Counter : 211
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada